കെ. ദാസൻ
കോഴിക്കോട് ജില്ലയിൽ നിന്നുള്ള സി.പി.ഐ (എം) നേതാക്കളിലൊരാളും പതിമൂന്നാമത്തേതിലും പതിനാലാമത്തേതും കേരള നിയമസഭയിൽ കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ് കെ. ദാസൻ. സി.ഐ.ടി.യു. അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം, സംസ്ഥാനകമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.[1]
കെ. ദാസൻ | |
---|---|
കേരള നിയമസഭയിലെ അംഗം. | |
ഓഫീസിൽ മേയ് 14 2011 – മേയ് 3 2021 | |
മുൻഗാമി | പി. വിശ്വൻ |
പിൻഗാമി | കാനത്തിൽ ജമീല |
മണ്ഡലം | കൊയിലാണ്ടി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വിയൂർ, കൊയിലാണ്ടി | ഡിസംബർ 1, 1952
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
പങ്കാളി | ഇ. സുലോചന |
കുട്ടികൾ | ഒരു പുത്രനും, ഒരു പുത്രിയും |
മാതാപിതാക്കൾ |
|
വസതിs | Muchu Kunnu, കൊയിലാണ്ടി |
As of ജൂലൈ 3, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖ
തിരുത്തുകകൊയിലാണ്ടി താലൂക്കിലെ കൊടക്കാട്ടുംമുറി കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി 1952 ഡിസംബർ 1-ന് ജനനം. കൊയിലാണ്ടി നിയമസഭാ കമ്മറ്റി അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. സി.ഐ.ടി.യു-നു കീഴിലുള്ള ചെത്ത് തൊഴിലാളി യൂണിയൻ, ഹാൻഡ്‌ലൂം യൂണിയൻ എന്നിവയുടെ താലൂക്ക് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഏറെകാലം കൊയിലാണ്ടി നഗരസഭാ ചെയർമാനായിരുന്നു.
2011-ൽ കൊയിലാണ്ടി മണ്ഡലത്തിൽ നിന്നും ആദ്യമായി[2] നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ തൊട്ടടുത്ത സ്ഥാനാർത്ഥി കെ.പി. അനിൽകുമാറിനേക്കാൾ 4139 വോട്ടുകൾ അധികം നേടിയിരുന്നു.
2016 കൊയിലാണ്ടി മണ്ഡലത്തിൽ നിന്നും രണ്ടാമതായി ആദ്യത്തേതിനേക്കാൾ ഭൂരിപക്ഷത്തോടെ വിജയിച്ചു Archived 2019-09-06 at the Wayback Machine.. യു.ഡി.എഫ്. ലെ എൻ. സുബ്രഹ്മണ്യനെ 13369 വോട്ടുകൾക്കാണു് പരാജയപ്പെടുത്തിയത്.46.33 % വോട്ടുകളാണു്കരസ്ഥമാക്കിയത്
അവലംബം
തിരുത്തുക- ↑ ജീവിതരേഖ - കെ. ദാസൻ Archived 2016-04-13 at the Wayback Machine. കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റ്
- ↑ നിയമസഭയിലേക്ക്, ജനകീയം 2011, മലയാള മനോരമ, മേയ് 14, 2011