കൊടുവിള
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
8°59′0″N 76°37′0″E / 8.98333°N 76.61667°E കൊല്ലം ജില്ലയിൽ കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിൽ അഷ്ടമുടി കായലിന്റെ ഭാഗമായ കുമ്പളം കായലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കൊടുവിള.
Koduvila കൊടുവിള | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Kollam |
ഏറ്റവും അടുത്ത നഗരം | കൊല്ലം |
ലോകസഭാ മണ്ഡലം | കൊല്ലം |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • തീരം |
• 0 കി.മീ. (0 മൈ.) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Tropical monsoon (Köppen) • 35 °C (95 °F) • 20 °C (68 °F) |
പേരിനു പിന്നിൽ
തിരുത്തുകഈ പ്രദേശം പണ്ട് കൊടും കാട് പിടിച്ച വിളകൾ ആയിരുന്നു. പിന്നീട് അതിൽ നിന്നും മൊഴികളിലൂടെ കൊടും വിള എന്നും അത് ലോപിച്ച് കൊടുവിള എന്നുമായി മാറി എന്നു കരുതുന്നു. ഇവിടെ വേലുത്തമ്പി ദളവയും, ശ്രീ മാർത്താണ്ഡപുരം രാജാവും അഭയം പ്രാപിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നു.പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ് ജസ്യൂട്ട് മിഷനറിയായ ഫ്രാൻസിസ്കോ ജാവിയർ (ഫ്രാൻസിസ് സേവ്യർ )ഇവിടം സന്ദർശിക്കുകയും ഒരു ക്രിസ്തീയ ദേവാലയം പണികഴിപ്പിക്കുകയും ചെയ്തു. അതാണ് സെൻറ്. ഫ്രാൻസിസ് ചർച്ച്.
Koduvila എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.