കെ. കൈലാസനാഥൻ
1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് കുനിയിൽ കൈലാസനാഥൻ (25 മേയ് 1953). 2013 മുതൽ 2014 വരെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. നരേന്ദ്ര മോദി, ആനന്ദി ബെൻ പാട്ടീൽ, വിജയ് രൂപാണി, ഭൂപേന്ദ്രഭായ് പട്ടേൽ എന്നിങ്ങനെ നാലു മുഖ്യമന്ത്രിമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഇദ്ദേഹം പ്രവർത്തിച്ചു[1].
ആദ്യകാല ജീവിതവും കുടുംബവും
തിരുത്തുക1953 മേയ് 25 കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ചു[1]. അച്ഛൻ തപാൽ വകുപ്പിൽ ജോലി ചെയ്തിരുന്ന ഊട്ടിയിലാണ് അദ്ദേഹം വളർന്നത്. [2]
തൊഴിൽ
തിരുത്തുകകുനിയിൽ കൈലാസനാഥൻ 1981 സെപ്റ്റംബർ 1 ന് ജൂനിയർ ടൈംസ്കെയിൽ അസിസ്റ്റന്റ് കളക്ടറായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. സുരേന്ദ്രനഗർ (1985), സൂറത്ത് (1987) എന്നിവയുടെ കളക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഗുജറാത്ത് മാരിടൈം ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൂടിയായിരുന്നു അദ്ദേഹം. അർബൻ മേഖലയിൽ, 1999 മുതൽ 2001 വരെ അഹമ്മദാബാദിലെ [3] ഗുജറാത്തിലെ നഗരവികസനത്തിന്റെയും നഗര ഭവന വകുപ്പിന്റെയും (UDD) പ്രിൻസിപ്പൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. UDD യിൽ ആയിരുന്നപ്പോൾ, അഹമ്മദാബാദിനുള്ള ബസ് റാപ്പിഡ് ട്രാൻസിറ്റ് പ്രോജക്റ്റ് വികസിപ്പിച്ച സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷനായി.
3 വർഷത്തെ സേവനത്തിന് ശേഷം , 2013 മേയ് 31 -ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ (CMO) അഡീഷണൽ ചീഫ് സെക്രട്ടറിയായി അദ്ദേഹം വിരമിച്ചു. [4] പിന്നീട് CMO- യിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി എന്നൊരു തസ്തിക സൃഷ്ടിച്ച് അതിന്റെ തലപ്പത്ത് നിലനിർത്തി.
വിദ്യാഭ്യാസം
തിരുത്തുകമദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും (MSc Chem) വെയിൽസ് യൂണിവേഴ്സിറ്റിയിൽ നിന്നും (MA Econ) ബിരുദാനന്തര ബിരുദം നേടി. [5]
അവലംബം
തിരുത്തുക- ↑ 1.0 1.1 "മാറ്റം മുഖ്യമന്ത്രിമാർക്ക്, മാറ്റമില്ലാത്തതായി കെ.കെ മാത്രം: വടകരക്കാരനാണ് മോദിയുടെ ഈ വിശ്വസ്തൻ". 24 സെപ്റ്റംബർ 2021. Archived from the original on 2021-09-24. Retrieved 24 സെപ്റ്റംബർ 2021.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "The most powerful Indians in 2014: No. 81-90". Retrieved 25 May 2014.
- ↑ "Period wise Municipal Commissioners". Archived from the original on 6 June 2014. Retrieved 25 May 2014.
- ↑ "The men who rule Modi's Gujarat". www.thehindu.com. 7 May 2014. Retrieved 25 May 2014.
- ↑ "Company Overview of Gujarat State Financial Services Limited". Retrieved 25 May 2014.