കെ.പി.എം.എച്ച്.എസ്. എടവനക്കാട്

എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ ഏതാണ്ട് മധ്യഭാഗത്തായി എടവനക്കാട് ഗ്രാമപഞ്ചായത്തിൽ വൈപ്പിൻ മുനമ്പം റോഡിന് കിഴക്കുവശത്തായി എസ്.ഡി.പി.വൈ കെ.പി.​എം.ഹൈസ്ക്കൂൾ (SDPY KPMHS) സ്ഥിതിചെയ്യുന്നു. വാഹനമാർഗ്ഗം സ്കൂളിലെത്താൻ എറണാകുളത്തു നിന്നും 15 കിലോമീറ്റർ വടക്കോട്ടും പറവൂരിൽ നിന്നാണെങ്കിൽ 12 കിലോമീറ്റർ തെക്കോട്ടും സഞ്ചരിക്കണം.

കെ.പി.എം.എച്ച്.എസ്. എടവനക്കാട്
Address
എടവനക്കാട് പി.ഒ, എറണാകുളം
വിവരങ്ങൾ
സ്കൂൾ തരംഎയ്ഡഡ് വിദ്യാലയം, എയ്ഡഡ് വിദ്യാലയം
ആരംഭംമെയ് 31, 1937
Founderഎടവനക്കാട് ചെള്ളാമഠത്തിൽ കുമാരപ്പണിക്കർ
സ്കൂൾ ജില്ലഎറണാകുളം
അധികാരിസർക്കാർ
സ്കൂൾ കോഡ്26022
ഹെഡ്മാസ്റ്റർകെ.എൻ.വിനോദം
ഭാഷാ മീഡിയംമലയാളം‌
വെബ്സൈറ്റ്

ചരിത്രം തിരുത്തുക

വാഹനസൗകര്യം പോലുമില്ലാതിരുന്ന അക്കാലത്ത് ഏറെ ദൂരം നടന്നു പോകേണ്ടുന്ന ഒരു ദുരവസ്ഥ വൈപ്പിനിലുണ്ടായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറെങ്കിലും നടന്നെങ്കിൽ മാത്രമേ തൊട്ടടുത്തുള്ള സ്ക്കൂളുകളിൽ എത്തുകയുള്ളു. ഇതിന് ഒരറുതി വരുത്താൻ 1937 മെയ് മാസം 31-ം തീയതി എടവനക്കാട് ചെള്ളാമഠത്തിൽ കുമാരപ്പണിക്കരാണ് എൽ.എസ് എടവനക്കാട് എന്ന പേരിൽ സ്ക്കൂൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രൈമറിവിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് 1950 ൽ എച്ച്.എസ്.എടവനക്കാട് എന്ന പേരിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ഏതാണ്ട് രണ്ട് ദശാബ്ദം മുമ്പ് വരെ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്.

1998 ൽ ഏറ്റവും നല്ല എയിഡഡ് സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സ്ക്കൂൾ കലോത്സവം, കായികമേള, പ്രവൃത്തിപരിചയമേള തുടങ്ങിയ പാഠ്യേതരമേഖലകളിൽ സ്ക്കൂളിനും വിദ്യാർത്ഥികൾക്കും സംസ്ഥാനതലം വരെ പങ്കെടുക്കാനും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചിട്ടുണ്ട്. തുടർച്ചയായ ഒൻപതു കൊല്ലം ഉപജില്ലാതല കലാപ്രതിഭപട്ടം കരസ്ഥമാക്കിയ എന്ന സംസ്ഥാന റെക്കോഡിനുടമയായ കെ.ആർ.കിഷോർ എന്ന വിദ്യാർത്ഥി ഈ സ്ക്കൂളിന്റെ പൂർ‌വവിദ്യാർത്ഥിയാണ്. 2003 ൽ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാർഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.

വർത്തമാനകാല വിദ്യാഭ്യാസ ചരിത്രം തിരുത്തുക

ഇപ്പോൾ 5 മുതൽ 10 വരെ ക്ലാസുകളിലായി എഴുന്നൂറോളം വിദ്യാർത്ഥികളും മുപ്പതോളം അദ്ധ്യാപകരുമുണ്ട്. പെൺകുട്ടികൾക്ക് വെള്ള ടോപ്പും പച്ച ഉടുപ്പുമാണ് യൂണിഫോം. ആൺ കുട്ടികൾക്ക് വെള്ള ഷർട്ടും ചുവപ്പ് പാന്റ്സുമാണ് വേഷം. ഇത്തരത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകനിറങ്ങളിൽ യൂണിഫോം എന്ന അപൂർവ്വമായ ഒരു പ്രത്യേകതയും സ്ക്കൂളിനുണ്ട്. കെ.എൻ.വിനോദമാണ് സ്ക്കൂൾ ഹൈഡ്മിസ്ട്രസ്. മികച്ച കമ്പ്യൂട്ടർ, സയൻസ് ലാബുകളും പുസ്തകസമ്പുഷ്ടമായ ലൈബ്രറിയും വിദ്യാർത്ഥികൾക്ക് ഒരനുഗ്രഹമാണ്. രക്ഷിതാക്കളുടെ നിരന്തരമായ അഭ്യർത്ഥനയെത്തുടർന്ന് ഇംഗ്ലീഷ് മീഡിയം , അറബി വിദ്യാഭ്യാസം എന്നിവ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്.

ഭൗതികസൗകര്യങ്ങൾ തിരുത്തുക

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുണ്ട്. ഒരു സയൻസ് ലാബ്, ഗ്രന്ഥശാല, കളിസ്ഥലം എന്നീ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്. പതിനഞ്ച് കമ്പ്യൂട്ടറുകളുള്ള മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ് സ്ക്കൂളിനുണ്ട്. ഐ.ടി@സ്ക്കൂളിന്റെ മേൽനോട്ടത്തിൽ ഐ.സി.ടി സ്ക്കീമിന്റെ ഭാഗമായതോടെ വിവരസാങ്കേതിക വിദ്യ കേരളമാകെ പടർന്നു പന്തലിച്ചതിന്റെ ഭാഗമായി ബ്രോഡ്ബാന്റ് അടക്കമുള്ള ഏതാണ്ടെല്ലാ സൗകര്യങ്ങളും സ്ക്കൂളിന് കരഗതമാക്കാനായി.

പാഠ്യേതര പ്രവർത്തനങ്ങൾ തിരുത്തുക

  • പ്രവൃത്തി പരിചയ ക്ലബ്ബ്
  • റോഡ് സേഫ്റ്റി ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ് തിരുത്തുക

കുമാരപ്പണിക്കർ, ഭാര്യ ദ്രൗപദി അമ്മ, മകൾ ഗിരിജാദേവി എന്നിവരായിരുന്നു നാളിതുവരെയുള്ള സ്ക്കൂൾ മാനേജർമാർ. 2008 ൽ കെ.പി.എം.ഹൈസ്ക്കൂളിന്റെ ഭരണസാരഥ്യം പള്ളുരുത്തിയിലെ ശ്രീധർമ്മപരിപാലനയോഗത്തിന് കൈമാറി. ഇതോടെ സ്ക്കൂളിന്റെ പേര് SDPY KPMHS എന്നാക്കി മാറ്റി. മൂന്ന് വർഷക്കാലയളവിലേക്ക് സ്ക്കൂൾ മാനേജറെ സഭാംഗങ്ങൾ തിരഞ്ഞെടുക്കുന്നു. വി.കെ പ്രദീപാണ് നിലവിലെ സ്ക്കൂൾമാനേജർ. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തിപ്പോരുന്ന ശ്രീധർമ്മപരിപാലനയോഗത്തിന് കീഴിൽ സ്ക്കൂൾ അഭിവൃദ്ധി പ്രാപിച്ചു വരുന്നു.

മുൻ സാരഥികൾ തിരുത്തുക

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കേശവമേനോൻ, പ്രകാശം, ജേക്കബ്, രാജരാജേശ്വരി, ജോയി, രാധാകൃഷ്ണൻ, സതീദേവി, നിർമ്മല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ തിരുത്തുക

  • ജസ്റ്റിസ് അബ്ദുൾഗഫൂർ - മുൻ ഹൈക്കോടതി ജഡ്ജി, കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാൻ
  • ജസ്റ്റിസ് കെ.ആർ.ജിനൻ - കേരളാഗവർണറുടെ നിയമോപദേഷ്ടാവ്
  • എൻ.എ. കരിം - സാഹിത്യകാരൻ
  • വിൻസന്റ് - സിനിമാ താരം
  • സിദ്ദിഖ് - സിനിമാ താരം
  • സത്താർ - സിനിമാ താരം

വഴികാട്ടി തിരുത്തുക

  • വാഹനമാർഗ്ഗം സ്കൂളിലെത്താൻ എറണാകുളത്തു നിന്നും 15 കിലോമീറ്റർ വടക്കോട്ടും പറവൂർ നിന്നാണെങ്കിൽ 12 കിലോമീറ്റർ തെക്കോട്ടും സഞ്ചരിക്കണം.
  • വൈപ്പിൻ-മുനമ്പം സംസ്ഥാന പാതയുടെ മധ്യത്തിൽ