ക്നാനായ

(ക്നാനായ സമുദായം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു ക്രിസ്തീയ സമുദായമാണ് ക്നാനായർ ഉച്ചാരണം. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടിൽ ക്നായിതോമായുടെ നേതൃത്വത്തിൽ പേർഷ്യൻ സാമ്രാജ്യത്തിലെ ക്നായി എന്ന സ്ഥലത്തു നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാർത്ത ക്രൈസ്തവ കുടുംബങ്ങളിലെ പിന്മുറക്കാരാണ് ഇവർ എന്നു ഇവരുടെ ഐതിഹ്യം പറയുന്നു. ഭാഷ പണ്ഡിതർ ക്നായി എന്ന വാക്കിന്റെ അർഥം തെറ്റായ അനുമാനം ആണെന്നും ക്നായിൽ എന്ന് പറഞ്ഞാൽ വ്യാപാരി എന്ന അർഥം ആണ് നില നിന്നത് എന്നും വാദിക്കുന്നു.[3] ഹിപ്പോളിറ്റസിന്റെ എഴുതുകളിൽ അരാമ്യക്കാരനായ ഒരു തൊമ്മൻ വ്യാപാരി 400 പേർ അടങ്ങുന്ന 7 ഗോത്രത്തിൽ നിന്നുള്ള 72 ക്രിസ്‌തീയ കുടുംബങ്ങൾ എടെസ്സയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ടു എന്ന് രേഖപെടുത്തിയിട്ടു ഉണ്ട്.[4] പോർച്ചുഗീസ് ചരിത്രകാരൻ ദിയഗോ ദോ ക്യൂഓട്ടോ ഇത് AD 811ൽ സംഭവിച്ചു എന്ന് തിട്ടപ്പെടുത്തുന്നു.[5] കുറഞ്ഞപക്ഷം, എഡെസയിലെ ജനങ്ങൾക്ക് എ.ഡി 190-കൾ മുതൽ ഇന്ത്യയെക്കുറിച്ചും, ഇന്ത്യയിലെ വ്യാപാര കേന്ദ്രങ്ങളെക്കുറിച്ചും, ബ്രാഹ്മണരെക്കുറിച്ചും ബർദായിസന്റെ രചനകളിൽ നിന്ന് അറിയുന്നവരായിരുന്നു. പഴയ തലമുറയിലെ ക്നാനായർ വംശീയ ശുചിത്വത്തിന്റെ പേരിൽ വിവാഹം തങ്ങളുടെ സമുദായത്തിൽ നിന്നുള്ളിൽ മാത്രമേ നടത്താറുള്ളു.

യെഹൂദിയായ സുറിയാനി ക്രിസ്ത്യാനി സഭ
ആകെ ജനസംഖ്യ

2001: (approx) 252,600

സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
Majority Population:

 ഇന്ത്യ
Significant Population:
 United Arab Emirates
 കുവൈറ്റ്‌
 സൗദി അറേബ്യ
 അമേരിക്കൻ ഐക്യനാടുകൾ

 ഓസ്ട്രിയ[1]
 സ്വിറ്റ്സർലാൻ്റ്[2]
 ബഹ്റൈൻ
 United Kingdom

ഭാഷകൾ
മലയാളം
മതങ്ങൾ

ചരിത്രം

തിരുത്തുക
 
ഇന്ത്യൻ മഹാസമുദ്രത്തിലെ പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തൻ പ്രവിശ്യകൾ, രൂപതകൾ, സുമുദ്രാന്തര പാതകളിലെ മറ്റ് കേന്ദ്രങ്ങൾ എന്നിവ

എടെസ്സയിലെ നെസ്‌റ്റോറിയൻ ബാവായുടെ ദര്ശനപ്രകാരം ക്നായി തോമായൊടൊപ്പം പൊതുവർഷം 508-ൽ കൊടുങ്ങല്ലൂരെത്തിയ[6] ക്രൈസ്തവസംഘത്തിന് ദേശാധികാരിയായിരുന്ന ചേരമാൻ പെരുമാൾ കൊടുങ്ങല്ലൂരിൽ താമസിച്ച് വ്യാപാരം നടത്തുവാനുള്ള അനുവാദം നൽകി. ഇവർ കൊടുങ്ങല്ലൂരിൽ മഹാദേവർപട്ടണം സ്ഥാപിക്കുകയും അതിന്റെ തെക്കേ അറ്റത്തു താമസിക്കുകയും ചെയ്തു, പട്ടണത്തിന്റെ വടക്കേ ഭാഗത്തു ദേശാധികാരി സഹായത്തിനു കാരാരോട് കൂടെ നൽകിയ 17 പണിയാള സമുദായത്തിൽപെട്ടവർ താമസിച്ചു പൊന്നു. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചിരുന്ന ക്നാനായക്കാർ കാലക്രമത്തിൽ അവിടെ നിന്നും കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും കുടിയേറി. ജലമാർഗ്ഗം എത്തപ്പെടുവാൻ സാധിക്കുമായിരുന്ന ഉദയമ്പേരൂർ, കോട്ടയം, കല്ലിശ്ശേരി തുടങ്ങിയവയായിരുന്നു അവയിൽ പ്രധാനപ്പെട്ട പ്രദേശങ്ങൾ.[7] തെക്കുംഭാഗർ എന്നും ഈ സമുദായം അറിയപെടുന്നു, ഇത് തെക്കേ യെഹൂദയിൽ നിന്നുള്ള വംശപരമ്പര സൂചിപ്പിക്കുന്നത് ആണ്.[8] ഇവർ മാർ തോമാ നസ്രാണികൾ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ പൈതൃക ക്രിസ്ത്യാനികളുമായി പൊതുവെ സഹകരണത്തിലും സൗഹാർദ്ദത്തിലും കഴിഞ്ഞിരുന്നു.

റിച്ചാർഡ് എം. സ്വിടെർസ്‌കി പോലുള്ള എഴുത്തുകാർ അന്ന് ക്നാനായ സമുദായത്തിൽ ഹൈന്ദവ സമുദായത്തിലെ പോലെ പല വിധ ജാതി വ്യവസ്ഥകൾ, വേര്തിരിവുകൾ നിലനിന്നു വാദിച്ചിട്ടുണ്ട്. പ്രധാനമായ ഒരു വാദാടിസ്ഥാനം ക്നാനായ സമുദായത്തിൽ രണ്ടു തരക്കാർ ഉണ്ട് എന്നുള്ളത് ആണ്. കൊടുങ്ങല്ലൂരിൽ നിന്ന് വടക്കേ ഭാഗത്തേക്ക് പോയി താമസിച്ചവർ അവർണ്ണർ ആണെന്നും, ഇവർ ക്നായി തൊമ്മന്റെ നായർ ഭാര്യയിൽ നിന്നും ഉള്ള തലമുറക്കാരാണെന്നും തെക്കേ ഭാഗത്തു താമസിച്ചവർ തൊമ്മന്റെ യെഹൂദിയായ ഭാര്യയുടെ മക്കളും ചർച്ചക്കാരും ആണെന്നുമാണ് ഇവർ നിരീക്ഷിക്കുന്നത്. വെളുത്ത യെഹൂദന്മാരും കറുത്ത യെഹൂദന്മാരും എന്നാണ് മറ്റു എഴുത്തുകാർ ഇവരെ അഭിസംബോധന ചെയുന്നത് (ലൈറ്റ് കോപ്പർ vs. ഡാർക്ക് ബ്രോൺസ്). ഇത് ഇവർ തമ്മിലുള്ള സവർണ്ണ അവർണ്ണ മേൽക്കോയ്മ കാണിക്കുന്നതാണ് എന്ന് ഒരു പടി മുന്നിട്ട് ഇവർ പറയുന്നു. ഇത് ക്നാനായ സമുദായത്തിൽ വർണ്ണത്തെ അടിസ്ഥാനമാക്കി യെഹൂദാ പാരമ്പര്യത്തിന്റെ ശുദ്ധതയെ ചോദ്യംചെയ്യുന്നതിന്റെ ഉദാഹരണമായിയും കണക്കാക്കപെടുന്നു. ക്‌നാനായ സഭകൾ നാളിതുവരെ ഈ എത്തനോഗ്രാഫിക് ഗവേഷണങ്ങളിലെ വസ്തുതാപരമായ അപാകതകളെ വെല്ലുവിളിക്കുകയോ, അന്തർദേശീയമായി അക്കാദമിക് മേഖലകളിൽ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഇവർ താമസിച്ചിരുന്ന പട്ടണത്തിൽ മണിക്‌ചെയിസകാരുമായി, അല്ലെങ്കിൽ മാണി ദ്രാവിഡ കച്ചവടസംഘത്തിൽപെട്ടവരും, ഒരേ സാമൂഹിക-വിശ്വാസ ആചാരങ്ങളുള്ളവരുമായി കലാപങ്ങൾ ഉണ്ടായിരുന്നു എന്ന് ജെസ്യൂട്ടിട് കശീശമാരുടെ എഴുത്തുകളിൽ പരാമർശം ഉണ്ട്. പക്ഷെ മാർ തോമാ നസ്റാണികുളടെ ചരിത്രത്തിൽ, ഇപ്രകാരമുള്ള ഒരു തരംതിരിവ് ആ കാലഘട്ടത്തിൽ കേരളീയ ക്രിസ്‌തീയ സമൂഹങ്ങളിൽ നില നിന്നു എന്നത് പരാമർശിക്കപ്പെട്ടതായി കാണുന്നില്ല. AD 52 മുതൽ നിലനിന്നിനിരുന്ന മാർ തോമാ നസ്രാണികൾ ആണ് ഈ അവർണ്ണർ എന്ന് വിക്കഷണങ്ങളൂം ചില രചയിതാക്കൾ നടത്താറുണ്ട്. തെക്കുംഭാഗർ എന്നതിന്റെ തെറ്റായ അർത്ഥവും ചരിത്രവും ഉൾകൊണ്ടുള്ള അനുമാനങ്ങളാണ് ഇവാ മിക്കവയും. എന്നാൽ പിൽക്കാലത്തു സമുദായ രാഷ്ട്രീയക്കാർ സമുദായ പ്രസക്തി ഉയർത്തി കാണിക്കുവാൻ ഇപ്രകാരം സ്വയം വിശേഷശിപ്പിച്ചിട്ടു ഉണ്ട് (ജോസഫ് ചാഴികാടൻ, 1940), സമുദായ സമൂഹത്തിൽ പിന്നോക്ക അവസ്ഥയിൽ നിന്ന് വന്നവരും, നിൽക്കുന്നവരും ഇപ്രകാരം വിശേഷിപ്പിക്കുന്നത് ഇവരുടെ ഇടയിൽ ഒരു പതിവ് ആണ്.[9][10][11][12][13]

ക്നാനായ കത്തോലിക്കരും ക്നാനായ യാക്കോബായക്കാരും

തിരുത്തുക

കേരളത്തിലെ ക്നാനാനായ സമുദായത്തിൽ ഇപ്പോൾ ക്നാനായ കത്തോലിക്കരെന്നും ക്നാനായ യാക്കോബായക്കാരെന്നും അറിയപ്പെടുന്ന രണ്ടു വിഭാഗക്കാരുണ്ട്. ഇവരിൽ ഒരു കൂട്ടർ സീറോ മലബാർ സഭയിലും മറ്റെ വിഭാഗം യാക്കോബായ സഭയിലും ഉൾപ്പെടുന്നു. രണ്ടു സഭകളിലും ക്നാനായക്കാർക്ക് പ്രത്യേകം മെത്രാന്മാരും ഭരണസംവിധാനവുമുണ്ട്.[14] സീറോ മലബാർ കത്തോലിക്കാ സഭയുടെ കോട്ടയം അതിരൂപതയും യാക്കോബായ സഭയുടെ ക്നാനായ അതിഭദ്രാസനവും(ചിങ്ങവനം) ക്നാനായക്കാർ മാത്രം ഉൾപ്പെട്ടതാണ്.

ആചാരാനുഷ്ഠാനങ്ങൾ

തിരുത്തുക

വിശേഷാവസരങ്ങളിൽ പ്രത്യേകിച്ച് വിവാഹത്തോടനുബന്ധമായി ധാരാളം ആചാരാനുഷ്ഠാനങ്ങൾ ക്നാനായക്കാരുടെ ഇടയിൽ നിലവിലുണ്ട്. ഇവരെ മറ്റു ക്രിസ്ത്യാനി സമുദായങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നതും ഇവ ആണ്. വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് മൈലാഞ്ചിയിടീൽ, ചന്തം ചാർത്തൽ, നെല്ലും നീരും കൊടുക്കൽ, വാഴൂപിടിത്തം, പാലും പഴവും കൊടുക്കൽ, കച്ച തഴുകൽ, അടച്ചു തുറ, എണ്ണ തേപ്പ് തുടങ്ങിയ കൗതുകകരമായ ചടങ്ങുകൾ ഒട്ടേറെയുണ്ട്.[15][16][17]

  1. "Knanaya catholic society of Chicago". Retrieved 1 January 2009.
  2. "Swisskna.com". Archived from the original on 2011-02-20. Retrieved 1 January 2009.
  3. Donald Eugene Smith, South Asian Politics and Religion, Princeton University Press, 1996, ISBN:9781400879083, pp. 184
  4. Robert Eisenman, Essays on Works of Hippolytus (9.9,10.25)
  5. James Thodathil (2001). Antiquity and identity of the Knanaya community. Knanaya Clergy Association.
  6. Alexander P. Varghese (2008). India : History, Religion, Vision And Contribution To The World. Atlantic Publishers. pp. 679+. ISBN 978-81-269-0904-9.
  7. Mathew, George (1989). Communal Road To A Secular Kerala. Concept Publishing Company. p. 22. ISBN 978-81-7022-282-8. Retrieved 11 May 2012.
  8. Roshen Dalal, The Religions of India: A Concise Guide to Nine Major Faiths, Penguin Books India, 2010, ISBN: 9780143415176
  9. William Joseph Richards (1908). The Indian Christians of St. Thomas: Otherwise Called the Syrian Christians of Malabar : a Sketch of Their History and an Account of Their Present Condition as Well as a Discussion of the Legend of St. Thomas. Bemrose.
  10. Fuller, Christopher J. (March 1976). "Kerala Christians and the Caste System". New Series. 11 (1). Royal Anthropological Institute of Great Britain and Ireland: 55–56. {{cite journal}}: Cite journal requires |journal= (help)(subscription required)
  11. Amaladass, Anand (1993) [1989 (New York: Orbis Books)]. "Dialogue between Hindus and the St. Thomas Christians". In Coward, Harold (ed.). Hindu-Christian dialogue: perspectives and encounters (Indian ed.). Delhi: Motilal Banarsidass. p. 18. ISBN 81-208-1158-5.
  12. Fuller, C.J. "Indian Christians: Pollution and Origins.". New Series, Vol. 12, No. 3/4. (Dec., 1977), pp. 528–529.
  13. Fuller, Christopher J. (March 1976). "Kerala Christians and the Caste System". Royal Anthropological Institute of Great Britain and Ireland. New Series. Royal Anthropological Institute of Great Britain and Ireland. 11 (1): 61.(subscription required)
  14. കോട്ടയം ബാബുരാജ്, മലങ്കര സഭയുടെ ആചാരാനുഷ്ഠാനങ്ങൾ, ജിജോ പബ്ലിക്കേഷൻസ്, മണർകാട്,കോട്ടയം
  15. പാട്ടിൽ പൊതിഞ്ഞ കാലം, മലയാള മനോരമ ഞായറാഴ്ച പതിപ്പ്, 2011 ഓഗസ്റ്റ് 28
  16. Abraham Mukalel, The Existence of the Knanaya Community and the Knanaya Cathlic Community. Pontifical Institute of Theology and Philosophy, Alwaye.(Vellian and Vembeni para. no. 93-98)
  17. Vahan Hovhanessian, The Old Testament as Authoritative Scripture in the Early Churches of the East, 2010, ISBN:9781433107351, pp. 99

ഗ്രന്ഥസൂചി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്നാനായ&oldid=4013963" എന്ന താളിൽനിന്ന് ശേഖരിച്ചത്