അയ്യപ്പിള്ള ആശാൻ, അയ്യനപ്പിള്ള ആശാൻ എന്നിവരെയാണ് കോവളം പിള്ളമാർ എന്നറിയപ്പെടുന്നത്.

ഇവരുടെ കാലഘട്ടം കൊല്ലം ഏഴാം നൂറ്റാണ്ടാണെന്ന് ഉള്ളൂർ തന്റെ കൃതിയായ കേരള സാഹിത്യ ചരിത്രത്തിൽ പറയുന്നു[1]. കോവളത്തിനടുത്തുള്ള ഔവാടുതുറയാണ് ഇവരുടെ പ്രദേശം.

ഇതിൽ അയ്യപ്പിള്ള ആശാൻ എഴുതിയ പ്രധാന കൃതി രാമകഥപ്പാട്ട് ആണ്. അയ്യനപ്പിള്ള ആശാൻ എഴുതിയ പ്രധാന കൃതി ഭാരതം പാട്ട് ആണ്. ഇവർ എഴുതിയ രണ്ടു കൃതികളും പിന്നീട് കണ്ടെത്തി പ്രസിദ്ധീകരിച്ചത് പി.കെ. നാരായണപിള്ള ആണ്.

"https://ml.wikipedia.org/w/index.php?title=കോവളം_പിള്ളമാർ&oldid=3773083" എന്ന താളിൽനിന്ന് ശേഖരിച്ചത്