മലയാളത്തിലെ ആദ്യകാലനാടകകൃത്തും നടനുമായിരുന്നു കെ.എൽ. ആൻറണി[1]. എഴുപതുകളിൽ അദ്ദേഹം ആരംഭിച്ചതാണ് കൊച്ചിൻ കലാകേന്ദ്രം എന്ന നാടക സമിതി. അടിയന്തരാവസ്‌ഥക്കാലത്ത് രാജൻ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആൻറണി രചിച്ച ഇരുട്ടറ എന്ന നാടകം അക്കാലത്ത് ഏറെ വിവാദമായിരുന്നു[2].

കെ.എൽ. ആൻറണി
ജനനം
മരണം21 December 2018
തൊഴിൽനടൻ, നാടകകൃത്ത്
അറിയപ്പെടുന്നത്ഇരുട്ടറ (നാടകം)

ജീവിതരേഖ തിരുത്തുക

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള പട്ടണമായ ചേർത്തല താലൂക്കിൽ ഉൾപ്പെട്ട തൈക്കാട്ടുശ്ശേരിയിലെ ഉളവെയ്പ് ദേശത്ത് കോയിപ്പറമ്പിൽ വീട്ടിൽ ജനനം. കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രൻ, തെരുവുഗീതം, അമ്മയും തൊമ്മനും തുടങ്ങിയ നാടകങ്ങൾ രചിച്ചിട്ടുണ്ട്. നാടക, ചലച്ചിത്ര നടിയായ ലീനയാണ് ഭാര്യ. നാരദ ന്യൂസ് റസിഡന്റ് എഡിറ്ററും കഥാകൃത്തുമായ ലാസർ ഷൈൻ, അമ്പിളി, നാൻസി എന്നിവർ മക്കളാണ്[3].

നാടകരംഗത്ത് തിരുത്തുക

ചവിട്ടുനാടങ്ങളിലൂടെയാണ് ആന്റണി നാടക രംഗത്തേക്ക് എത്തിയത്. അക്കാലത്ത്, പി.ജെ. ആന്റണിയുടെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രമായി അമച്വർ നാടകവേദി തഴച്ചുവളരുന്ന ഘട്ടത്തിലായിരുന്നു പി.ജെ. ആന്റണിയുടെ സംഘത്തിലേക്ക് കെ.എൽ. ആൻറണിയുടെ കടന്ന് വരവ്. കമ്യൂണിസ്‌റ്റ് നാടകങ്ങളുടെ പ്രചാരണത്തിനും ഒപ്പം, സ്വന്തം ആശയങ്ങൾ ആവിഷ്‌കരിക്കാനും വേണ്ടി കൊച്ചിൻ കലാകേന്ദ്രം എന്ന നാടക സമിതിയും രൂപീകരിച്ചു. സ്വന്തം നാടകങ്ങൾ പുസ്‌തകരൂപത്തിലാക്കി സ്വയം പ്രസാധനം നടത്തി അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് നാടക സമിതി നടത്തികൊണ്ടുപോയത്. പ്രമുഖ പ്രസാധകരൊന്നും പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കാനും വിൽക്കാനും തയ്യാറാകാത്ത ഒരു സാഹചര്യമായിരുന്നു അന്ന് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ആന്റണി സ്വന്തം പുസ്‌തകങ്ങൾ സ്വയം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. പ്രസിദ്ധീകരിക്കുന്നവ കിലോമീറ്ററുകളോളം നടന്നു വീടുകൾ തോറും കയറി വിൽക്കും. പല പ്രമുഖരുടെയും പുസ്‌തകങ്ങൾ 10,000 കോപ്പികളിൽ താഴെമാത്രം വിറ്റഴിയുമ്പോൾ ആന്റണിയുടെ പുസ്‌തകങ്ങളിൽപ്പലതും അരലക്ഷത്തിലേറെ കോപ്പികൾ വിറ്റു തീർന്നിട്ടുണ്ട്. ഇതിനിടെ, സ്വന്തം മകൻ ലാസർ ഷൈൻ ഉൾപ്പെടെ പുതിയ എഴുത്തുകാരുടെ രചനകളും ആന്റണി പ്രസിദ്ധീകരിച്ചു നടന്നു വിൽക്കുമായിരുന്നു[2].

ചലച്ചിത്രരംഗത്ത് തിരുത്തുക

ദീലീഷ് പോത്തന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് കെ.എൽ. ആന്റണി സിനിമയിലേക്കെത്തുന്നത്. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ ചാച്ചന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന്, ഗപ്പി, ജോർജേട്ടൻസ് പൂരം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആകാശമിഠായി തുടങ്ങിയ സിനിമകളിലും ആൻറണി അഭിനയിക്കുകയുണ്ടായി[4].

പുരസ്കാരങ്ങൾ തിരുത്തുക

2014ൽ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി[3].

അവലംബം തിരുത്തുക

  1. "Theatre activist K.L. Antony is no more". The hindu. 21 December 2018.
  2. 2.0 2.1 "പ്രശസ്ത നാടക, സിനിമാ അഭിനേതാവ്‌ കെ.എൽ. ആന്റണി അന്തരിച്ചു". Manorama. 22 December 2018.
  3. 3.0 3.1 "നടൻ കെ.എൽ.ആന്റണി അന്തരിച്ചു". Manorama. 21 December 2018.
  4. "സിനിമാ-നാടക നടൻ കെ.എൽ. ആന്റണി അന്തരിച്ചു". Mathrubhumi. 21 December 2018.

പുറത്തുനിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ.എൽ._ആൻറണി&oldid=3348465" എന്ന താളിൽനിന്ന് ശേഖരിച്ചത്