മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ പൻവേൽ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പക്ഷിസങ്കേതമാണ് കർണാല പക്ഷിസങ്കേതം. മുംബൈ നഗരത്തിൽ നിന്ന് എകദേശം 60 കിലോമീറ്റർ ദൂരെയാണ് ഇതിന്റെ സ്ഥാനം[1].

കർണാല പക്ഷിസങ്കേതം
പ്രവേശനകവാടം
Map showing the location of കർണാല പക്ഷിസങ്കേതം
Map showing the location of കർണാല പക്ഷിസങ്കേതം
Locationപൻവേൽ താലൂക്ക്, റായ്ഗഡ്, മഹാരാഷ്ട്ര, ഇന്ത്യ
Nearest cityപൻവേൽ,മാഥേരാൻ ,കർജത്
Coordinates18°54′31″N 73°6′9″E / 18.90861°N 73.10250°E / 18.90861; 73.10250
Area446 km2 (172 sq mi)
Governing bodyമഹാരാഷ്ട്ര വനം വകുപ്പ്

ഭൂപ്രകൃതി തിരുത്തുക

തുടക്കത്തിൽ 4.45 ചതുരശ്രകിലോമീറ്ററായിരുന്ന ഇതിന്റെ വിസ്തൃതി 2003-ൽ വികസിപ്പിച്ച് 12.11 ചതുരശ്രകിലോമീറ്ററാക്കുകയുണ്ടായി[2]. ഫണൽ ഹിൽ എന്നറിയപ്പെടുന്ന ഒരു കുന്നും അതിനുചുറ്റുമുള്ള വനപ്രദേശവുമാണ് ഈ പക്ഷിസങ്കേതത്തിന്റെ ഭൂമിക. കുന്നിന്റെ നെറുകയിലായി കർണാല കോട്ട സ്ഥിതി ചെയ്യുന്നു.

ജന്തുജാലം തിരുത്തുക

222-ലേറെ ഇനം പക്ഷികളെ ഇവിടെ കണ്ടുവരുന്നു. ഇവയിൽ 161 എണ്ണം ഇവിടെ വസിക്കുന്നവയും മറ്റുള്ളവ അതിഥികളുമാണ്. അതിഥികളിൽ 46 എണ്ണം ശീതകാലത്തെ ദേശാടനപ്പക്ഷികളും മൂന്നെണ്ണം പ്രജനനകാലത്ത് എത്തുന്നവയും ആണ്. ഏഴോളം ഇനങ്ങൾ കർണാലയെ ദേശാടനത്തിലെ ഇടക്കാലതാവളം ആക്കുന്നു. സ്ഥിരതാവളമില്ലാത്ത അഞ്ച് ഇനങ്ങളെയും ഇവിടെ കാണാം. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന നീലഗിരി മരപ്രാവ്, നീലത്തത്ത, കോഴിവേഴാമ്പൽ, ചിന്നക്കുട്ടുറുവൻ, കൊമ്പൻ വാനമ്പാടി, ചെറുതേൻകിളി തുടങ്ങിയ പക്ഷികൾ ഇവിടെയുണ്ട്. ചാരക്കുരുവി, തീക്കാക്ക, കുഞ്ഞൻ പൊന്മാൻ, എറിയൻ, തവിടൻ നെല്ലിക്കോഴി തുടങ്ങിയ അപൂർവ ഇനങ്ങളും ഈ പക്ഷിസങ്കേതത്തിൽ കാണപ്പെടുന്നു. 114 ഇനം ചിത്രശലഭങ്ങളും ഇവിടെയുണ്ട്. ഇവിടെ സ്ഥിരവാസമില്ലെങ്കിലും അപൂർവ്വമായി പുള്ളിപ്പുലികളെയും കണ്ടുവരുന്നു[3].

സ്ഥാനം തിരുത്തുക

പൻവേൽ നഗരത്തിൽ നിന്നും 12 കിലോമീറ്റർ അകലെയാണിത്. മുംബൈ-പൂന ഹൈവേയിൽ നിന്ന് അൽപ്പം മാറി, മുംബൈ-ഗോവ ഹൈവേയുടെ അരികിലാണിതിന്റെ സ്ഥാനം. പൻവേൽ എസ്.ടി. സ്റ്റാന്റിൽ നിന്നും ഇതുവഴി പോകുന്ന ബസ്സുകൾ സുലഭമാണ്. ഏറ്റവുമടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ പൻവേൽ ആണ്. ഏറ്റവുമടുത്തുള്ള വിമാനത്താവളം മുംബൈ ഛത്രപതി ശിവാജി വിമാനത്താവളം ആണ്[4].

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കർണാല_പക്ഷിസങ്കേതം&oldid=2924598" എന്ന താളിൽനിന്ന് ശേഖരിച്ചത്