കോപ്റ്റിക് ഓർത്തഡോക്സ് സഭ
|
ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലെ ഒരു അംഗസഭയാണ് അലക്സാന്ത്രിയൻ ഈഗുപ്തായ ഓർത്തഡോക്സ് സഭ അഥവാ അലക്സാന്ത്രിയൻ കോപ്റ്റിക് ഓർത്തഡോക്സ് സഭ (Coptic Orthodox Church of Alexandria). 'കോപ്റ്റിക് ഓർത്തഡോക്സ് സഭ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.
കോപ്റ്റിക്(ഈഗുപ്തായ) സഭ ക്രി.വ 42-ൽ രൂപംകൊണ്ടുവെന്നും സുവിശേഷകനായ മർക്കോസാണു് ഒന്നാമത്തെ മേലദ്ധ്യക്ഷനെന്നും വിശ്വസിയ്ക്കപ്പെടുന്നു. അതിനാൽ 'സുവിശേഷകനായ മർക്കോസിന്റെ സിംഹാസനം' എന്ന് ഈ സഭ അറിയപ്പെടുന്നു. അലക്സാന്ത്രിയയായിരുന്നു സഭാകേന്ദ്രം. അയ്ഗുപ്തോസ് (Aigyptos) എന്ന ഗ്രീക്കു് പദത്തിൽ നിന്നാണു് ഈഗുപ്തായ , കോപ്റ്റിക് , കോപ്റ്റ്, ഈജിപ്ത് തുടങ്ങിയ വാക്കുകളുണ്ടായതു്. [1]
ഈ സഭയുടെ ഉത്ഭവം ഈജിപ്റ്റിലായിരുന്നെങ്കിലും ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഈ സഭാ വിശ്വാസികൾ അധിവസിക്കുന്നു. 2012-ലെ കണക്കുകൾ പ്രകാരം 10% ഈജിപ്തുകാർ ഈ സഭയിൽ അംഗങ്ങളാണ്.[2]
ചരിത്രത്തിൽ
തിരുത്തുകകോപ്റ്റിക് സഭയുടെ മേലദ്ധ്യക്ഷനായ അലക്സാന്ത്രിയയിലെ പാപ്പ ക്രൈസ്തവലോകത്തെ പ്രമുഖനായി കണക്കാക്കപ്പെട്ടിരുന്നു[അവലംബം ആവശ്യമാണ്]. അലക്സാണ്ഡ്രിയയിലെ പതിമൂന്നാമത്തെ ബിഷപ്പായ ഹെരാക്ലസ് പാപ്പ (ക്രി. വ. 231-248) ആണു ക്രൈസ്തവ ലോകത്ത് ആദ്യമായി പാപ്പ എന്നു സംബോധന ചെയ്യപ്പെട്ട സഭാതലവൻ. ബൈബിളിലെ 27 പുതിയനിയമപുസ്തകങ്ങളുടെ പട്ടിക ആദ്യമായി പുറത്തുവന്നത് ക്രി.വ. 369-ൽ അലക്സാന്ത്രിയയിലെ പാപ്പയായിരുന്ന മാർ അത്താനാസിയോസ് (ക്രി.വ. 396-373) പ്രസിദ്ധീകരിച്ച ഈസ്റ്റർ ചാക്രിക ലേഖനത്തിലൂടെ ആയിരുന്നു [3]. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ ഒരുഭാഗത്തും കത്തോലിക്കാസഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭയും മറുഭാഗത്തുമായി സഭ നെടുകെ പിളർന്നു. [അവലംബം ആവശ്യമാണ്]
ഇപ്പോഴത്തെ സ്ഥിതി
തിരുത്തുക11-ആം നൂറ്റാണ്ടിൽ ആസ്ഥാനം കെയ്റോയിലേക്ക് മാറ്റി. ഈജിപ്തിലെ ജനസംഖ്യയിൽ 10% ആയി ചുരുങ്ങിയ ക്രൈസ്തവരിൽ 95% ഈഗുപ്തായ ഒർത്തഡോക്സ് സഭക്കാരാണു്. ഈജിപ്തിലെ പ്രോട്ടോക്കോൾ അനുസരിച്ചു് പൊതുവേദിയിൽ പ്രധാനമന്ത്രിയുടേതിനോടൊപ്പം സ്ഥാനം ലോക സുന്നിമുസ്ലീം പഠനകേന്ദ്രമായ അൽ അസ്ഹർ സർവകലാശാലയുടെ ഗ്രാൻഡ് ഷെയ്ക്കിനും അലക്സാന്ത്രിയൻ പോപ്പിനും ഉണ്ടു് . തവാദറോസ് രണ്ടാമനാണ് ഇപ്പോഴത്തെ മാർപാപ്പ.
മുഖപത്രമായ എൽ കറാസ അറബിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിയ്ക്കുന്നു. അഗാപി ടിവി എന്ന ഉപഗ്രഹ ചാനലും കോപ്റ്റിക് സഭ നടത്തുന്നു.
അവലംബം
തിരുത്തുക- ↑ കോപ്റ്റിക് എൻസൈക്ലോപ്പീഡിയ
- ↑ U.S.Dept of State/Egypt
- ↑ ഡോ. പൗലൂസ് മാർ ഗ്രിഗോറിയോസ്; പൗരസ്ത്യ ക്രൈസ്തവ ദർശനം;പുറം: 19 ; ദിവ്യബോധനം പബ്ലിക്കേഷൻസ്, സോഫിയ സെന്റർ, പഴയ സെമിനാരി, കോട്ടയം; 1996
സ്രോതസ്സുകൾ
തിരുത്തുക- Wolfgang Kosack, Novum Testamentum Coptice. Neues Testament, Bohairisch, ediert von Wolfgang Kosack. Novum Testamentum, Bohairice, curavit Wolfgang Kosack. / Wolfgang Kosack. neue Ausgabe, Christoph Brunner, Basel 2014. ISBN 978-3-906206-04-2.
പുറമേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്‌സൈറ്റ് Archived 2018-03-09 at the Wayback Machine.
- കോപ്റ്റിക് സഭ
- അഗാപി ടിവി. ബ്ലോഗ് സ്പോട്ടിൽ