കോകിലൻ
എളുപ്പത്തിൽ കണ്ണിൽ പെടാത്ത ഒരു പൂമ്പാറ്റയാണ് കോകിലൻ അഥവാ വെൺമരുത് നീലി (Anthene emolus).[1][2][3][4] കേരളത്തിൽ വിരളമായേ കാണാറുള്ളൂ. ഇന്ത്യയിലെ തെക്കുസംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ മേഖലയിലുമാണ് ഇവയെ കാണുന്നത്. നിത്യഹരിതവനങ്ങളാണ് ഇവയുടെ ഇഷ്ട താവളങ്ങൾ. അരുവിയോര വനങ്ങളൊട് പ്രതിപത്തി കാണിക്കുന്നു. വേഗത്തിലാണ് പറക്കൽ.
കോകിലൻ (Common ciliated Blue) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. emolus
|
Binomial name | |
Anthene emolus (Godart 1823)
| |
Synonyms | |
Lycaenesthes emolus |
ആൺശലഭത്തിന്റെ ചിറകിന്റെ പുറത്ത് കടും നീലനിറമാണ്. ചിറകോരത്ത് നേർത്ത കറുത്ത വരയുണ്ട്. പെൺശലഭത്തിന്റെ ചിറകിന്റെ പുറം തവിട്ടുനിറമാണ്. താഴോട്ട് നീല പടർന്നിരിക്കും. വെൺമരുതാണ് പ്രധാന ആഹാര സസ്യം. അശോകത്തിലും ഈ ശലഭം മുട്ടയിടാറുണ്ട്. മുട്ടയ്ക്ക് വെളുത്തനിറമാണ്. നടുഭാഗം കുഴിഞ്ഞിരിക്കും.
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 126. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Anthene Doubleday, 1847 Ciliate Blues Hairtails". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 373–375.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 55–57.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകAnthene emolus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.