കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്
2018-ൽ ആരംഭിച്ച കേരള സർക്കാരിന്റെ അഡ്മിനിസ്ട്രേറ്റീവ് കേഡറാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്). ഇതിലേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകൾ നടത്തുന്നു. രണ്ട് ഘട്ടങ്ങളുള്ള പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്, അതിനു ശേഷം 18 മാസത്തെ പരിശീലനവും ഉണ്ട്.
Service overview | |
---|---|
Service recruitment board | കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) |
Area served | Kerala , India |
Legal personality | Governmental; civil service |
Administration | കേരള സർക്കാർ |
സംസ്ഥാന സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി റാങ്കിന് തുല്യമാണ് കെഎഎസിലെ ആദ്യ നിയമനത്തിന്റെ റാങ്ക്.[1] തുടക്കത്തിൽ, 29 സർക്കാർ വകുപ്പുകളിലെ രണ്ടാമത്തെ ഗസറ്റഡ് തസ്തികകൾ കെഎഎസിനായി സംവരണം ചെയ്തിരുന്നു.[2] ഐഎഎസിനുള്ള ഫീഡർ വിഭാഗമായി കണക്കാക്കുന്ന കെഎഎസിലെ ഉദ്യോഗസ്ഥർക്ക് 10 വർഷത്തെ സർവീസ് പൂർത്തിയാക്കി കഴിവ് തെളിയിച്ചാൽ ഐഎഎസ് കേഡറിൽ പ്രവേശിക്കാം.[1]
ചരിത്രം
തിരുത്തുകകേരള സംസ്ഥാന രൂപീകരണം മുതൽ ഭരണപരിഷ്കാര കമ്മീഷനുകൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രൂപീകരിക്കാൻ നിർദ്ദേശിക്കുന്നു. 2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു കെഎഎസ്. [3] തുടർന്ന് വന്ന അടുത്ത എൽഡിഎഫ് സർക്കാരാണ് ഇത് നടപ്പാക്കുന്നത്. 2018 ജനുവരി 1 [4] മുതൽ കെഎഎസ് നിലവിൽ വന്നു. ഒന്നാം പിണറായി സർക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. [5]
ലക്ഷ്യം
തിരുത്തുകഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് പുതിയ തലമുറയിലെ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്നതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന്റെ പ്രഖ്യാപിത ലക്ഷ്യം. [6] കർശനമായ രണ്ട് ഘട്ട പരീക്ഷയിലൂടെ കഴിവുള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്തി റിക്രൂട്ട് ചെയ്തുകൊണ്ട് സർക്കാർ സർവീസിലെ മിഡിൽ ലെവൽ മാനേജ്‌മെന്റിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. [7] കെ എ എസിലെ 18 മാസത്തെ പരിശീലനത്തിന്റെ ആദ്യ വർഷം പ്രീ-സർവീസ് പരിശീലനമാണ്, തുടർന്നുള്ള ആറ് മാസത്തെ പരിശീലനം സർവീസിൽ പ്രവേശിച്ചതിന് ശേഷം പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് മുമ്പ് നടത്തണം. [8] സർക്കാർ സംവിധാനത്തിന്റെ രണ്ടാം നിരയിൽ പ്രൊഫഷണലുകളുടെ ഗണ്യമായ കുറവുമൂലം സർക്കാർ പദ്ധതികളുടെ ലക്ഷ്യസാക്ഷാത്കാരത്തിന് തടസ്സം നിൽക്കുന്നത് ഒഴിവാക്കാനുള്ള വഴിയാണ് കെഎഎസിലൂടെ സർക്കാർ തേടുന്നത്. [6]
തിരഞ്ഞെടുക്കൽ
തിരുത്തുകകേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള പരീക്ഷയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ. താഴെ വിവരിച്ചിരിക്കുന്ന 3 സ്ട്രീമുകളിൽ ഏതെങ്കിലുമൊരു വഴിയിലൂടെയാണ് തിരഞ്ഞെടുക്കുന്നത്: [9]
- സ്ട്രീം-1: നേരിട്ടുള്ള റിക്രൂട്ട്മെന്റ്
- സ്ട്രീം-2: അംഗീകൃത പ്രൊബേഷണർമാരിൽ നിന്നോ കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ വിജയകരമായി പ്രൊബേഷൻ പൂർത്തിയാക്കിയ അംഗങ്ങളിൽ നിന്നോ നേരിട്ടുള്ള റിക്രൂട്ട്മെന്റ്.
- സ്ട്രീം-3: 2018-ൽ പ്രസിദ്ധീകരിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് സ്‌പെഷ്യൽ റൂളിലെ ഷെഡ്യൂൾ 1-ൽ പരാമർശിച്ചിരിക്കുന്ന സർക്കാർ വകുപ്പുകളിൽ ആദ്യ ഗസറ്റഡ് തസ്‌തികയോ അതിനു മുകളിലോ ഉള്ള അല്ലെങ്കിൽ ഷെഡ്യൂൾ 1-ൽ പറഞ്ഞിരിക്കുന്ന പൊതുവിഭാഗങ്ങളിൽ തത്തുല്യ തസ്തികയിലുള്ള സർക്കാർ ജീവനക്കാരിൽ നിന്നുള്ള നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്.
വിമർശനങ്ങളും വിവാദങ്ങളും
തിരുത്തുകകേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർമാരുടെ അടിസ്ഥാന ശമ്പളമായ 81,800 രൂപയ്‌ക്കെതിരെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥർ പ്രതിഷേധിച്ചു. [10] മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷനും ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകളുടെ കേരള ഘടകവും മുഖ്യമന്ത്രിക്ക് കത്ത് നൽകി. [10] കെഎഎസ് ഉദ്യോഗസ്ഥരുടെ ഉയർന്ന ശമ്പളം ജില്ലാ ഭരണകൂടത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് അവർ കത്തിൽ ചൂണ്ടിക്കാട്ടി. [10]
സ്ഥലംമാറ്റത്തിലൂടെയുള്ള നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെയും പ്രതിഷേധമുയർന്നിട്ടുണ്ട്. കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിലെ തസ്തികമാറ്റത്തിലൂടെയുള്ള നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തെ ചോദ്യം ചെയ്ത് സമസ്ത നായർ സമാജവും ഏതാനും ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജികൾ 2020-ൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. [11]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Kerala Administrative Service starts functioning, advice memo for first batch of recruits". OnManorama.
- ↑ "Kerala govt likely to include more departments under KAS". OnManorama.
- ↑ "കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് ചരിത്ര നേട്ടം: എ വിജയരാഘവൻ". Deshabhimani. Retrieved 2022-05-22.
- ↑ "Kerala to Get a New Administrative Services Cadre in 2018. Here Are the Details!". The Better India (in ഇംഗ്ലീഷ്). 2017-12-29. Retrieved 2022-05-22.
- ↑ praveena. "Kas: കെഎഎസുകാർക്ക് മൂന്നുമാസമായി ശമ്പളമില്ല ; പ്രതിസന്ധിക്ക് കാരണം ധനവകുപ്പിന്റെ തൊടുന്യായങ്ങൾ". Asianet News Network Pvt Ltd. Retrieved 2022-05-22.
- ↑ 6.0 6.1 "കെ.എ.എസ്: ഒരുങ്ങാം, കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ് പരീക്ഷയ്ക്ക്". Mathrubhumi Archives (in ഇംഗ്ലീഷ്). Retrieved 2022-05-22.
- ↑ Oct 9, TNN / Updated:; 2021; Ist, 07:47. "Kerala Administrative Service: 105 toppers to get advice memo on November 1 | Thiruvananthapuram News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-05-22.
{{cite web}}
:|last2=
has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link) - ↑ നെറ്റ്‌വർക്ക്, റിപ്പോർട്ടർ (2021-12-01). "കേരള അഡ്മിനിട്രേറ്റീവ് സർവ്വീസ്: അടിസ്ഥാന ശമ്പളം 81,800 രൂപയായി നിശ്ചയിച്ച് മന്ത്രിസഭായോഗം". www.reporterlive.com. Archived from the original on 2022-08-15. Retrieved 2022-05-22.
- ↑ "KAS, കേരളത്തിന്റെ IAS". ManoramaOnline. Retrieved 2022-05-22.
- ↑ 10.0 10.1 10.2 "KAS vs IAS| കെഎഎസുകാർക്ക് അടിസ്ഥാന ശമ്പളം 81,800 രൂപ; എതിർപ്പുമായി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ". News18 Malayalam. 2021-12-03. Retrieved 2022-05-22.
- ↑ "കെഎഎസ്: സർക്കാരിന്റെ സംവരണ നയം ഹൈക്കോടതി ശരിവെച്ചു". Indian Express Malayalam. Retrieved 2022-05-22.