ഇന്ത്യയും മറ്റ് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിനായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ശാഖയാണ് ഇന്ത്യൻ വിദേശകാര്യ സർവീസ്. ഐ എഫ് എസ് ഇന്ത്യൻ ഗവണ്മെന്റ് രൂപീകരിച്ചത് 1946 ഒക്റ്റോബറിലാണ്‌.[1] 2011 മുതൽ ഒക്ടോബർ 9 ഐ എഫ് എസ് ദിവസമായി ആഘോഷിക്കുന്നു.[1] യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷന്റെ നിർദ്ദേശിക്കുന്നവരെയാണ്‌ ഇന്ത്യൻ ഗവണ്മെന്റെ ഐ എഫ് എസ് ഓഫീസറായി നിയമിക്കുന്നത്.തിരഞ്ഞെടുക്കുന്നവരെ ഫോറിൻ സർവീസ് ഇൻസ്റ്റിട്യൂറ്റിൽ ട്രെയ്നിങ്ങ് നല്കും.[2]

ഇന്ത്യൻ വിദേശകാര്യ സർവീസ്
Service Overview
ചുരുക്കം ഐ.എഫ്.എസ്
തുടങ്ങിയത് 9 October 1946
രാജ്യം  India
ട്രേയ്നിങ് ഗ്രൗണ്ട് ലാൽ ബഹദൂർ ശാസ്ത്രി ദേശീയ രാജ്യഭരണ അക്കാദമി, മസൂറി
വിദേശകാര്യ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യ, ന്യൂ ഡെൽഹി
Controlling Authority ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
Legal personality സർക്കാർ: സർക്കാർ സേവനം
General nature Diplomacy
Peacemakers
Administrators
Foreign policy and relations
Advisors to Ministers
Preceding service
Cadre Size
Service Chief
വിദേശകാര്യ സെക്രട്ടറി
നിലവിൽ: രഞ്ജൻ മത്തായി
Head of the Civil Services
കാബിനറ്റ് സെക്രട്ടറി
നിലവിൽ: അജിത് സേത്

ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ ഉയർന്ന നയതന്ത്രപദവിയാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി. ഇന്ത്യൻ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥന്മാരിൽ ഉയർന്ന പ്രവർത്തിപരിചയം ഉള്ളവരെയാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുക. കെ.പി.എസ്. മേനോൻ ആണ് ഇന്ത്യയുടെ ആദ്യത്തെ വിദേശകാര്യ സെക്രട്ടറി.


കരിയറും റാങ്ക് ഘടനയും

തിരുത്തുക

എംബസ്സിയിൽ(ആരോഹണ ക്രമത്തിൽ)

മൂന്നാമത്തെ സെക്രട്ടറി(ആദ്യം)
രണ്ടാമത്തെ സെക്രട്ടറി
ഒന്നാമത്തെ സെക്രട്ടറി
കൗൺസിലർ
മന്ത്രി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ/ഡപ്യൂട്ടി ഹൈക്കമ്മീഷ്ണർ/ഡെപ്യൂട്ടി സ്ഥിര പ്രധിനിധി
അംബാസിഡർ/ഹൈക്കമ്മീഷണർ/സ്ഥിര പ്രതിനിധി


വിദേശകാര്യ മന്ത്രാലയം(ആരോഹണ ക്രമത്തിൽ)

അണ്ടർ സെക്രട്ടറി
ഡപ്യൂട്ടി സെക്രട്ടറി
ഡയറക്ടർ
ജോയിന്റ് സെക്രട്ടറി
അഡീഷണൽ സെക്രട്ടറി
സെക്രട്ടറി
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി(ഇന്ത്യയുടെ ഉയർന്ന നയതന്ത്ര പ്രതിനിധി)

  1. 1.0 1.1 Bagchi, Indrani. "IFS officials building their own traditions". Times of India. Retrieved 10 April 2014.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-31. Retrieved 2015-07-25.