തിരുവാണ്മിയൂർ
ചെന്നൈ നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ഒരു ജനവാസ കേന്ദ്രമാണ് തിരുവാണ്മിയൂർ. വാല്മീകി ക്ഷേത്രം എന്ന അർത്ഥം വരുന്ന തിരു-വാല്മീകി-ഊര് എന്ന വാക്കിൽ നിന്നാണ് ഈ സ്ഥലത്തിന് തിരുവാണ്മിയൂർ എന്ന് പേരു് വന്നത്. അയൽ പ്രദേശമായ തരാമണിയിൽ ചെന്നൈയിലെ ആദ്യത്തെ സാങ്കേതിക പാർക്കായ ടൈഡൽ പാർക്ക് നിലവിൽ വന്നപ്പോളാണ് തിരുവാണ്മിയൂർ സാമ്പത്തികമായി ഉയർന്നതും ചെന്നൈയുടെ ഭൂപടത്തിലെ ശ്രദ്ധാ കേന്ദ്രമായതും.
തിരുവാണ്മിയൂർ திருவான்மியூர் | |
---|---|
neighbourhood | |
തിരുവാണ്മിയൂർ റെയിൽവേ നിലയം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്നാട് |
ജില്ല | ചെന്നൈ ജില്ല |
താലൂക്ക് | വേളാച്ചേരി |
മെട്രോ | ചെന്നൈ |
Zone | അഡയാർ |
വാർഡു് | 155 |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 600041 |
വാഹന റെജിസ്ട്രേഷൻ | TN-07 |
Lok Sabha constituency | Chennai South |
Vidhan Sabha constituency | Velachery |
ഗതാഗതം
തിരുത്തുകചെന്നൈയിലെ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സ് മുഖേന എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലമാണ് തിരുവാണ്മിയൂർ. ചെന്നൈയിൽ പ്രവർത്തിക്കുന്ന എം.ആർ.ടി.എസ് റയിൽ ഗതാഗത സംവിധാനം ഉപയോഗിച്ചും ഇവിടെ എത്തിച്ചേരാം. തിരുവാമിയൂർ റയിൽവേ നിലയം ടൈഡൽ പാർക്കിന് എതിർവശമാണ് സ്ഥിതിചെയ്യുന്നത്.