കേരള കോൺഗ്രസ് (ലയനവിരുദ്ധ ഗ്രൂപ്പ്)

(കേരള കോൺഗ്രസ് (ലയന വിരുദ്ധ ഗ്രൂപ്പ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പി.സി. തോമസിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടതാണ്‌ കേരള കോൺഗ്രസ്‌ (ലയന വിരുദ്ധ വിഭാഗം). ആദ്യം ഇടതുമുന്നണിയോടൊപ്പമായിരുന്നെങ്കിലും പിളർപ്പിനെ തുടർന്ന്‌ പി.സി.തോമസ്‌ എൻ.ഡി.എ. ബിജെപി സഖ്യവുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുകയും സ്കറിയ തോമസ്‌, സുരേന്ദ്രൻ പിള്ള എന്നിവർ ഇടതുമുന്നണിയിൽ പ്രവർത്തിക്കുയും ചെയ്യുന്നു.

കേരള കോൺഗ്രസ് (ലയന വിരുദ്ധ വിഭാഗം)
രൂപീകരിക്കപ്പെട്ടത്2010
സഖ്യംഎൽ.ഡി.എഫ്
തിരഞ്ഞെടുപ്പ് ചിഹ്നം
[1]

2010 ഏപ്രിൽ മാസത്തിൽ കേരള കോൺഗ്രസ് (എം) എന്ന കക്ഷിയും പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് വിഭാഗവും ലയിക്കാനുള്ള തീരുമാനമെടുത്തു. പക്ഷേ പി.സി. തോമസ് ലയനനീക്കത്തിനെതിരായിരുന്നു. പി.ജെ. ജോസഫും, പി.സി. തോമസും സൈക്കിൾ ഛിഹ്നവും കേരള കോൺഗ്രസ് എന്ന പേരിന്മേലുള്ള അവകാശവും മുന്നോട്ടുവച്ചു. ഈ കക്ഷിയുടെ രജിസ്ട്രേഷൻ സംബന്ധിച്ച വിഷയം ഇലക്ഷൻ കമ്മീഷനു മുന്നിലെ‌ത്തി. [2] പി.സി. തോമസ് വിഭാഗം ഇപ്പോൾ കേരള കോൺഗ്രസ് (ലയന വിരുദ്ധ വിഭാഗം) എന്നാണറിയപ്പെടുന്നത്.

എന്നാൽ പി.സി.തോമസും സ്കറിയ തോമസും അഭിപ്രായ വ്യത്യാസമുണ്ടാവുകയും 2 പേരും വ്യത്യസ്ത ഗ്രൂപ്പുകളുമായി പ്രവർത്തിക്കുകയുമായിരുന്നു. ആദ്യം പി.സി.തോമസിനൊപ്പം നിന്ന സുരേന്ദ്രൻ പിള്ള പിന്നീട്‌ സ്കറിയ തോമസിനൊപ്പം നിന്നു. തുടർന്നുണ്ടായ സംഭവ വികാസങ്ങളുടെ ഫലമായി ഇടതുമുന്നണിയിൽ നിന്ന്‌ പി.സി.തോമസിനെ മാറ്റി നിർത്തുകയും അദ്ദേഹം എൻ.ഡി.എ. ബിജെപി സഖ്യവുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുകയുമാണ്‌. സ്കറിയ തോമസ്‌ ചെയർമാനും സുരേന്ദ്രൻ പിള്ള വർക്കിംഗ്‌ ചെയർമാനുമായുള്ള പാർട്ടിയാണ്‌ നിലവിൽ ഇടതുമുന്നണിയിലെ ഘടക കക്ഷി പദവിയിലുള്ള കേരള കോൺഗ്രസ്സ്‌. ഈ പാർട്ടിക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ കേരള കോൺഗ്രസ്സ്‌ (സ്കറിയ തോമസ്‌ വിഭാഗം) എന്ന പേര്‌ അംഗീകരിച്ചുനൽകി. ഈ കേരള കോൺഗ്രസ്സിന്‌ പുറമെ പി.സി.ജോർജ്ജിണ്റ്റെ പാർട്ടിയും ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ്‌ (ബി)യും മാണിയുമായി തെറ്റിപ്പിരിഞ്ഞ്‌ പുതിയ പാർട്ടി പ്രഖ്യാപിച്ച ഫ്രാൻസിസ്‌ ജോർജ്ജ്‌ വിഭാഗവും നിലവിൽ ഇടതുമുന്നണിയുമായി സഹകരിക്കുന്ന കേരള കോൺഗ്രസ്സുകളാണ്‌.

2011 തിരഞ്ഞെടുപ്പിലെ പ്രകടനം തിരുത്തുക

2011 കേരള കോണ്ഗ്രസ്സ് (ലയന വിരുദ്ധ വിഭാഗം) ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായാണ് മത്സരിച്ചത്. കോതമംഗലം, തിരുവനന്തപുരം ,കടുത്തുരുത്തി എന്നീ സീറ്റുകളില് പാര്ട്ടി മത്സരിച്ചെങ്കിലും മൂന്നു സീറ്റുകളിലും സ്ഥാനാര്ത്ഥികള് തോറ്റതോടെ കാര്യമായ ചലനം സൃഷ്ടിക്കുവാന് സാധിച്ചില്ല,

മറ്റ് കേരള കോൺഗ്രസ് പാർട്ടികൾ തിരുത്തുക

  1. കേരള കോൺഗ്രസ് (എം): കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള കക്ഷി
  2. കേരള കോൺഗ്രസ് (ബി): ബാലകൃഷ്ണപി‌ള്ളയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ കക്ഷി
  3. കേരള കോൺഗ്രസ് (ജേക്കബ്): അനൂപ് ജേക്കബിന്റെ നേതൃത്വത്തിലുള്ള കക്ഷി

പ്രധാന നേതാക്കന്മാർ തിരുത്തുക

യുവജന പ്രസ്ഥാനമായ യൂത്ത്‌ ഫ്രണ്ട്‌ സംസ്ഥാന ഭാരവാഹികളായി മനു വി. വൃന്ദാവൻ, പ്രണവ്‌, ഷിജിൻ, മനീഷ്‌ വി. ഡേവിഡ്‌, ശ്യാം തുടങ്ങിയവർ പ്രവർത്തിച്ചുവരുന്നു.

അവലംബം തിരുത്തുക

  1. "KC-order" (PDF). election commission. 2011-03-25. Retrieved 2011-04-07.
  2. "KC-order" (PDF). election commission. 2011-03-25. Retrieved 2011-04-07.