കേരള കാനേഷുമാരി 2011
2011 സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3,33,87,677 ആണുള്ളത്. ഇതിൽ 16,021,290 പുരുഷൻമാരും 17,366,387 സ്ത്രീകളുമാണ്. ഇന്ത്യയുടെ 1.3 ശതമാനമാണ് കേരളത്തിന്റെ വിസ്തൃതിയെങ്കിൽ ഇന്ത്യൻ ജനസംഖ്യയുടെ 3.1 ശതമാനത്തോളമാണ് കേരളത്തിലുള്ളത്. ഒരു കിലോമീറ്റർ പരിധിയിൽ 859 ജനങ്ങളെന്ന കേരളത്തിന്റെ ശരാശരി ദേശീയ ശരാശരിയേക്കാൾ ഏകദേശം 3 ഇരട്ടിയാണ്. ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിലൊന്നായ കേരളം ജനസംഖ്യാ വളർച്ചാ നിരക്ക് 4.86 ശതമാനം കൂടുതലാണ്. (1,546,303 പേർ). കേരളജനസംഖ്യയിൽ 52.28 ശതമാനം (1,74,55,506)ഗ്രാമീണരും 47.72 ശതമാനം(1,59,32,171) പട്ടണവാസികളുമാണ്.[1]
ജനസംഖ്യ ജില്ലാടിസ്ഥാനത്തിൽ
തിരുത്തുകജില്ല | 2011 ജനസംഖ്യ |
---|---|
തിരുവനന്തപുരം | 3,307,284 |
കൊല്ലം | 2,629,703 |
പത്തനംതിട്ട | 1,195,537 |
ആലപ്പുഴ | 2,121,943 |
കോട്ടയം | 1,979,384 |
ഇടുക്കി | 1,107,453 |
എറണാകുളം | 3,279,860 |
തൃശൂർ | 3,110,327 |
പാലക്കാട് | 2,810,892 |
മലപ്പുറം | 4,110,956 |
കോഴിക്കോട് | 3,089,543 |
വയനാട് | 816,558 |
കണ്ണൂർ | 2,525,637 |
കാസർഗോഡ് | 1,302,600 |
കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം
തിരുത്തുകലിംഗശരാശരി കേരളത്തിലിപ്പോൾ ആയിരം പുരുഷന്മാർക്ക് 1084 സ്ത്രീകളാണ്. ഇന്ത്യയിൽ ഇപ്രകാരം സ്ത്രീകൾ പുരുഷന്മാരേക്കാൾ മുന്നിട്ടു നിൽക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയെക്കാൾ 144 സ്ത്രീകളാണ് കേരളത്തിൽ കൂടുതലുള്ളത്. 2001 ൽ ആയിരം പുരുഷൻമാർക്ക് 1058 സ്ത്രീകളായിരുന്നു. സ്ത്രീ-പുരുഷാനുപാതം വർദ്ധിക്കുന്നത് സാമൂഹികവികസനത്തിന്റെ സൂചികയായി പരിഗണിക്കപ്പെടുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീ- പുരുഷാനുപാതം കണ്ണൂർ ജില്ലയിലാണ്. 1000 ന് 1133 സ്ത്രീകൾ. ഇടുക്കിയിലാണ് ഏറ്റവും കുറവ് - 1006.
2011ലെ സ്ഥാനക്രമം |
ജില്ല | സ്ത്രീപുരുഷ അനുപാതം
(സ്ത്രീകൾ/1000പുരുഷന്മാർ) |
2001ലെ സ്ഥാനക്രമം |
---|---|---|---|
1 | കണ്ണൂർ | 1133 | 3 |
2 | പത്തനംതിട്ട | 1129 | 1 |
3 | കൊല്ലം | 1113 | 5 |
4 | തൃശൂർ | 1109 | 2 |
5 | ആലപ്പുഴ | 1100 | 4 |
6 | കോഴിക്കോട് | 1097 | 8 |
7 | മലപ്പുറം | 1096 | 6 |
8 | തിരുവന്തപരം | 1088 | 7 |
9 | കാസർഗോഡ് | 1079 | 9 |
10 | പാലക്കാട് | 1066 | 6 |
11 | കോട്ടയം | 1040 | 10 |
12 | വയനാട് | 1035 | 12 |
13 | എറണാകുളം | 1028 | 11 |
14 | ഇടുക്കി | 1006 | 13 |
വളർച്ചാനിരക്ക്
തിരുത്തുകആഗോള ജനസംഖ്യാ വളർച്ചാനിരക്കായ 12.97 ശതമാനത്തിലും ദേശീയ ജനസംഖ്യാവളർച്ചാനിരക്കായ 17.64 ശതമാനത്തിലും കുറവാണ് കേരളത്തിന്റെ വളർച്ചാനിരക്ക് (4.86). ഏറ്റവും കുറവ് വളർച്ചാനിരക്ക് രേഖപ്പെടുത്തപ്പെട്ട ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുന്നിൽ നാഗാലാന്റും രണ്ടാം സ്ഥാനത്ത് കേരളവുമാണ്.
ദശവർഷ ജനസംഖ്യാവളർച്ചാനിരക്ക്
തിരുത്തുക1951-68 കാലഘട്ടത്തിൽ ദേശീയശരാശരി 21.64 ആയിരുന്നു എങ്കിൽ അന്ന് കേരളത്തിലേത് 24.76 ആയിരുന്നു. 2001- 2011 എത്തുമ്പോഴേയ്ക്കും ദേശീയശരാശരിയായ 17.64 നെക്കാൾ കേരളത്തിന്റെ വളർച്ചാനിരക്ക് 4.86 ആയി കുറഞ്ഞു.
ജില്ല | ദശവർഷ വളർച്ചാ നിരക്ക് | ജനസാന്ദ്രത |
---|---|---|
കാസർകോട് | 8.18 | 656 |
കണ്ണൂർ | 4.84 | 851 |
വയനാട് | 4.60 | 384 |
കോഴിക്കോട് | 7.31 | 1317 |
മലപ്പുറം | 13.39 | 1159 |
പാലക്കാട് | 7.39 | 627 |
തൃശൂർ | 4.58 | 1029 |
എറണാകുളം | 5.60 | 1070 |
ഇടുക്കി | (-)1.93 | 254 |
കോട്ടയം | 1.32 | 894 |
ആലപ്പുഴ | 0.61 | 1505 |
പത്തനംതിട്ട | (-)3.12 | 454 |
കൊല്ലം | 1.72 | 1058 |
തിരുവനന്തപുരം | 2.25 | 1506 |
കേരളം | 4.92 | 860 |
ജനസാന്ദ്രത
തിരുത്തുകചതുരശ്ര കിലോ മീറ്ററിന് 859 ആളുകളാണ് കേരളത്തിൽ ജനസാന്ദ്രത. തിരുവനന്തപുരത്താണ് ജനസാന്ദ്രത ഏറ്റവും കൂടുതൽ- 1509. ഏറ്റവും കുറവ് ഇടുക്കിയിൽ- 254.
സാക്ഷരതാനിരക്ക്
തിരുത്തുക2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ വിവിധമേഖലകളിലെ സാക്ഷരതാനിരക്ക് താഴെച്ചേർത്തിരിക്കുന്നു.
- ആകെ സാക്ഷരതാനിരക്ക്- 93.91%
- പുരുഷസാക്ഷരതാനിരക്ക്- 96.02%
- സ്ത്രീ സാക്ഷരതാനിരക്ക്- 91.98%