ഇടുക്കി ജില്ലയിലെ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന പ്രദേശമാണ് കൊമ്പൊടിഞ്ഞാൽ.ഇവിടുത്തെ മനുഷ്യവാസത്തിന് നവീന ശിലായുഗത്തോളം പഴക്കമുണ്ട്. എന്നാൽ അധുനിക മനുഷ്യവാസത്തിൻ്റെ ചരിത്രം നോക്കിയാൽ തദ്ദേശിയ ആദിവാസികളായ പണിക്കന്മാർ, മന്നാൻ, ഊരാളി തുടങ്ങിയവരും തുടർന്ന് ഏകദേശം 1950-70 കാലഘട്ടങ്ങളിൽ ഹൈറേഞ്ച് കോളനൈസേഷൻ്റെ ഭാഗമായി ഇടുക്കിയുടെ സമീപ പ്രദേശങ്ങളിൽ നിന്ന് കുടിയേറിയവരും ഇവിടെ ജീവിച്ചു വരുന്നു.പ്രധാനമായും കോട്ടയം, പാല,കാഞ്ഞിരപ്പള്ളി,തൊടുപുഴ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ആളുകൾ എത്തിച്ചേർന്നത്. ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം കൃഷിയാണ്. സുഗന്ധവ്യഞ്ജനങ്ങളായ ഏലവും കുരുമുളകും മറ്റ് നാണ്യവിളകളായ കാപ്പി, വാഴ, റബ്ബർ കൊക്കോ ,ഇഞ്ചി, മഞ്ഞൾ,കപ്പ എന്നിവയാണ് പ്രധാന കൃഷികൾ.

"https://ml.wikipedia.org/w/index.php?title=കൊമ്പൊടിഞ്ഞാൽ&oldid=3944303" എന്ന താളിൽനിന്ന് ശേഖരിച്ചത്