കെ. പുരുഷോത്തമൻ
ആറും ഏഴും കേരള നിയമസഭകളിൽ ഉദുമയിൽ നിന്നുള്ള ജന പ്രതിനിധിയായിരുന്നു കെ. പുരുഷോത്തമൻ (21 ഡിസംബർ 1930 - 9 മേയ് 2014). കാഞ്ഞങ്ങാട് മുൻ നഗരസഭാ ചെയർമാനായും പ്രവർത്തിച്ചു. അഭിഭാഷകനായ ഇദ്ദേഹം സി.പി.എം. കാസർകോട് ജില്ലാ കമ്മിറ്റി അംഗവും കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു. [1]
കെ. പുരുഷോത്തമൻ | |
---|---|
മണ്ഡലം | ഉദുമ നിയമസഭാമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കാസർഗോഡ്, കേരളം | ഡിസംബർ 21, 1930
മരണം | 2014 മേയ് 09 |
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | കാർത്ത്യായനി |
വസതി | ഉദുമ |
ജീവിതരേഖ
തിരുത്തുകഉദുമ തൊട്ടിയിൽ അധ്യാപകനായ എൻ സി കണ്ണൻ മാസ്റ്ററുടെയും തൊട്ടിയിലെ കുമ്പയുടെയും മൂത്ത മകനായി ജനിച്ചു. ഉദുമ അപ്പർപ്രൈമറി സ്‌കൂളിലും നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും മംഗലാപുരം യൂനിവേഴ്‌സിറ്റിയിലുമായിരുന്നു പഠനം. മദ്രാസ് ലോ കോളജിൽ നിന്ന് എൽ.എൽ.ബി പാസായി. സബ്‌രജിസ്റ്റാറായി ജോയി ചെയ്തെങ്കിലും പിന്നീട് രാജി വച്ച് അഭിഭാഷകനായി. അടിയന്തരാവസ്ഥക്കാലത്ത് മൂന്നുമാസം കണ്ണൂർ സെൻട്രൽ ജയിലിൽ മിസാ തടവുകാരനായി. തച്ചങ്ങാട്ടെ ഭൂസമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് എ.കെ.ജി.ക്കൊപ്പം ജയിലിലായി. വിലക്കയറ്റത്തിനെതിരെ നടന്ന തീവണ്ടിതടയൽ സമരത്തിൽ പങ്കെടുത്തതിന് കണ്ണൂർ മജിസ്‌ട്രേറ്റ് കോടതി ആറുമാസത്തെ തടവ് വിധിച്ചു. ഒട്ടേറെ കർഷക-കർഷകത്തൊഴിലാളി സമരങ്ങളിൽ പങ്കെടുത്ത് പോലീസ് മർദനത്തിനിരയായി. [2]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1985*(1) | ഉദുമ നിയമസഭാമണ്ഡലം | കെ. പുരുഷോത്തമൻ | സി.പി.എം., എൽ.ഡി.എഫ്. | എം. കുഞ്ഞിരാമൻ നമ്പ്യാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1980 | ഉദുമ നിയമസഭാമണ്ഡലം | കെ. പുരുഷോത്തമൻ | സി.പി.എം. |
- (1) എം. കുഞ്ഞിരാമൻ നമ്പ്യാർ 1984 ഡിസംബർ 8-നു രാജി വെച്ചതുമൂലം 1985 - ൽ ഉദുമ ഉപതിരഞ്ഞെടുപ്പ് നടന്നു.
അവലംബം
തിരുത്തുക- ↑ "K. Purshothaman". www.niyamasabha.org. Retrieved 12 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ "വിപ്ലവവീര്യം ചോരാത്ത ജനകീയ നേതാവ്". janayugomonline.com. Retrieved 12 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]