ഖാസ്വിൻ പ്രവിശ്യ
ഖസ്വിൻ പ്രവിശ്യ (പേർഷ്യൻ: استان قزوین, Ostān-e Qazvīn) ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രവിശ്യയുടെ കേന്ദ്രഭാഗം ഖാസ്വിൻ നഗരമാണ്. മുമ്പ് ടെഹ്‌റാൻ പ്രവിശ്യയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1993-ലാണ് ഒരു പ്രത്യേക പ്രവിശ്യയായി രൂപീകരിക്കപ്പെട്ടത്. ഖാസ്വിൻ കൗണ്ടി, ടകെസ്താൻ കൗണ്ടി, അബ്യേക് കൗണ്ടി, ബൂയിൻ സഹ്‌റ കൗണ്ടി, മൊബാരാകെഹ് കൗണ്ടി, അൽബോർസ് കൗണ്ടി, അവാജ് കൗണ്ടി എന്നിവയാണ് ഖാസ്വിൻ പ്രവിശ്യയിലെ മറ്റ് കൗണ്ടികൾ. ഖാസ്വിൻ, ടകെസ്താൻ, അബ്യെക്, അൽവന്ദ്, ബിഡെസ്ഥാൻ, മൊബാരാകെഹ്, മുഹമ്മദിയ്യെ, ഇഖ്ബാലിയെ എന്നിവയാണ് ഏറ്റവും വലിയ നഗരങ്ങൾ. 2014 ജൂൺ 22-ന് ഏകോപനത്തിനും വികസനത്തിനും മാത്രമായി പ്രവിശ്യകളെ 5 പ്രത്യേക മേഖലകളായി വിഭജിച്ചതിന് ശേഷം ഇത് പ്രവിശ്യ 1-ന്റെ ഭാഗമായി.[1]
ഖാസ്വിൻ പ്രവിശ്യ استان قزوین | |
---|---|
![]() Location of Qazvin within Iran | |
![]() | |
Coordinates: 36°16′09″N 50°00′10″E / 36.2693°N 50.0029°ECoordinates: 36°16′09″N 50°00′10″E / 36.2693°N 50.0029°E | |
Country | Iran |
മേഖല | Region 1[1] |
Capital | Qazvin |
Counties | 6 |
Government | |
• Governor-general | മുഹമ്മദ്-മഹ്ദി ആലി |
വിസ്തീർണ്ണം | |
• ആകെ | 15,567 കി.മീ.2(6,010 ച മൈ) |
ജനസംഖ്യ (2016)[2] | |
• ആകെ | 12,73,761 |
• ജനസാന്ദ്രത | 82/കി.മീ.2(210/ച മൈ) |
സമയമേഖല | UTC+03:30 (IRST) |
• Summer (DST) | UTC+04:30 (IRST) |
HDI (2017) | 0.796[3] high · 14th |
2011 ലെ സെൻസസ് പ്രകാരം 1.2 ദശലക്ഷം ജനസംഖ്യയുണ്ടായിരുന്ന പ്രവിശ്യയിൽ 68.05 ശതമാനം നഗരങ്ങളിലും 31.95 ശതമാനം ഗ്രാമങ്ങളിലും താമസിക്കുന്നു. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അനുപാതം 50.7 മുതൽ 49.3% വരെയാണ്. പ്രവിശ്യാ ജനസംഖ്യയുടെ 99.61% മുസ്ലീം വിഭാഗത്തിലുള്ളവരും ബാക്കിയുള്ളവരിൽ 0.39 ശതമാനം മറ്റ് മതങ്ങളിൽ നിന്നുള്ളവരുമാണ്. സാക്ഷരതാ നിരക്ക് 82% ആയ ഈ നഗരം ഇറാനിൽ 7-ാം സ്ഥാനത്താണ്.
നിരവധി വംശീയ വിഭാഗങ്ങളുടെ ആവാസ കേന്ദ്രമാണ് ഖസ്വിൻ നഗരം.[4] ഖാസ്‌വിനി ഉച്ചാരണത്തോടെ പേർഷ്യൻ ഭാഷ സംസാരിക്കുന്ന വംശീയ പേർഷ്യക്കാരാണ് ഖസ്വിൻ നഗരത്തിൽ കൂടുതലും അധിവസിക്കുന്നത്.[5] പ്രവിശ്യയുടെ തെക്ക്-കിഴക്കൻ ഭാഗത്ത് വസിക്കുന്ന അസീറികൾ അസർബൈജാനി ഭാഷ സംസാരിക്കുന്നു.[6] പ്രവിശ്യയുടെ മധ്യഭാഗത്ത് ടാകെസ്ഥാന് ചുറ്റുമായി താമസിക്കുന്ന ടാറ്റ് ജനത, ടാറ്റി ഭാഷ സംസാരിക്കുന്നു.[7] അവസാനമായി, പ്രവിശ്യയുടെ വടക്കൻ ഭാഗത്തുള്ള അലമുട്ട് മേഖലയിലെ ഭൂരിഭാഗം ആളുകളും ഗിലാക്കി ഭാഷയുടെ ഒരു ഭാഷാഭേദം സംസാരിക്കുന്ന ഗിലാക്കുകളാണ്.[8][9] എന്നിരുന്നാലും, മറ്റ് സ്രോതസ്സുകൾ അവകാശപ്പെടുന്നത് അലമുട്ട് മേഖലയിലെ ഭൂരിപക്ഷ ജനതയായ 'ടാറ്റുകൾ' മാസന്ദരാനികളാണെന്നാണ്.[10][11][12]
ചരിത്രംതിരുത്തുക
പേർഷ്യൻ സാമ്രാജ്യത്തിന്റെ മുൻ തലസ്ഥാനമായിരുന്നു ഖാസ്വിൻ നഗരത്തിൽ ഏകദേശം 2000-ലധികം വാസ്തുവിദ്യാ, പുരാവസ്തു സൈറ്റുകൾ ഉൾക്കൊള്ളുന്നു. ചരിത്രത്തിലുടനീളം ബഹുജനങ്ങളുടെ സാംസ്കാരിക കേന്ദ്രമായിരുന്ന ഇത് ഇന്നത്തെ ഒരു പ്രവിശ്യാ തലസ്ഥാനമാണ്.
ഖാസ്വിൻ സമതലത്തിലെ പുരാവസ്തു കണ്ടെത്തലുകൾ ബിസി 7000 വരെ ഈ പ്രദേശത്ത് നിലനിന്നിരുന്ന നഗര കാർഷിക വാസസ്ഥലങ്ങളുടെ അസ്തിത്വം വെളിപ്പെടുത്തുന്നു. "കാസ്വിൻ" അല്ലെങ്കിൽ "കാസ്ബിൻ" എന്ന പേര് കാസ്പിയൻ കടലിന്റെ തെക്ക് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് താമസിച്ചിരുന്ന കാസ് എന്ന ഒരു പുരാതന ഗോത്രത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. കാസ്പിയൻ കടലിനുതന്നെ യഥാർത്ഥത്തിൽ അതേ ഉത്ഭവത്തിൽ നിന്നായിരിക്കാം അതിന്റെ പേര് ലഭിച്ചത്. ടെഹ്‌റാൻ, ഇസ്‌ഫഹാൻ, പേർഷ്യൻ ഗൾഫ് എന്നിവയെ ഭൂമിശാസ്ത്രപരമായി കാസ്‌പിയൻ കടൽത്തീരത്തിലേക്കും ഏഷ്യാമൈനറിലേക്കും ബന്ധിപ്പിക്കുന്ന കാസ്‌വിൻ നഗരം അതിനാൽത്തന്നെ യുഗങ്ങളിലുടനീളം ഒരു തന്ത്രപ്രധാനമായ സ്ഥാനത്തായിരുന്ന നിലകൊണ്ടിരുന്നത്.
ഇറാനിയൻ ചരിത്രത്തിലെ ചരിത്രപരമായ സംഭവവികാസങ്ങളുടെ ഒരു കേന്ദ്രമായിരുന്നു ഖസ്വിൻ നഗരം. ഇസ്ലാമിക കാലഘട്ടത്തിന്റെ ആദ്യ വർഷങ്ങളിൽ ഖസ്വിൻ അറബ് സേനയുടെ ഒരു താവളമായി പ്രവർത്തിച്ചു. ജെങ്കിസ് ഖാൻ (പതിമൂന്നാം നൂറ്റാണ്ട്) നശിപ്പിച്ച ഈ നഗരം സഫാവിദ് രാജാക്കന്മാർ 1548-ൽ സഫാവിദ് സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കി മാറ്റിയെങ്കിലും പിന്നീട് 1598-ൽ ഇസ്ഫഹാനിലേക്ക് മാറ്റി സ്ഥാപിച്ചു. ഖ്വജർ രാജവംശകാലത്തും സമകാലിക കാലഘട്ടത്തിലും, ടെഹ്‌റാനുമായുള്ള സാമീപ്യം കാരണം ഖസ്വിൻ നഗരം എല്ലായ്‌പ്പോഴും ഏറ്റവും പ്രധാനപ്പെട്ട ഒരു സർക്കാർ കേന്ദ്രം ആയിരുന്നു. ഒരു കിരീടാവകാശിയും വാണിജ്യ മന്ത്രിയുമായിരുന്ന അബ്ബാസ് മിർസ ഖാസ്വിനിലെ ഗവർണറായിരുന്നു.
അവലംബംതിരുത്തുക
- ↑ 1.0 1.1 همشهری آنلاین-استانهای کشور به ۵ منطقه تقسیم شدند
- ↑ "National census 2016". amar.org.ir. ശേഖരിച്ചത് 2017-03-14.
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-13.
- ↑ "روزنامه ولایت قزوین - استان قزوین؛ گنجینه زبانهای ایرانی".
- ↑ name="qazvin.irib.ir">The official Media from Qazvin- February 10-2010 Archived November 2, 2013, at the Wayback Machine.
- ↑ "Qazvin". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-11-23.
- ↑ "Qazvin". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-11-23.
- ↑ "روزنامه ولایت قزوین - استان قزوین؛ گنجینه زبانهای ایرانی".
- ↑ "Welcome to Encyclopaedia Iranica".
- ↑ Jaafari Dehaghi, Mahmoud; Khalilipour, Nazanin; Jaafari Dehaghi, Shima. Iranian Languages and Dialects Past and Present. Tehran. പുറം. 261.
- ↑ Berjian, Habib. "Decreasing attention to the Mazandarian language in the 20th century". IRNA. ശേഖരിച്ചത് 19 December 2020.
- ↑ "Considerations about the dialect of Alamut district from the northern dialects of Iran". پرتال جامع علوم انسانی.