കെ. ഹേമലത
ഒരു ഇന്ത്യൻ വനിതാ മാർക്സിസ്റ്റ് രാഷ്ട്രീയക്കാരിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗവുമാണ് കെ. ഹേമലത. ഇന്ത്യയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ദേശീയ തല വനിതാ നേതാവാണ് അവർ.
കരിയർ
തിരുത്തുകവൈകുണ്ഡ റാവുവിൻ്റെയും ശങ്കരിയുടെയും നാല് മക്കളിൽ ഇളയവളായി 1951 ൽ ആന്ധ്രാപ്രദേശിലാണ് കണ്ടിക്കുപ്പ ഹേമലതയുടെ ജനനം.[1] ഒഡീഷയിലെ ബെർഹാംപൂരിലുള്ള എംകെസിജി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അവർ പഠിച്ചത്. 1973ൽ നെല്ലൂരിലെ പുച്ചലപ്പള്ളി സുന്ദരയ്യയുടെ പീപ്പിൾസ് ക്ലിനിക്കിൽ ഡോക്ടറായി ചേർന്നു. അതിനുശേഷം അവർ മാർക്സിസ്റ്റ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു, കൂടാതെ മച്ചിലിപ്പട്ടണത്ത് വൈദ്യപരിശീലനം ആരംഭിച്ചു. 1987-ൽ മുനിസിപ്പൽ കൗൺസിലറായ അവർ 1995-ൽ മെഡിക്കൽ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ ട്രേഡ് യൂണിയൻ പ്രവർത്തകയായി. [2] ആന്ധ്രാപ്രദേശിലെ സിഐടിയുവിന്റെ സംസ്ഥാന സെക്രട്ടറിയായ ഹേമലത 1998 മുതൽ 2012 വരെയുള്ള കാലയളവിൽ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തും നിയമിതയായി. 2016 നവംബറിൽ പുരിയിൽ നടന്ന സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസിന്റെ (സിഐടിയു) പതിനഞ്ചാമത് ദേശീയ സമ്മേളനത്തിൽ ഹേമലത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.[3][4] സിപിഐ എമ്മിന്റെ 22-ാം പാർട്ടി കോൺഗ്രസിൽ അവർ കേന്ദ്ര കമ്മിറ്റി അംഗമായി.[5]
അവലംബം
തിരുത്തുക- ↑ "K Hemalata: Determined to Challenge the Male Paradigm". www.labourfile.com. Retrieved 2022-03-16.
- ↑ Pioneer, The. "A first: Woman elected CITU president". The Pioneer (in ഇംഗ്ലീഷ്). Retrieved 2019-07-31.
- ↑ Desk, Narada (2016-12-01). "K Hemalata - the first woman president in India's trade union history". naradanews.com (in ഇംഗ്ലീഷ്). Archived from the original on 2019-07-31. Retrieved 2019-07-31.
{{cite web}}
:|last=
has generic name (help) - ↑ "ALL INDIA OFFICE BEARERS". citucentre.org (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2019-07-31.
- ↑ "Full list: CPI(M) newly elected central committee and politburo members". The Indian Express (in Indian English). 2018-04-22. Retrieved 2019-07-31.