മാറാക്കര ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കുറ്റിപ്പുറം ബ്ളോക്കിൽ ഉൾപ്പെടുന്ന 27.76 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് മാറാക്കര ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് രൂപീകൃതമായത് 1962-ൽ ആണ്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.. കേരളത്തിലെ പ്രസിദ്ധ ദേവാലയമായ കാടാമ്പുഴ ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നത് ഈ പഞ്ചായത്തിലാണ്.

അതിരുകൾതിരുത്തുക

 • കിഴക്ക് - കുറുവ, എടയൂർ, പൊൻമള ഗ്രാമപഞ്ചായത്തുകൾ
 • പടിഞ്ഞാറ് – കൽപകഞ്ചരി, ആതവനാട് പഞ്ചായത്തുകൾ
 • തെക്ക്‌ - ആതവനാട്, എടയൂർ പഞ്ചായത്തുകളും വളാഞ്ചേരി നഗരസഭയും
 • വടക്ക് – പൊൻമള ഗ്രാമപഞ്ചായത്തും കോട്ടക്കൽ നഗരസഭയും

വാർഡുകൾതിരുത്തുക

 1. രണ്ടത്താണി
 2. കീഴ്മുറി
 3. ഏർക്കര
 4. മരുതിൻചിറ
 5. മേൽമുറി
 6. പറപ്പൂർ
 7. കരേക്കാട് നോർത്ത്
 8. ചിത്രംപള്ളി
 9. മജീദ്കുണ്ട്
 10. ജാറത്തിങ്ങൽ
 11. മലയിൽ
 12. നീരടി
 13. പിലാത്തറ
 14. കാടാമ്പുഴ
 15. ചുള്ളിക്കാട്
 16. എ.സി.നിരപ്പ്
 17. കല്ലാർമംഗലം
 18. ചേലക്കുത്ത്
 19. പൂവൻചിന
 20. ആറ്റുപുറം

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല മലപ്പുറം
ബ്ലോക്ക് കുറ്റിപ്പുറം
വിസ്തീര്ണ്ണം 27.76 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,845
പുരുഷന്മാർ 13,295
സ്ത്രീകൾ 14,550
ജനസാന്ദ്രത 1003
സ്ത്രീ : പുരുഷ അനുപാതം 1094
സാക്ഷരത 86.59%

അവലംബംതിരുത്തുക