ഖാസ്വിൻ, (/kæzˈvn/; പേർഷ്യൻ: قزوین, IPA: [ɢæzˈviːn] , also Romanized as Qazvīn, Qazwin, Kazvin, Kasvin, Caspin, Casbin, Casbeen, or Ghazvin) ഇറാനിലെ ഖാസ്വിൻ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമാണ്. നാൽപ്പത് വർഷത്തിലേറെക്കാലം (1555-1598) സഫാവിദ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ഖസ്വിൻ നഗരം, അക്കാലത്തെ ഇറാന്റെ കാലിഗ്രഫി തലസ്ഥാനമായി അറിയപ്പെടുന്നു. പരമ്പരാഗത മിഠായികൾ (ബാഗ്ലവ പോലുള്ളവ), പരവതാനി അലങ്കാരമാതൃകകൾ, കവികൾ, രാഷ്ട്രീയ വർത്തമാനപ്പത്രം, പഹ്‌ലവി സ്വാധീനം എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ നഗരം. 2011 ലെ കനേഷുമാരി പ്രകാരം നഗരത്തിലെ ജനസംഖ്യ 381,598 ആയിരുന്നു.[2]

ഖാസ്വിൻ

قزوین

മിനൂദർ, റസ്ഹിയ, അർസാസ്
City
ഇടത്: ചാഹെൽ സ്റ്റൗൺ കൊട്ടാരം, അമിനിഹ ഹൊസൈനിയേ, നരവംശശാസ്ത്ര ഖജർ ബാത്ത് മ്യൂസിയം, ഹംദൊള്ള മൊസ്‌തോഫിയുടെ ശവകുടീരം, വലത്: ഷാസ്‌ദെഹ് ഹൊസൈൻ ദേവാലയം, സാദ് അൽ-സൽത്താനെയുടെ കാരവൻസെറായി, ഖ്വസ്‌വിൻ ഘാദി ഗേറ്റ്, ഖ്വാസ്വിൻ ജമേഹ് മോസ്‌ക്, ഖ്വാസ്വിനിലെ അൽ‌-നബി ദേവാലയം. ഇനങ്ങൾ മുകളിൽ നിന്ന് താഴേക്കുള്ളതാണ്)
ഇടത്: ചാഹെൽ സ്റ്റൗൺ കൊട്ടാരം, അമിനിഹ ഹൊസൈനിയേ, നരവംശശാസ്ത്ര ഖജർ ബാത്ത് മ്യൂസിയം, ഹംദൊള്ള മൊസ്‌തോഫിയുടെ ശവകുടീരം, വലത്: ഷാസ്‌ദെഹ് ഹൊസൈൻ ദേവാലയം, സാദ് അൽ-സൽത്താനെയുടെ കാരവൻസെറായി, ഖ്വസ്‌വിൻ ഘാദി ഗേറ്റ്, ഖ്വാസ്വിൻ ജമേഹ് മോസ്‌ക്, ഖ്വാസ്വിനിലെ അൽ‌-നബി ദേവാലയം. ഇനങ്ങൾ മുകളിൽ നിന്ന് താഴേക്കുള്ളതാണ്)
Official seal of ഖാസ്വിൻ
Seal
Motto(s): 
Mirror of History & Natural of Iran
ഖാസ്വിൻ is located in Iran
ഖാസ്വിൻ
ഖാസ്വിൻ
Coordinates: 36°16′N 50°00′E / 36.267°N 50.000°E / 36.267; 50.000
CountryIran
ProvinceQazvin
CountyQazvin
BakhshCentral
വിസ്തീർണ്ണം
 • City64.132 ച.കി.മീ.(24.762 ച മൈ)
ഉയരം
1,278 മീ(4,193 അടി)
ജനസംഖ്യ
 (2016 census)
 • ജനസാന്ദ്രത9,030/ച.കി.മീ.(23,400/ച മൈ)
 • നഗരപ്രദേശം
402,748[1]
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IDST)
ഏരിയ കോഡ്028
ClimateBSk
വെബ്സൈറ്റ്www.qazvin.ir

ടെഹ്‌റാനിൽ നിന്ന് 150 കിലോമീറ്റർ (93 മൈൽ) വടക്ക് പടിഞ്ഞാറായി, ഖാസ്വിൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഇത് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,800 മീറ്റർ (5,900 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. കെടിഎസ് അറ്റബാകിയ എന്നറിയപ്പെടുന്ന പരുക്കൻ അൽബോർസ് ശ്രേണിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ കാലാവസ്ഥ തണുത്തതും വരണ്ടതുമാണ്.

ചരിത്രം തിരുത്തുക

ഇറാനിയൻ ചരിത്രത്തിലെ പ്രധാന സംഭവവികാസങ്ങളുടെ പേരിൽ ഖസ്വിൻ പലപ്പോഴും ഒട്ടേറെ പ്രാധാന്യമുള്ള നഗരമായിരുന്നു. അറബികൾ എ.ഡി. 644 ൽ ഇത് പിടിച്ചെടുക്കുകയും ഹുലാഗു ഖാൻ (പതിമൂന്നാം നൂറ്റാണ്ട്) നശിപ്പിക്കുകയും ചെയ്തു. 1555-ൽ, തബ്രിസ് നഗരത്തെ ഓട്ടോമൻ പിടിച്ചടക്കിയതിനുശേഷം, ഷാ തഹ്മാസ്പ് (1524-1576) ഖാസ്വിൻ നഗരത്തെ സഫാവിദ് സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കുകയും, 1598-ൽ ഷാ അബ്ബാസ് ഒന്നാമൻ തലസ്ഥാനം ഇസ്ഫഹാനിലേക്ക് മാറ്റുന്നത് വരെ അരനൂറ്റാണ്ടോളം ഈ സ്ഥാനം നിലനിർത്തുകയും ചെയ്തു.[3] അതിന്റെ ചരിത്രത്തിലുടനീളം ഒരു പ്രധാന സാംസ്കാരിക കേന്ദ്രമായിരുന്ന ഇത് ഇന്ന് ഒരു പ്രവിശ്യാ തലസ്ഥാനമാണ്.

ടെഹ്‌റാൻ, തബ്രിസ്, കാസ്പിയൻ തീരപ്രദേശങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു ക്രോസ്റോഡിൽ സ്ഥിതി ചെയ്തിരുന്നതിനാൽ ചരിത്രപരമായി നഗരം വാണിജ്യ പ്രാധാന്യം നേടുന്നതിൽ ഈ ഘടകം ഒരു പ്രധാന പങ്കുവഹിച്ചിരുന്നു.[4] എന്നിരുന്നാലും, മധ്യകാലഘട്ടത്തിലെ മറ്റ് പ്രധാന ഇറാനിയൻ നഗരങ്ങളായിരുന്ന റെയ്, നിഷാപൂർ, ഇസ്ഫഹാൻ എന്നിവയോട് അത് ഒരിക്കലും മത്സരിച്ചിരുന്നില്ല.[5] ജലത്തിന്റെ അഭാവം മൂലം നഗരത്തിൻറെ വളർച്ച പരിമിതമാണ് എന്നതാണ് ഇതിന് ഒരു കാരണം.

ചരിത്രാതീതകാലം തിരുത്തുക

പുരാവസ്തു ഗവേഷകർ നിയാണ്ടർത്താൽ മനുഷ്യൻറെ പല്ല് ഖലേഹ് കുർദ് എന്ന ഗുഹയിൽ നിന്ന് ചരിത്രാതീതകാലത്തെ മനുഷ്യരുടെ ആദ്യകാല അവശിഷ്ടങ്ങളെന്ന നിലയിൽ കണ്ടെത്തിയിരുന്നു.[6] ഖാസ്വിൻ സമതലത്തിലെ പുരാവസ്തു കണ്ടെത്തലുകൾ കുറഞ്ഞത് ഒമ്പത് സഹസ്രാബ്ദങ്ങളായി ഇവിടെ നിലനിന്നിരുന്ന നഗര കാർഷിക വാസസ്ഥലങ്ങളെ വെളിപ്പെടുത്തുന്നു.

സാസാനിയൻ യുഗം തിരുത്തുക

സാസാനിയൻ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഭരണാധികാരിയായിരുന്ന ഷാപൂർ I (r. 240–270) ആണ് ഖാസ്വിൻ നഗരം സ്ഥാപിച്ചത്. പിന്നീട് ഷാപൂർ II (r. 309–379)[7] ഇത് പുനഃസ്ഥാപിക്കുകയും, അദ്ദേഹം അവിടെ ഒരു നാണയ കമ്മട്ടം സ്ഥാപിക്കുകയും ചെയ്തു.[8] സസാനിയക്കാരുടെ കീഴിലുള്ള ഈ സ്ഥലത്തേക്ക് കടന്നുകയറിയിരുന്ന അയൽവാസികളായ ഡെയ്‌ലാമൈറ്റുകൾക്കെതിരെ ചെറുത്തുനിൽപ്പുനടത്തുന്ന ഒരു അതിർത്തി പട്ടണമായും ഖസ്വിൻ അക്കാലത്ത് പ്രവർത്തിച്ചു.[9][10]

ആദ്യകാല ഇസ്ലാമിക രാജവംശങ്ങൾ തിരുത്തുക

644-ൽ ഉമറിന്റെ ഭരണകാലത്ത് ഖാസ്വിൻ വിപുലീകരണത്തിലായിരുന്ന റാഷിദൂൻ ഖിലാഫത്തിന്റെ കീഴിലായി. നഗരം ഉപരോധിക്കുകയും പിടിച്ചെടുക്കുകയും ചെയ്ത അൽ-ബാറ ഇബ്‌ൻ അസിബിനോട് നഗര നിവാസികൾ ഒരു സുൽഹ് (കരാർ) അഭ്യർത്ഥിച്ചു.[11] നേരത്തെ അബ്ഹർ നഗരത്തിന് നൽകിയിരുന്ന അതേ നിബന്ധനകൾ അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും ഖസ്‌വിനിലെ ജനങ്ങൾ ജിസ്‌യ നൽകാൻ ആഗ്രഹിക്കാത്തതിനാൽ പകരം ഇസ്‌ലാം സ്വീകരിച്ചതായി കരുതപ്പെടുന്നു.[12] തുടർന്ന് ദയ്‌ലാമിലേക്കും ഗിലാനിലേക്കും കൂടുതൽ സൈനിക പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഒരു അടിത്തറയായി അൽ-ബാറ ഖസ്‌വിൻ നഗരത്തെ ഉപയോഗിച്ചു.[13] പിന്നീട്, ഉമയാദുകളുടെ കീഴിൽ പേർഷ്യയുടെ ഗവർണറായി സൈദ് ഇബ്‌നു അൽ-ആസ് നിയമിതനായപ്പോൾ, അദ്ദേഹം ഖസ്‌വിനിൽ ഹജ്ജാജ് എന്ന പേരിൽ ഒരു പുതിയ നഗരം നിർമ്മിച്ചു.[14]

അവലംബം തിരുത്തുക

  1. "Statistical Center of Iran > Home".
  2. Qazvin / قزوين (Iran): Province & Cities – Population Statistics in Maps and Charts
  3. Iran (5th ed., 2008), by Andrew Burke and Mark Elliott, p. 28 Archived June 7, 2011, at the Wayback Machine., Lonely Planet Publications, ISBN 978-1-74104-293-1
  4. Lambton, Ann K.S.; Hillenbrand, R.M. (1978). "ḲAZWĪN". In Van Donzel, E.; Lewis, B.; Pellat, Ch. (eds.). The Encyclopaedia of Islam, Volume IV (IRAN-KHA). Leiden: E.J. Brill. pp. 857–63. ISBN 90 04 05745 5. Retrieved 8 April 2022.
  5. Lambton, Ann K.S.; Hillenbrand, R.M. (1978). "ḲAZWĪN". In Van Donzel, E.; Lewis, B.; Pellat, Ch. (eds.). The Encyclopaedia of Islam, Volume IV (IRAN-KHA). Leiden: E.J. Brill. pp. 857–63. ISBN 90 04 05745 5. Retrieved 8 April 2022.
  6. https://irdb.nii.ac.jp/en/01249/0002908121 QALEH KURD CAVE: A MIDDLE PALEOLITHIC SITE ON THE WESTERN BORDERS OF THE IRANIAN CENTRAL PLATEAU
  7. Lambton & Hillenbrand 2002, പുറം. 857.
  8. Badiyi 2020, പുറം. 211.
  9. Lambton, Ann K.S.; Hillenbrand, R.M. (1978). "ḲAZWĪN". In Van Donzel, E.; Lewis, B.; Pellat, Ch. (eds.). The Encyclopaedia of Islam, Volume IV (IRAN-KHA). Leiden: E.J. Brill. pp. 857–63. ISBN 90 04 05745 5. Retrieved 8 April 2022.
  10. Lambton & Hillenbrand 2002, പുറം. 858.
  11. Lambton, Ann K.S.; Hillenbrand, R.M. (1978). "ḲAZWĪN". In Van Donzel, E.; Lewis, B.; Pellat, Ch. (eds.). The Encyclopaedia of Islam, Volume IV (IRAN-KHA). Leiden: E.J. Brill. pp. 857–63. ISBN 90 04 05745 5. Retrieved 8 April 2022.
  12. Lambton, Ann K.S.; Hillenbrand, R.M. (1978). "ḲAZWĪN". In Van Donzel, E.; Lewis, B.; Pellat, Ch. (eds.). The Encyclopaedia of Islam, Volume IV (IRAN-KHA). Leiden: E.J. Brill. pp. 857–63. ISBN 90 04 05745 5. Retrieved 8 April 2022.
  13. Lambton, Ann K.S.; Hillenbrand, R.M. (1978). "ḲAZWĪN". In Van Donzel, E.; Lewis, B.; Pellat, Ch. (eds.). The Encyclopaedia of Islam, Volume IV (IRAN-KHA). Leiden: E.J. Brill. pp. 857–63. ISBN 90 04 05745 5. Retrieved 8 April 2022.
  14. Lambton, Ann K.S.; Hillenbrand, R.M. (1978). "ḲAZWĪN". In Van Donzel, E.; Lewis, B.; Pellat, Ch. (eds.). The Encyclopaedia of Islam, Volume IV (IRAN-KHA). Leiden: E.J. Brill. pp. 857–63. ISBN 90 04 05745 5. Retrieved 8 April 2022.
"https://ml.wikipedia.org/w/index.php?title=ഖാസ്വിൻ&oldid=3825579" എന്ന താളിൽനിന്ന് ശേഖരിച്ചത്