കോവളം പിള്ളമാർ എന്നു അറിയപ്പെട്ടിരുന്ന അയ്യപ്പിള്ള ആശാൻ, അയ്യനപ്പിള്ള ആശാൻ എന്നിവരിലെ അയ്യനപ്പിള്ള ആശാന്റെ കൃതിയാണ് ഭാരതം പാട്ട്. തനി മലയാള ശൈലിയിലാണ് രചന . മഹാഭാരതം കഥയാണ് ഇതിന്റെ ഇതിവൃത്തം . ഭക്തികാവ്യമായ ഈ കൃതി ജനകീയ ഗാനകാവ്യമായി പരിഗണിക്കുന്നു. ഭാരതം പാട്ട് പിന്നീട് ഭാരതദീപിക എന്ന പേരിൽ അവതാരികയും വ്യാഖ്യാനവും എഴുതി ഡോ . പി . കെ . നാരായണപിള്ള പ്രസിദ്ധീകരിച്ചു.[1]

  1. സാഹിത്യ ചരിത്രം കാലഘട്ടങ്ങളിലൂടെ.
"https://ml.wikipedia.org/w/index.php?title=ഭാരതം_പാട്ട്&oldid=3781632" എന്ന താളിൽനിന്ന് ശേഖരിച്ചത്