മലയാളചലച്ചിത്രരംഗത്ത് ഛായാഗ്രാഹകരിൽ പ്രമുഖനാണ് കെ.ബി ദയാളൻ. 1974ൽ ഭൂമീദേവി പുഷ്പിണിയായി എന്ന ചിത്രത്തിൽ മെല്ലി ഇറാനിക്കൊപ്പം ആണ് ഇദ്ദേഹം പ്രവർത്തനം തുടങ്ങുന്നത്. പിന്നീട് ആലിബാബയും 41 കള്ളന്മാരും, കൊട്ടാരം വിൽക്കാനുണ്ട് എന്നീ ചിത്രങ്ങളിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു[1] . 1976ൽ ഷീല സംവിധാനം ചെയ്ത യക്ഷഗാനം എന്ന ചിത്രത്തിൽ സ്വന്തമായി കാമറ ചലിപ്പിച്ചു. 2002ൽ ഡി.ഭൂപതി സംവിധാനം ചെയ്ത സ്തീവേഷം എന്ന ചിത്രത്തിലാണ് അവസാനം പ്രവർത്തിച്ചത്.[2]

  1. "കെ.ബി.ദയാളൻ". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 സെപ്റ്റംബർ 2023.
  2. "കെ.ബി.ദയാളൻ". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.

പുറംകണ്ണികൾ

തിരുത്തുക

https://www.imdb.com/name/nm2216307/?ref_=fn_al_nm_1 കെ.ബി ദയാളൻ

"https://ml.wikipedia.org/w/index.php?title=കെ.ബി._ദയാളൻ&oldid=3976001" എന്ന താളിൽനിന്ന് ശേഖരിച്ചത്