കെ. ശേഖരൻ നായർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയും മുൻ നിയമസഭാംഗവുമായിരുന്നു കെ.എസ്. നായർ എന്ന കെ. ശേഖരൻ നായർ (ജീവിതകാലം: 1912 ഡിസംബർ - 1986).[1] തൃശ്ശൂർ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. കോൺഗ്രസിലൂടേ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ സജീവ പങ്കാളിയായിരുന്നു. 1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ അദ്ദേഹം നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ്, മലബാർ ഡിസ്ട്രിക്റ്റ് ബോർഡംഗം, സി.പി.എം. ജില്ലാ സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആക്ടിംഗ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കെ. ശേഖരൻ നായർ
K. Sekharan Nair.jpg
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമിടി.എ. ധർമ്മരാജ അയ്യർ
പിൻഗാമിജോസഫ് മുണ്ടശ്ശേരി
മണ്ഡലംതൃശ്ശൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1912-12-00)ഡിസംബർ , 1912
മരണം1986(1986-00-00) (പ്രായം 73–74)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
കുട്ടികൾ1
As of ജനുവരി 28, 2020
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പ് ചരിത്രംതിരുത്തുക

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1967[2] തൃശ്ശൂർ നിയമസഭാമണ്ഡലം കെ. ശേഖരൻ നായർ സി.പി.ഐ.എം. 26,149 602 ടി.പി. സീതാരാമൻ കോൺഗ്രസ് 25,547

അവലംബംതിരുത്തുക

  1. "Members - Kerala Legislature". ശേഖരിച്ചത് 2021-01-28.
  2. "Kerala Assembly Election Results in 1967". മൂലതാളിൽ നിന്നും 2021-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-11.
"https://ml.wikipedia.org/w/index.php?title=കെ._ശേഖരൻ_നായർ&oldid=3821167" എന്ന താളിൽനിന്ന് ശേഖരിച്ചത്