കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല

കേരളത്തിലെ ഒരു സംസ്ഥാന സർവകലാശാല
(കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി (CUSAT) 1971-ൽ കൊച്ചിയിൽ സ്ഥാപിക്കപ്പെട്ട ഒരു സ്വയംഭരണ സർ‌വ്വകലാശാലയാണ്‌. ഈ സർവ്വകലാശാലയ്ക്ക് കൊച്ചിയിൽ രണ്ടും, ആലപ്പുഴയിലെ കുട്ടനാട്ടിൽ ഒന്നും കാമ്പസുകൾ ഉണ്ട്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഈ സർവ്വകലാശാലയിൽ അദ്ധ്യയനം നടത്തുന്നു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർ‌വ്വകലാശാല
Cochin University crest
Cochin University crest
ആദർശസൂക്തം"തേജസ്വിനാവധിതമസ്തു"[1]
തരംഗവൺമെന്റ്
സ്ഥാപിതം1971
ചാൻസലർജസ്റ്റിസ്. പി. സദാശിവം
വൈസ്-ചാൻസലർഡോ. കെ.എൻ. മധുസൂദനൻ[2]
ബിരുദവിദ്യാർത്ഥികൾ4467
2053
സ്ഥലംകൊച്ചി, കേരളം, ഇന്ത്യ
അഫിലിയേഷനുകൾയു.ജി.സി., NAAC, AIU, ACU
വെബ്‌സൈറ്റ്www.cusat.ac.in
കാര്യനിർവഹണ കേന്ദ്രം [3]
പ്രധന കവാടം (കുസാറ്റ്)

ചരിത്രം

തിരുത്തുക

യൂനിവേർസിറ്റി ഓഫ് കൊച്ചിൻ എന്നായിരുന്നു ഈ സർവ്വകലാശാല ആദ്യം അറിയപ്പെട്ടിരുന്നത്. ബിരുദാനന്തരബിരുദ പഠനത്തിനു മാത്രമായി ഒരു സർവ്വകലാശാല എന്ന കേരള നിയമസഭയുടെ തീരുമാനമാണ് 1971-ൽ ആണ് തുടക്കം ഇട്ടത്. സംസ്കത സർവ്വകലാശാല കാലിക്കറ്റ് സർവ്വകലാശാല ഉൾപ്പെടെ കേരളത്തിൽ നിരവധി യൂണിവേഴ്സിറ്റികൾക്ക് തുടക്കം കുറിച്ച സിഎച്ച് മുഹമ്മദ് കോയ ആയിരുന്നു അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഈ സർവകലാശാല സ്ഥാപിക്കാനുള്ള ബിൽ നിയമസഭയിലെ ചർച്ചാവേളയിൽ എംഎൽഎ ആയിരുന്ന മുണ്ടശ്ശേരി എംഎൽഎ സ്ഥാനം രാജിവെച്ച് ഈ സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ആയി ,1

1986-ൽ ഈ സർവ്വകലാശാലയെ കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി എന്ന് പുനർനാമകരണം ചെയ്തു. അതോടൊപ്പം തന്നെ സർവ്വകലാശാലയുടെ ലക്ഷ്യം ബിരുദത്തിന്റേയും ബിരുദാനന്തര ബിരുദത്തിന്റേയും മേഖലകളിൽ പഠനവും അപ്ലൈഡ് സയൻസ്, ടെക്നോളജി, ഇന്റസ്ട്രി, കൊമേർസ്, മാനേജ്മെന്റ്, സോഷ്യൽ സയൻസ് എന്നീ മേഖലകളിൽ റിസർച്ചും എന്ന് പുനർനിശ്ചയിക്കുകയും ചെയ്തു. [4].

കോഴ്സുകൾ

തിരുത്തുക

സർവ്വകലാശാലയിലെ പ്രവേശനം വർഷാവർഷം നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് നടത്തപ്പെടുന്നത്. ചില ബിരുദാനന്തര ബിരുദ കോഴ്സുകൾക്കായി അതത് ഡിപ്പാർട്ടുമെന്റുകൾ അവരവരുടേതായ പ്രവേശന പരീക്ഷകളും നടത്താറുണ്ട്.

സ്‌കൂളുകൾ

തിരുത്തുക
  • കമ്പ്യൂട്ടർ സയിൻസ് സ്റ്റഡീസ്
  • കുസെക് കുട്ടനാട്
  • എൻവിറോൺമെന്റൽ സ്റ്റഡീസ്
  • ഇൻഡസ്ട്രിയൽ ഫിഷറീസ്
  • ലീഗൽ സ്റ്റഡീസ്
  • മാനേജ്മെന്റ് സ്റ്റഡീസ്
  • മറൈൻ എഞ്ചിനീയറിങ്ങ്
  • മറൈൻ സയിൻസ്
  • ഫോട്ടോണിക്സ്


ഡിപ്പാർട്ടുമെന്റുകൾ

തിരുത്തുക
  • അപ്ലൈഡ് കെമിസ്ട്രി
  • അപ്ലൈഡ് ഇക്ണോമിക്സ്
  • അറ്റ്മോസ്ഫിറിക് സയിൻസ്
  • ബയോടെക്നോളജി
  • കെമിക്കൽ ഓഷ്യനോഗ്രാഫി
  • കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്
  • കമ്പ്യൂട്ടർ സയൻസ്
  • കൾചർ ആന്റ് ഹെറിറ്റേജ്
  • ഇലക്ട്രോണിക്സ്
  • ഹിന്ദി
  • ഇൻസ്റ്റ്രുമെന്റേഷൻ
  • മറൈൻ ബയോളജി, മൈക്രോ ബയോളജി ആന്റ് ബയോകെമിസ്ട്രി
  • മറൈൻ ജിയോളജി ആന്റ് ജിയോഫിസിക്സ്
  • മാത്തമാറ്റിക്സ്
  • ഫിസിക്കൽ ഓഷ്യനോഗ്രാഫി
  • ഫിസിക്സ്[5]
  • പോളിമർ സയിൻസ് ആന്റ് റബർ ടെക്നോളജി
  • ഷിപ്പ് ടെക്നോളജി
  • സ്റ്റാറ്റിസ്റ്റിക്സ്
  • യൂത്ത് വെൽഫെയർ
  • ഫിസിക്കൽ എഡ്യുക്കേഷൻ[6]

ഫിസിക്സ് വകുപ്പ്‌[7]

തിരുത്തുക

1963 ൽ കൊച്ചി യൂണിവേഴ്സിറ്റിയിലെ എറണാകുളം സെന്ററിലെ ഫിസിക്സ് വകുപ്പായി നിലവിൽ വന്നു. പ്രൊഫ. കെ വെങ്കടേശ്വരൂലുവാണ് സ്ഥാപകൻ. പഠനത്തിലും ഗവേഷണത്തിലും നൽകിയ സംഭാവനകൾക്കായി ഇന്ന് ഇന്ത്യയിലും വിദേശത്തും കുസാറ്റിലെ ഭൗതികശാസ്ത്ര വിഭാഗം അറിയപ്പെടുന്നു. സൈദ്ധാന്തിക ഭൗതികശാസ്ത്രവും പരീക്ഷണാത്മക ഭൌതിക ശാസ്ത്രവും വകുപ്പിന്റെ പ്രധാന ഊന്നൽ മേഖലകളാണ്. സൂക്ഷ്മ സാങ്കേതികവിദ്യ, ഓപ്റ്റോഇലക്ട്രോണിക്ക് ഉപകരണങ്ങൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, അർദ്ധചാലക ഉപകരണങ്ങൾ, സോളാർ സെൽസ്‌, ഹോളഗ്രാഫിക് മെറ്റീരിയൽസ്, ഉയർന്ന സാന്ദ്രത സംഭരണ ​​ബാറ്ററികൾ, ജ്യോതിർജീവശാസ്ത്രം, ക്വാണ്ടം ഒപ്ടിക്സ് തുടങ്ങിയ മേഖലകളിൽ ഗവേഷണം നടക്കുന്നു.

പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ: എം.എസ്.സി. (ഫിസിക്സ്), എംഫിൽ (ഫിസിക്സ്), പിഎച്ച്.ഡി.. തുടങ്ങിയവ. വിവിധ ഏജൻസികളിൽ നിന്നുള്ള സ്പോൺസേർഡ് പ്രോജക്ടുകളുടെ രൂപത്തിൽ ഉദാരമായ ധനസഹായവും ഫിസിക്സ് വകുപ്പ് സ്വീകരിക്കുന്നു. യു.ജി.സി, എഐസിടിഇ, ഐ.യു.സി.എ.ഏ, ഡി.ടി.ടി, ഡി.ആർ.ഡി.ഒ, സിഎസ്ഐആർ, യു.യു.സി, ഡി എഇ, കെ.എസ്.സി.എസ്.ഇ.ഇ തുടങ്ങിയവ.

ദേശീയ, അന്തർദേശീയ തലങ്ങളിൽ ഗവേഷണ വകുപ്പിന്റെ ഫാക്കൽറ്റി അംഗങ്ങൾ സജീവമായി സഹകരിക്കുന്നു. ചില പ്രമുഖ സ്ഥാപനങ്ങൾ: പുനെയിലെ എൻസിഎൽ, NIIST, തിരുവനന്തപുരം; ഇന്റർ യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെന്റർ, ന്യൂഡൽഹി കൽപ്പാക്കം, ഐ.ജി.സി.ആർ; വി എസ് സി സി, തിരുവനന്തപുരം, ഐ.യു.സി.എ എ, പൂനെ തുടങ്ങിയവ. സിങ്കപ്പൂരിലെ എൻ.ടി.യു.യിൽനിന്നുള്ള ഫാക്കൽറ്റി അംഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. NUS, സിംഗപ്പൂർ; റൈസ് യൂണിവേഴ്സിറ്റി, യുഎസ്എ; ടോയോ യൂണിവേഴ്സിറ്റി, ജപ്പാൻ; ജപ്പാൻ, ടോക്കിയോ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി, ജപ്പാൻ, ഐവെറ്റ് സർവ്വകലാശാല, ജപ്പാൻ എന്നിവ.

സൂക്ഷ്മജീവികളുടെ പ്രോട്രീമോമീറ്റർ, സ്പെക്ട്രോഫോട്ടോമീറ്റർ, ഫ്ലൂറൈമീറ്റർ, ലിക്വിഡ് നൈട്രജൻ പ്ലാന്റ്, ഹൈറേറ്റർ ഫർണസ്, എക്സ്-റേ ഡിപ്രൈറ്റോമീറ്റർ, Nd: YAG ലേസർ, ലേസർ പ്ലാസ്മ പഠനത്തിനുള്ള വാക്വം യൂണിറ്റ്, HP 4192 LCR മീറ്റർ, ഐ.ആർ പ്രതീകീകരണ യൂണിറ്റ് (പിഎൻ ജംഗ്ഷൻ), ഹാൾ മെഷർമെന്റ് സിസ്റ്റം, ഒപ്റ്റിക്കൽ മൈക്രോസ്കോപ്പ്, ഡിഫറൻഷ്യൽ സ്കാനിംഗ് കലോറൈമീറ്റർ, HRXRD, XPS, FTIR, FESEM. ഉപകരണ സമയം, ലഭ്യത അനുസരിച്ച് നാമമാത്ര ചാർജുകളിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ഉപയോക്താക്കൾക്ക് ഈ സൗകര്യങ്ങൾ തുറന്നുകൊടുക്കുന്നതാണ്.

ഭൗതികശാസ്ത്ര ബോധവൽക്കരണ പരിപാടികൾ, സ്പേസ് ക്വിസ്, നാഷണൽ സ്പേസ് ഒളിംപ്യാഡ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

  1. "Motto of CUSAT". Archived from the original on 2013-01-21. Retrieved 20 December 2012.
  2. "ഡോ. കെ.എൻ. മധുസൂദനൻ കുസാറ്റ് വൈസ് ചാൻസലർ Kerala Kaumudi Online".
  3. CUSAT, Director, CIRM,. "Cochin University of Science and Technology-Home Page". www.cusat.ac.in. Retrieved 25 September 2016.{{cite web}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  4. "Cusat -overall" (PDF). Archived from the original (PDF) on 2008-12-21. Retrieved 2008-06-23.
  5. physics.cusat.ac.in/
  6. http://www.cusat.ac.in
  7. "ഔദ്യോഗിക വെബ്സൈറ്റ്".


കേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല * കോഴിക്കോട് സർവ്വകലാശാല * കേരള കാർഷിക സർവ്വകലാശാല * കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് റ്റെക്നോളജി * മഹാത്മാഗാന്ധി സർവ്വകലാശാല * കണ്ണൂർ സർവ്വകലാശാല * കേന്ദ്ര സർവകലാശാല * ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല * കേരള സാങ്കേതിക സർവ്വകലാശാല