കെ.പി. പിള്ള
മലയാള സിനിമാസംവിധായകൻ
(കെ. പി. പിള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാള ചലച്ചിത്ര സംവിധായകനായിരുന്നു കെ.പി. പിള്ള (മരണം 31 ഓഗസ്റ്റ് 2021). [1] [2] 1970- ൽ രാമു കാര്യാട്ടിന്റെ അഭയം എന്ന സിനിമയിൽ സഹസംവിധായകനായാണ് അദ്ദേഹം സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. നഗരം സാഗരം, വൃന്ദാവനം (1975), അഷ്ടമുടിക്കായൽ (1977), കതിർ മണ്ഡപം (1978), പാതിര സൂര്യൻ (1980), പ്രിയസഖി രാധ (1981) എന്നിവ അദ്ദേഹം സംവിധാനം ചെയ്ത സിനിമകളാണ്.
ജീവിതം
തിരുത്തുകപരമേശ്വരൻ പിള്ളയുടെയും ദേവകി അമ്മയുടെയും മകനാണ് കെ.പി. പിള്ള. [3] വർക്കല ശിവഗിരിയിലെ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം 21 വർഷം ഇന്ത്യൻ എയർഫോഴ്സിൽ സേവനമനുഷ്ഠിച്ചു.
2021 ഓഗസ്റ്റ് 31-ന് തിരുവനന്തപുരത്ത് വെച്ച് അദ്ദേഹം അന്തരിച്ചു. [4]
സിനിമകൾ
തിരുത്തുക- നഗരം സാഗരം
- വൃന്ദാവനം (1975)
- അഷ്ടമുടിക്കായൽ (1977)
- കതിർ മണ്ഡപം (1978)
- പാതിരാസൂര്യൻ (1980)
- പ്രിയസഖി രാധ
അസിസ്റ്റന്റ് ഡയറക്ടറായി
- അഭയം
- പ്രിയ (1971)
- മയിലാടും കുന്ന്
- ഇൻക്വിലാബ് സിന്ദാബാദ്
- പണിതീരാത്ത വീട്
- ആദ്യത്തെ കഥ
അവലംബങ്ങൾ
തിരുത്തുക
- ↑ "List of Malayalam Movies directed by KP Pillai". www.malayalachalachithram.com. Retrieved 1 September 2021.
- ↑ "സംവിധായകൻ കെ.പി. പിള്ള അന്തരിച്ചു". Mathrubhumi (in ഇംഗ്ലീഷ്). Retrieved 1 September 2021.
- ↑ "നാടക-സിനിമ സംവിധായകൻ കെ.പി. പിള്ള അന്തരിച്ചു | Madhyamam". www.madhyamam.com. 31 August 2021. Retrieved 1 September 2021.
- ↑ "സംവിധായകൻ കെ.പി. പിള്ള അന്തരിച്ചു". Mathrubhumi (in ഇംഗ്ലീഷ്). Retrieved 1 September 2021.