ട്രിനിഡാഡ് ടൊബാഗോയുടെ തലസ്ഥാനമായ പോർട്ട് ഓഫ് സ്പെയ്നിൽ സ്ഥിതി ചെയ്യുന്ന ഒരു സ്പോർട്സ് സ്റ്റേഡിയമാണ് ക്വീൻസ് പാർക്ക് ഓവൽ. ക്വീൻസ് പാർക്ക് ക്രിക്കറ്റ് ക്ലബിന്റെ ഉടമസ്ഥതയിലുള്ള ഈ സ്റ്റേഡിയം നിലവിൽ വെസ്റ്റ് ഇൻഡീസിലെ ഏറ്റവും ശേഷിയുള്ള സ്റ്റേഡിയമാണ്. 18000 പേരേ ഒരേ സമയം ഈ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്നതാണ്[1]. ഏറ്റവുമധികം ടെസ്റ്റ് മൽസരങ്ങൾക്ക് ആതിഥേയത്വം വഹിച്ച കരീബിയൻ സ്റ്റേഡിയവും ക്വീൻസ് പാർക്ക് ഓവലാണ്. 2007 ക്രിക്കറ്റ് ലോകകപ്പ്, 2010 ട്വന്റി20 ലോകകപ്പ് എന്നീ ടൂർണ്ണമെന്റുകൾക്കും ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്[2]. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ കരീബിയൻ പ്രീമിയർ ലീഗിൽ ട്രിനിഡാഡ് ടൊബാഗോ റെഡ് സ്റ്റീൽ ടീമിന്റെ ഹോം ഗ്രൗണ്ടാണിത്[3].

ക്വീൻസ് പാർക്ക് ഓവൽ
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംപോർട്ട് ഓഫ് സ്പെയിൻ, ട്രിനിഡാഡ് ടൊബാഗോ
സ്ഥാപിതം1896
ഇരിപ്പിടങ്ങളുടെ എണ്ണം20,000
ഉടമക്വീൻസ് പാർക്ക് ക്രിക്കറ്റ് ക്ലബ്
End names
ബ്രയാൻ ലാറ പവലിയൻ എൻഡ്
മീഡിയ സെന്റർ എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്1–6 ഫെബ്രുവരി 1930: വെസ്റ്റ് ഇൻഡീസ് v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്16–20 ജൂൺ 2014: വെസ്റ്റ് ഇൻഡീസ് v ന്യൂസിലൻഡ്
ആദ്യ ഏകദിനം9 മാർച്ച് 1983: വെസ്റ്റ് ഇൻഡീസ് v ഇന്ത്യ
അവസാന ഏകദിനം11 ജൂലൈ 2013: ഇന്ത്യ v ശ്രീലങ്ക
ആദ്യ അന്താരാഷ്ട്ര ടി2015 മാർച്ച് 2009: വെസ്റ്റ് ഇൻഡീസ് v ഇംഗ്ലണ്ട്
അവസാന അന്താരാഷ്ട്ര ടി204 June 2011: വെസ്റ്റ് ഇൻഡീസ് v ഇന്ത്യ
Domestic team information
ട്രിനിഡാഡ് ടൊബാഗോ ക്രിക്കറ്റ് ടീം (1869 – present)
റെഡ് സ്റ്റീൽ (2013 – present)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്വീൻസ്_പാർക്ക്_ഓവൽ&oldid=3341242" എന്ന താളിൽനിന്ന് ശേഖരിച്ചത്