മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന സ്ഥലത്ത് നടക്കുന്ന ഒരു ആണ്ടുനേർച്ചയാണ് കൊണ്ടോട്ടി നേർച്ച. ഷേഖ് മുഹമ്മദ് ഷാ എന്നായാളുടെ ചരമദിനത്തോടനുബന്ധിച്ചാണ് ഇത് നടക്കുന്നത്.[1] ഇത് ജില്ലയിലെ വലിയ ഒരാഘോഷമാണ്.[2] ഇത് ഹിന്ദു-മുസ്ലീം സൗഹൃദത്തിന്റെ ഒരു പ്രതീകമായി കണക്കാക്കപ്പെടുന്നു.[3] ജാതിമത വേലിക്കെട്ടുകളില്ലാത്ത ഒരു കൊയ്ത്തുത്സവമാണിതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. [4] ഇത് കൊണ്ടോട്ടി പൂരം എന്നും അറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്]

Thattante Petti Varavu
Kondotty Qubba

ചരിത്രം തിരുത്തുക

മുഹമ്മദ് ഷാ തങ്ങൾ എന്നയാൾ ഹിജറ വർഷം 1130-ൽ (1717-18) ബോംബെയിൽ നിന്ന് കൊണ്ടോട്ടിയിലെത്തി താമസമായി. അദ്ദേഹവും പിന്മുറക്കാരും കൊണ്ടോട്ടി തങ്ങൾമാർ എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി. ഹിജറ1099-ൽ (1687-88) ഇസ്മായിൽ-ഫാത്തിമ എന്നിവരുടെ മകനായാണ് മുഹമ്മദ് ഷാ തങ്ങൾ ബോംബെയിൽ ജനിച്ചത്. ആദ്യം ഈ പ്രദേശത്തെ മുസ്ലീങ്ങൾ പൊന്നാനി മഖ്ദൂമികൾ, സയ്യിദ് ശൈഖ് ജിഫ്‌രി എന്നിവരുടെ നേതൃത്വത്തിൻ കീഴിലായിരുന്നു. ഷാ വന്നതോട് കൂടി അദ്ദേഹത്തിനും ജന പിന്തുണ വർദ്ധിച്ചു. ഇത് കണ്ട പാരമ്പര്യ ആത്മീയ പണ്ഡിതർ ഷായ്ക്കെതിരെ രംഗത്തു വന്നു . ഷാ വ്യാജ സൂഫിയാണ് എന്നായിരുന്നു അവരുടെ ആരോപണം. ഷായുടെ ശിഷ്യന്മാർ ഗുരുവിനു മുന്നിൽ കുമ്പിടുമായിരുന്നു. ഇത് തെറ്റാണെന്നു ഷായുടെ എതിരാളികളായ ജിഫ്രി ,മമ്പുറം സയ്യിദ് അലവി , ഉമർ ഖാദി എന്നിവർ മത വിധി നൽകി .സ്ത്രീ പുരുഷന്മാർ ഇടകലർന്നു ഭജനമിരിക്കുന്നതും ബാഗ്ദാദിലെ സൂഫി പുണ്യളന്മാരുടെ പേരിൽ മുഹമ്മദ് ഷാ നടത്തുന്ന നേർച്ചകളിൽ ചെണ്ടയും ,ആനയും, അമ്പാരിയും ഉപയോഗിക്കുന്നതും അക്കാലത്തെ യാഥാസ്ഥിതിക പണ്ഡിതന്മാരെ ചൊടിപ്പിച്ചു. ഷായ്ക്കെതിരെ കൂടുതൽ വിമർശനങ്ങളുമായി അവർ രംഗത്തിറങ്ങാൻ ഇവ കാരണമായി.

അരീക്കോട് കുഞ്ഞാവ എന്നയാൾ ഷായുടെ ജീവചരിത്രം ഖിസ്സതു മുഹമ്മദ്ഷാ തങ്ങൾ എന്ന മാപ്പിളപ്പാട്ടായി രചിക്കുകയുണ്ടായി. ഇദ്ദേഹം ഹിജറ1180 റബീഉൽ അവ്വൽ 14-ന് (1766 ഓഗസ്റ്റ് 20) മരിച്ചുപോയി. ഇദ്ദേഹത്തിന്റെ മഖ്ബറയോടനുബന്ധിച്ചാണ് വാർഷികാഘോഷമായി കൊണ്ടോട്ടി നേർച്ച നടത്തിവരുന്നത്.[5]

സൂഫികളായ ബാഗ്ദാദിലെ ശൈഖ് മുഹ് യുദ്ദീൻ അബ്ദുൽ ഖാദർ ജിലാനി, ശൈഖ് മുഹ് യുദ്ദീൻ അജ്മീരി ചിഷ്തി എന്നിവരുടെ പേരിൽ മുഹമ്മദ് ഷാ തങ്ങൾ (കൊണ്ടോട്ടി തങ്ങൾ) നടത്തിയ ആണ്ട് നേർച്ച (‘ഖത്തം ഫാത്തിഹ’) ആണ് പിന്നീട് കൊണ്ടോട്ടി നേർച്ചയായി രൂപാന്തരപ്പെട്ടത് എന്നും അഭിപ്രായമുണ്ട്. മുഹമ്മദ് ഷാ തങ്ങളുടെ പൗത്രൻ അബ്തിയാഅ്ഷായുടെ കാലം മുതലാണ് നേർച്ച ജനകീയമായത്.[4]

ചടങ്ങുകൾ തിരുത്തുക

വർഷം തോറും മുഹറത്തിൽ മൂന്ന് ദിവസങ്ങളായാണ് ചടങ്ങുകൾ നടക്കുന്നത്. ചടങ്ങുകളുടെ തുടക്കമായി ഖുബ്ബയുടെ സമീപത്തുള്ള പാടത്ത് മൂന്ന് വലിപ്പത്തിലുള്ള പീരങ്കികൾ പൊട്ടിക്കും.[4]

  • പ്രധാന 'കാഴ്ച്ച' വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 'പെട്ടിവരവുകളാണ്. പെരിന്തൽമണ്ണയിൽ നിന്നുള്ള വെള്ളാട്ടറ പെട്ടിവരവിനെത്തുടർന്ന് ഖുബ്ബയിലേയ്ക്ക് ധാരാളം വരവുകളുണ്ടാകും (തങ്ങൾ കുടുംബത്തിനുള്ള കാണിക്കയായ ഭക്ഷ്യ ധാന്യങ്ങളാണ് ഇതിലുണ്ടാവുക). 'തട്ടാന്റെ പെട്ടി' ആണ് അവസാനത്തേത്. ഇതോടെ ഖുബ്ബയിൽ സമാധാന ഛിഹ്നമായ വെ‌ള്ളക്കൊടി സമർപ്പണമുണ്ടാകും.[4]
  • ഇതോടനുബന്ധിച്ച് ദർഗയിലും തകിയ്യയിലും കോൽക്കളി, ശൈഖ്‌ മുഹമ്മദ്‌ ഷാ, പേർഷ്യൻ സൂഫിയായ അബ്‌ദുൽഖാദിർ ജീലാനി എന്നിവരെ സ്‌തുതിച്ചുള്ള പാട്ടുകൾ എന്നിവയുണ്ടാകാറുണ്ട്.[1] ദളിത് വിഭാഗങ്ങളുടെ ചവിട്ടുകളി കലാരൂപങ്ങൾ ഇതിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്.[4]
  • ചടങ്ങുകളുടെ ഭാഗമായി ഷഹനായി വാദനമുണ്ടാകാറുണ്ട്.[4]
  • നകാര വാദ്യവും അതെത്തുടർന്ന് കൊണ്ടോട്ടി `തോക്കെടുക്കൽ' എന്ന ആഘോഷച്ചടങ്ങും ഉണ്ടാകാറുണ്ട്. ഉത്സവത്തിലെ ഒരു വഴിപാട് തോക്കിനുള്ള എണ്ണയാണ്‌. തോക്ക്‌ എണ്ണയിട്ട്‌ വൃത്തിയാക്കിക്കഴിഞ്ഞ് ബാക്കിവരുന്ന എണ്ണയ്‌ക്ക്‌ രോഗസംഹാര ശേഷിയുണ്ടെന്ന് വിശ്വാസമുണ്ട്. തോക്ക്‌ ചുമക്കുന്നതും രോഗങ്ങൾ സുഖപ്പെടാൻ കാരണമാകുമെന്ന് വിശ്വാസമുണ്ട്.[1]
  • ഇതോടൊപ്പം നിലവിളക്ക് കൊളുത്തപ്പെടാറുണ്ട്.[4]
  • തഖിയാക്കലിൽ നിന്ന് ചന്ദനമെടുക്കൽ കർമത്തോടെ കൊണ്ടോട്ടി നേർച്ചയുടെ കൊടിയിറങ്ങും. സമാപനസമയത്ത് പീരങ്കിവെടി വയ്ക്കുകയും മുഗൾ പലഹാരമായ മരീദ വിതരണം ചെയ്യുകയും ചെയ്യും.[4]

കഴിഞ്ഞ നാല് വർഷത്തോളമായി അവിടെ ഉൽസവങ്ങളൊന്നും നടക്കുന്നില്ല , അതിന്റെ കാരണങ്ങളിലൊന്ന് ആ പള്ളി നടത്തിപ്പുകാരായ തങ്ങൾ കുടുംബത്തിലെ മൂത്ത കാരണവരുടെ മരണത്തിന് ശേഷം ഉൽസവ നടത്തിപ്പിനെ ചൊല്ലി തർക്കം ഉടലെടുക്കുകയും ഒരു അഭിപ്രായ സമന്വയത്തിലെത്തിച്ചേരുവാൻ കഴിയാതെ പോകുകയും ചെയ്യുന്നത് കൊണ്ടാണെന്ന് അറിയുന്നു . 11- OI - 2017

വിമർശനം തിരുത്തുക

ഇത് ഹൈന്ദവാചാരങ്ങളെ പകർത്തുന്നു എന്ന് വിമർശനമുണ്ട്.[1] ഇത് ശീഇസ വിശ്വാസം മൂലമുണ്ടായ അനാചാരമാണെന്നും ഇസ്ലാന്മിനു മുൻപുള്ള വിശ്വാസങ്ങളുടെ ശേഷിപ്പാണെന്നും മതവിരുദ്ധമായ ദുരാചാരമാണെന്നും വാദമുണ്ട്. മമ്പുറം സയ്യിദ് അലവി തങ്ങൾ, പുത്രൻ സയ്യിദ് ഫസൽ പൂക്കോയതങ്ങൾ എന്നിവർ ഇതിനെതിരേ പ്രവർത്തിക്കുകയുണ്ടായെങ്കിലും അതിന് വലിയ ഫലമുണ്ടായില്ല.[6]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 പി.എം.എ., ഗഫൂർ. "ആണ്ടുനേർച്ചയുടെ കേരളചരിത്രം". ഷബാബ് വാരിക. Archived from the original on 2014-06-30. Retrieved 2013 ഓഗസ്റ്റ് 18. {{cite news}}: Check date values in: |accessdate= (help)
  2. "മലപ്പുറം". കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം. Archived from the original on 2013-08-20. Retrieved 2013 ഓഗസ്റ്റ് 18. {{cite web}}: Check date values in: |accessdate= (help)
  3. "കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത്". എ.എസ്.ജി. Archived from the original on 2014-07-28. Retrieved 2013 ഓഗസ്റ്റ് 18. {{cite web}}: Check date values in: |accessdate= (help)
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 പൂക്കോട്ടൂർ, ഗോപകുമാർ. "നേർച്ചയിലെ ചേർച്ചകളും നമ്മുടെ നേർക്കാഴ്ചകളും". നേർ രേഖ ഓൺലൈൻ മാഗസിൻ. Archived from the original on 2013-08-11. Retrieved 2013 ഓഗസ്റ്റ് 18. {{cite news}}: Check date values in: |accessdate= (help)
  5. "കൊണ്ടോട്ടിപ്പെരുമ". ഇസ്ലാം ഓൺ വെബ്. Archived from the original on 2013-08-18. Retrieved 2013 ഓഗസ്റ്റ് 18. {{cite web}}: Check date values in: |accessdate= (help)
  6. "നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്". കേരള നദ്‌വത്തുൾ മുജാഹിദ്ദീൻ. Archived from the original on 2013-01-01. Retrieved 2013 ഓഗസ്റ്റ് 18. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കൊണ്ടോട്ടി_നേർച്ച&oldid=3835476" എന്ന താളിൽനിന്ന് ശേഖരിച്ചത്