ഇന്ത്യയിലെ കേരളം നിരവധി പാതകളാൽ സമ്പന്നമായ ഒരു സംസ്ഥാനമാണ്.

വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ പാതകളുടെ നീളം 2009-10[1]

തിരുത്തുക
Sl. No. വിഭാഗം നീളം (KM) ശതമാനം
1 പഞ്ചായത്ത് 104257 68.748
2 പൊതുമരാമത്ത് (R&B) 23242 15.32
3 മുനിസിപ്പാലിറ്റി 8917 5.88
4 നഗരസഭ 6644 4.381
5 വനംഘകുപ്പ് 4075 2.689
6 ജലസേചന വുപ്പ് 2664 1.757
7 ദേശീയപാതകൾ† 1525 1.006
8 മറ്റുള്ളവ 328 0.216
ആകെ 151652 100

ഓരോ ജില്ലകളിലും പൊതുമരാമത്ത് വകുപ്പ് (R&B) കൈകാര്യം ചെയ്യുന്ന പാതകളുടെ നീളവുമായി ബന്ധപ്പെട്ട പട്ടിക 31-3-2010[2]

Sl.No ജില്ലയുടെ പേര് സംസ്ഥാനപാതകൾ മറ്റുള്ള പ്രധാന പാതകൾ ആകെ
1 തിരുവനന്തപുരം 180.36 1471.942 1652.302
2 കൊല്ലം 123.79 1748.734 1872.524
3 ആലപ്പുഴ 170.841 1032.485 1203.326
4 പത്തനംത്തിട്ട 249.194 1044.856 1294.05
5 കോട്ടയം 406.531 2610.234 3016.765
6 ഇടുക്കി 998.372 1402.688 2401.06
7 എറണാകുളം 325.206 1744.788 2069.994
8 തൃശ്ശൂർ 374.033 1291.58 1665.613
9 പാലക്കാട് 245.987 1338.263 1584.25
10 മലപ്പുറം 374.764 1421.446 1796.21
11 കോഴിക്കോട് 377.173 928.677 1305.85
12 വയനാട് 128.955 637.397 766.352
13 കണ്ണൂർ 244.665 1453.196 1697.861
14 കാസർഗോഡ് 141.78 773.772 915.552
ആകെ 4341.651 18900.058 23241.709

നിർമാണവും പരിപാലനവും

തിരുത്തുക
  • ദേശീയപാതകളുടെ (NH) നിർമാണവും പരിപാലനവും കേന്ദ്ര സർക്കാർ ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം ഏജൻസിയായ നാഷണൽ ഹൈവേ അതോറിറ്റിയുടെ (NHAI) ചുമതലയാണ്.
  • സംസ്ഥാനപാതകളുടെയും പ്രധാന ജില്ലാ റോഡുകളുടെയും നിർമാണം, അറ്റകുറ്റപ്പണി തടങ്ങി ഉത്തരവാദിത്തങ്ങൾ കേരള സർക്കാർ പൊതുമരാമത്ത് വകുപ്പിന് (PWD) ആണ്.
  • ഗ്രാമീണ റോഡുകളുടെ ചുമതല അതാത് പഞ്ചായത്തുകൾക്കാണ്. ( പഞ്ചായത്ത് പരിധിക്കുള്ളിലെ റോഡുകൾ: അതാത് ഗ്രാമപഞ്ചായത്ത്, ഒന്നിൽ കൂടുതൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡുകൾ: ബ്ലോക്ക്‌ പഞ്ചായത്ത്‌,)
  • നഗരസഭ പരിധിക്കുള്ളിലെ റോഡുകൾ അതാത് മുനിസിപ്പാലിറ്റി, കോർപറേഷനുകളുടെ ചുമതലയാണ്.

ദേശീയപാതകൾ

തിരുത്തുക

പതിനൊന്ന് ദേശീയപാതകളാണ് കേരളത്തിലൂടെ കടന്നുപോകുന്നത്. ഇവയുടെയെല്ലാം ആകെ നീളം 1811 കിലോമീറ്ററാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ദേശീയപാതകൾ പൊതുവെ വീതികുറഞ്ഞവയാണ്. NHAI ദേശീയപാതാ സമിതിയുടെ നിർദ്ദേശപ്രകാരം ദേശീയപാതകൾക്ക് 60മീറ്റർ വീതിയും നാലുവരിപ്പാതയുമായിരിക്കണം. എന്നാൽ കേരളത്തിൽ ദേശീയപാതകൾക്ക് 30മുതൽ 45മീറ്റർ വരെ വീതിയിലാണ് നർമ്മിച്ചിരിക്കുന്നത്. അയൽസംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ ദേശീയപാതകൾക്ക് 60മീറ്റർ വീതി നിലനിർത്തുന്നുണ്ട്. പാതകളുടെ വീതികുറക്കുവാനുള്ള കേരളസർക്കാരിന്റെ ശുപാർശപ്രകാരം നിലവിലുള്ള പാതകളെ സംരക്ഷിച്ചുകൊണ്ട് പുതിയ പാതകൾക്കായുള്ള പദ്ധികൾ ആസൂത്രണം ചെയ്യുന്നത് ദേശീയപാതാസമിതി താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

  1. "വാണിജ്യാടിസ്ഥാനത്തിലുള്ള വിലയിരുത്തൽ 2010". {{cite web}}: |access-date= requires |url= (help); Missing or empty |url= (help)
  2. "Economic review 2010" (PDF). Retrieved June 21, 2011.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_പാതകൾ&oldid=3962080" എന്ന താളിൽനിന്ന് ശേഖരിച്ചത്