ഈഗുപ്തായ ഓർത്തഡോക്സ് സഭ
|
ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലെ ഒരു അംഗസഭയാണ് അലക്സാന്ത്രിയൻ ഈഗുപ്തായ ഓർത്തഡോക്സ് സഭ അഥവാ അലക്സാന്ത്രിയൻ കോപ്റ്റിക് ഓർത്തഡോക്സ് സഭ (Coptic Orthodox Church of Alexandria). 'കോപ്റ്റിക് ഓർത്തഡോക്സ് സഭ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.
കോപ്റ്റിക്(ഈഗുപ്തായ) സഭ ക്രി.വ 42-ൽ രൂപംകൊണ്ടുവെന്നും സുവിശേഷകനായ മർക്കോസാണു് ഒന്നാമത്തെ മേലദ്ധ്യക്ഷനെന്നും വിശ്വസിയ്ക്കപ്പെടുന്നു. അതിനാൽ 'സുവിശേഷകനായ മർക്കോസിന്റെ സിംഹാസനം' എന്ന് ഈ സഭയുടെ അപ്പോസ്തോലിക സ്ഥാനം അറിയപ്പെടുന്നു. അലക്സാന്ത്രിയയായിരുന്നു സഭാകേന്ദ്രം. അയ്ഗുപ്തോസ് (Aigyptos) എന്ന ഗ്രീക്കു് പദത്തിൽ നിന്നാണു് ഈഗുപ്തായ , കോപ്റ്റിക് , കോപ്റ്റ്, ഈജിപ്ത് തുടങ്ങിയ വാക്കുകളുണ്ടായതു്. [1]
ഈ സഭയുടെ ഉത്ഭവം ഈജിപ്റ്റിലായിരുന്നെങ്കിലും ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഈ സഭാ വിശ്വാസികൾ അധിവസിക്കുന്നു. 2012-ലെ കണക്കുകൾ പ്രകാരം 10% ഈജിപ്തുകാർ ഈ സഭയിൽ അംഗങ്ങളാണ്.[2]
ചരിത്രത്തിൽതിരുത്തുക
കോപ്റ്റിക് സഭയുടെ മേലദ്ധ്യക്ഷനായ അലക്സാന്ത്രിയയിലെ മാർപാപ്പ ക്രൈസ്തവലോകത്തെ പ്രമുഖനായി കണക്കാക്കപ്പെട്ടിരുന്നു. നിഖ്യായിലും (ക്രി.വ 325) കുസ്തന്തീനോപ്പോലീസിലും (ക്രി.വ 381) എഫെസോസിലും (ക്രി.വ 431) വച്ചു് കൂടിയ ആകമാന സുന്നഹദോസുകളിൽ പ്രമാണിത്തം വഹിച്ചതു് അലക്സാന്ത്രിയൻ നേതാക്കൻമാരായിരുന്നു. റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനം ആസ്ഥാനമായിരുന്ന റോമാസഭാദ്ധ്യക്ഷനും അലക്സാന്ത്രിയൻ സഭാദ്ധ്യക്ഷനും തമ്മിലുള്ള മൽസരമായിരുന്നു ക്രി.വ 451-ലെ കൽക്കദോൻ സുന്നഹദോസിനെ തുടർന്നുള്ള പിളർപ്പിന് ഒരു കാരണമായത്. ക്രൈസ്തവസഭയിൽ ഇന്നും നിലനിൽക്കുന്ന ഏറ്റവും പുരാതനമായ സഭാപിളർപ്പാണിതു് (പൗരസ്ത്യ സഭ നെസ്തോറിയൻ വിശ്വാസം സ്വീകരിച്ചതു് ക്രി.വ 486-നു് ശേഷമാണു്).
ഇപ്പോഴത്തെ സ്ഥിതിതിരുത്തുക
11-ആം നൂറ്റാണ്ടിൽ ആസ്ഥാനം കെയ്റോയിലേക്ക് മാറ്റി. ഈജിപ്തിലെ ജനസംഖ്യയിൽ 10% ആയി ചുരുങ്ങിയ ക്രൈസ്തവരിൽ 95% ഈഗുപ്തായ ഒർത്തഡോക്സ് സഭക്കാരാണു്. ഈജിപ്തിലെ പ്രോട്ടോക്കോൾ അനുസരിച്ചു് പൊതുവേദിയിൽ പ്രധാനമന്ത്രിയുടേതിനോടൊപ്പം സ്ഥാനം ലോക സുന്നിമുസ്ലീം പഠനകേന്ദ്രമായ അൽ അസ്ഹർ സർവകലാശാലയുടെ ഗ്രാൻഡ് ഷെയ്ക്കിനും അലക്സാന്ത്രിയൻ മാർപാപ്പയ്ക്കും ഉണ്ടു് .
മുഖപത്രമായ എൽ കറാസ അറബിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിയ്ക്കുന്നു. അഗാപി ടിവി എന്ന ഉപഗ്രഹ ചാനലും കോപ്റ്റിക് സഭ നടത്തുന്നു.
അവലംബംതിരുത്തുക
സ്രോതസ്സുകൾതിരുത്തുക
- Wolfgang Kosack, Novum Testamentum Coptice. Neues Testament, Bohairisch, ediert von Wolfgang Kosack. Novum Testamentum, Bohairice, curavit Wolfgang Kosack. / Wolfgang Kosack. neue Ausgabe, Christoph Brunner, Basel 2014. ISBN 978-3-906206-04-2.