കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2010
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2010 ഒക്ടോബർ 23 , 25 എന്നീ തീയതികളിൽ രണ്ടു ഘട്ടങ്ങളിലായി നടന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 23-നും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് , മലപ്പുറം എന്നീ ജില്ലകളിൽ 25നുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കോഴിക്കോട് ഒഴികെയുള്ള ജില്ലകളിൽ ഫലം ഒക്ടോബർ 27-നു് പ്രഖ്യാപിച്ചു[1]. കോഴിക്കോട് ഒക്ടോബർ 31-നാണ് ഫലം പ്രഖ്യാപിക്കുന്നത്.
ഒന്നാം ഘട്ടം
തിരുത്തുകതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 2010 ഒക്ടോബർ 23-നു് ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നു. ഈ ഏഴു ജില്ലകളിൽ ആകെ 75.8 % പേർ വോട്ട് രേഖപ്പെടുത്തി.
രണ്ടാം ഘട്ടം
തിരുത്തുകഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് , മലപ്പുറം എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ആകെ 76.32% പേർ വോട്ട് രേഖപ്പെടുത്തി. രണ്ടാം ഘട്ടത്തിൽ ഉയർന്ന പോളിങ് എറണാകുളത്തും(79.42%) കുറവ് തൃശൂരിലുമാണ്(74.92%).[2]
ഫലം
തിരുത്തുകകോഴിക്കോട് ജില്ല ഒഴികെയുള്ള ജില്ലകളിലെ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ 2 കോർപ്പറേഷനുകളും, എട്ടു ജില്ലാ പഞ്ചായത്തുകളും, 31 നഗരസഭകളും യു.ഡി.എഫും 2 കോർപ്പറേഷനുകളും, 5 ജില്ലാ പഞ്ചായത്തുകളും 18 നഗരസഭകളും എൽ.ഡി.എഫും നേടി.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-10-11. Retrieved 2010-09-18.
- ↑ "തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് 76.32 ശതമാനം". Archived from the original on 2014-09-17. Retrieved 2010-10-26.