കൊച്ചി - തിരുവിതാംകൂർ നാട്ടുരാജ്യങ്ങളുടെ അതിർത്തി രേഖപ്പെടുത്തുന്നതിനായി സ്ഥാപിക്കപ്പെട്ടിരുന്ന മൈൽക്കുറ്റിയുടെ ആകൃതിയോടുകൂടിയതും നാല് വശങ്ങളിലായി ഒന്നരയടി വീതിയും ആറടി നീളവുമുള്ള കരിങ്കല്ലിൽ തീർത്ത അതിർത്തികല്ലുകളാണ് കൊതിക്കല്ലുകൾ. കൊച്ചിയെ സൂചിപ്പിച്ച് കൊ എന്നും തിരുവിതാംകൂറിനെ സൂചിപ്പിച്ച് തി എന്നും കല്ലിന്റെ ഇരുവശത്തായി രേഖപ്പെടുത്തിയിരിക്കുന്നതിനാലാണ് കൊതിക്കല്ല് എന്നറിയപ്പെട്ടത്. [1][2]

പുത്തൻചിറയിലെ കൊതിക്കല്ലിന്റെ "തി" എന്ന വശം


രണ്ട് നാട്ടുരാജ്യത്തിനും സ്വതന്ത്രമായ അധികാരമില്ലാത്ത ആറടിപാതകൾ അതിർത്തിയിൽ നിലവിലുണ്ടായിരുന്നു. അതിന്റെ മധ്യത്തിലാണ് കൊതിക്കല്ലുകൾ സ്ഥാപിക്കുക. "കൊ" എന്നെഴുതിയ ഭാഗം കൊച്ചി രാജ്യത്തെ അഭിമുഖികരിച്ചും "തി" എന്നെഴുതിയ ഭാഗം തിരുവിതാംകൂർ രാജ്യത്തെ അഭിമുഖികരിച്ചുമാണ് കല്ലുകൾ സ്ഥാപിക്കുക. [3]

തിരുവിതാംകൂറിന്റെ ഭാഗമായ പുത്തൻചിറയുടെ അതിർത്തി നിർണ്ണയിക്കുന്നതിനുമായും കൊതിക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അതിർത്തിയിലുള്ള ആറടി പാതയുടെ മധ്യത്തിലാണ് കൊതിക്കല്ലുകൾ സ്ഥാപിച്ചത്. ഈ പ്രദേശങ്ങളിലെ ഭൂമിയളവുകളിൽ പ്രധാന രേഖയായി ഈ കല്ലുകൾ ഇപ്പോഴും കണക്കാക്കുന്നു.

ഇത്തരം കല്ലുകൾക്ക് ആറടി മുതൽ[4] പത്തടി വരെ ഉയരവും മൂന്നടി വരെ വീതിയുമുണ്ടാകുമായിരുന്നു.[2]

കാണപ്പെടുന്ന സ്ഥലങ്ങൾ

തിരുത്തുക

മാമ്പ്ര,അന്നമനട,കൊരട്ടി

ചിത്രശാല

തിരുത്തുക
  1. http://www.metrovaartha.com/Article/EnglishVersionTyping/2008/11/26161034/KALLU-TRIPUNITHURA.html[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 2.2 "സാമൂഹ്യദ്രോഹികൾ പിഴുതെറിഞ്ഞ കൊ-തി കല്ല്‌ പുനഃസ്ഥാപിച്ചു". ജന്മഭൂമി ഡെയ്ലി. Archived from the original on 2013-05-02. Retrieved 2 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-26. Retrieved 2013-04-24.
  4. 4.0 4.1 "കുറുമ്പയുടെ 'കൊതി'ക്ക് പൊന്നുംവില". ദീപിക. Archived from the original on 2013-05-05. Retrieved 5 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
  5. "ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി. Archived from the original on 2019-12-25. Retrieved 2 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
  6. "വെള്ളൂർഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി. Archived from the original on 2016-03-04. Retrieved 2 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
  7. "സഹോദരൻ അയ്യപ്പന്റെ ജന്മഗൃഹം പുനരുദ്ധരണ ജോലികൾക്ക് ഞായറാഴ്ച തുടക്കമാകും". വൈപീൻ ന്യൂസ്. Archived from the original on 2013-05-05. Retrieved 5 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കൊതിക്കല്ല്&oldid=3629679" എന്ന താളിൽനിന്ന് ശേഖരിച്ചത്