കാനത്തിൽ ജമീല

പതിനഞ്ചാം കേരള നിയമസഭാ അംഗം

കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകയും പതിനഞ്ചാം കേരള നിയമസഭയിൽ കൊയിലാണ്ടി മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകയുമാണ് കാനത്തിൽ ജമീല.കേരളത്തിൽ മുസ്ലിം മാപ്പിള സമുദായത്തിൽ നിന്നുള്ള ആദ്യ വനിത എംഎൽഎ യാണ് ജമീല.2021-ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്.

മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.[2]

അവലംബം തിരുത്തുക

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
  2. "കൊയിലാണ്ടി വീണ്ടും ചുവപ്പിച്ച് കാനത്തിൽ ജമീല". Retrieved 2021-05-04.
"https://ml.wikipedia.org/w/index.php?title=കാനത്തിൽ_ജമീല&oldid=3900856" എന്ന താളിൽനിന്ന് ശേഖരിച്ചത്