പി.പി. മുകുന്ദൻ
കേരളത്തിൽ നിന്നുള്ള ബി.ജെ.പിയുടെ സംഘടനാതലത്തിലെ നേതാവായിരുന്നു പടിഞ്ഞാറെ പുത്തനത്ത് മുകുന്ദൻ എന്ന പി.പി. മുകുന്ദൻ. (1946-2023). [1][2]
പി.പി. മുകുന്ദൻ | |
---|---|
ബി.ജെ.പി, സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി | |
ഓഫീസിൽ 1991 - 2004 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1946 ഡിസംബർ 9 മണത്തണ , പേരാവൂർ, കണ്ണൂർ ജില്ല |
മരണം | സെപ്റ്റംബർ 13, 2023 ഇടപ്പള്ളി, എറണാകുളം ജില്ല | (പ്രായം 76)
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | അവിവാഹിതൻ |
ജീവിതരേഖ
തിരുത്തുകകണ്ണൂർ ജില്ലയിലെ പേരാവൂർ താലൂക്കിലെ മണത്തണ വില്ലേജിൽ കുളങ്ങരേത്തു തറവാട്ടിൽ 1946 ഡിസംബർ ഒൻപതിന് ജനനം. നടുവിൽ കൃഷ്ണൻ നായരും കല്യാണിയമ്മയുമാണ് മാതാപിതാക്കൾ. മണത്തണ യു.പി. സ്കൂൾ, പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി.
രാഷ്ട്രീയ ജീവിതം
തിരുത്തുക1965-ൽ ആർഎസ്എസിന്റെ കണ്ണൂർ ജില്ലാ പ്രചാരകായി മുകുന്ദൻ രാഷ്ട്രീയത്തിൽ സജീവമായി. 1975-1977-ലെ അടിയന്തരാവസ്ഥക്കാലത്ത് 21 മാസം വിയൂർ സെൻട്രൽ ജയിലിൽ തടവുകാരനായിരുന്നു. 1991 മുതൽ 2004 വരെ ബി.ജെ.പിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 1991 മുതൽ 2006 വരെ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗമായും 2004 മുതൽ 2006 വരെ ദക്ഷിണേന്ത്യയുടെ ചുമതലയുള്ള സംഘടന സെക്രട്ടറിയായും പ്രവർത്തിച്ചു. 1988 മുതൽ 1995 വരെ ബി.ജെ.പിയുടെ മുഖപത്രമായ ജന്മഭൂമിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു.
2006-ൽ സംഘപരിവാർ, ബി.ജെ.പി സംഘടനകളുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.[3] എന്നാൽ 2018-ൽ അദ്ദേഹം തിരിച്ച് ബി.ജെ.പിയിലെത്തി.
മരണം
തിരുത്തുകവാർധക്യസഹജമായ അസുഖങ്ങൾ മൂലം ദീർഘകാലം ചികിത്സയിലായിരുന്ന മുകുന്ദൻ, കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് 2023 സെപ്റ്റംബർ 13-ന് രാവിലെ ഏഴുമണിയോടെ അന്തരിച്ചു.[4][5] മൃതദേഹം എറണാകുളത്തെ ആർ.എസ്.എസ്. കാര്യാലയത്തിലും തൃശ്ശൂർ സരസ്വതി വിദ്യാനികേതൻ സ്കൂളിലും പൊതുദർശനത്തിന് വച്ചശേഷം കണ്ണൂരിലെ തറവാട്ടുവീട്ടിലെത്തിയ്ക്കുകയും പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിയ്ക്കുകയും ചെയ്തു. അവിവാഹിതനായിരുന്ന മുകുന്ദന്റെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചത് സഹോദരന്റെ മകനാണ്.