കെർമാൻഷാ പ്രവിശ്യ (പേർഷ്യൻ: استان كرمانشاه, റോമനൈസ്ഡ്: Ostān-e Kermanšah കുർദിഷ്: پارێزگای کرماشان, റോമനൈസ്ഡ്: Parêzgeha Kirmaşan[5][6]) ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. 1969 മുതൽ 1986 വരെ കെർമാൻഷഹാൻ എന്നും 1986 മുതൽ 1995 വരെ ബക്താരൻ എന്നും ഈ പ്രവിശ്യ അറിയപ്പെട്ടിരുന്നു.[7] ആഭ്യന്തര മന്ത്രാലയത്തിന്റെ 2014 ലെ വിഭജനം അനുസരിച്ച്, ഇത് റീജിയൻ 4 ന്റെ കേന്ദ്രമാണ്.[8] പ്രദേശത്തിന്റെ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രവിശ്യയുടെ തലസ്ഥാന നഗരമായ കെർമാൻഷായിലാണ് സ്ഥിതി ചെയ്യുന്നത്. കെർമാൻഷാ പ്രവിശ്യയിലെ ഭൂരിഭാഗം ജനതയും ഷിയകളാണ്, കൂടാതെ സുന്നി, യർസാനി ന്യൂനപക്ഷ വിഭാഗങ്ങളുണ്ട്.[9][10]

കെർമാൻഷാ പ്രവിശ്യ

استان کرمانشاه
Counties of Kermanshah Province
Counties of Kermanshah Province
ഇറാനിലെ കെർമാൻഷാ പ്രവിശ്യയുടെ സ്ഥാനം
ഇറാനിലെ കെർമാൻഷാ പ്രവിശ്യയുടെ സ്ഥാനം
Coordinates: 34°19′03″N 47°05′13″E / 34.3176°N 47.0869°E / 34.3176; 47.0869
Countryഇറാൻ
മേഖലമേഖല # 4
Capitalകെർമാൻഷാ
Counties14
ഭരണസമ്പ്രദായം
 • Governor-generalബഹ്മാൻ അമീരി മൊഗാദ്ദം
വിസ്തീർണ്ണം
 • ആകെ24,998 ച.കി.മീ.(9,652 ച മൈ)
ജനസംഖ്യ
 (2017)[1]
 • ആകെ19,52,434
 • ജനസാന്ദ്രത78/ച.കി.മീ.(200/ച മൈ)
Demonym(s)Kermanshahi
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRST)
Main language(s)Kurdish local
Persian official[2][3]
HDI (2017)0.796[4]
high · 14th

ഭൂമിശാസ്ത്രം തിരുത്തുക

പടിഞ്ഞാറൻ ഇറാനിലാണ് കെർമാൻഷാ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. കുർദിസ്ഥാൻ പ്രവിശ്യ, ഹമദാൻ പ്രവിശ്യ, ലോറെസ്താൻ പ്രവിശ്യ, ഇലാം പ്രവിശ്യ എന്നിവയുമായി ഇത് അതിർത്തി പങ്കിടുന്നു.[11] ഇറാഖി ഗവർണറേറ്റുകളായ ഹലാബ്ജ, സുലൈമാനിയ, ദിയാല എന്നിവയുമായും ഇത് അതിർത്തി പങ്കിടുന്നു.[12] കെർമാൻഷാ പ്രവിശ്യയിലെ പ്രധാന നഗരങ്ങളും പട്ടണങ്ങളും കെർമാൻഷാ, എസ്ലമാബാദ്-ഇ ഗാർബ്, പാവേഹ്, ഹർസിൻ, കംഗവർ, സോൻകോർ, ജവൻറൂഡ്, റാവൻസർ, ഗിലാൻ-ഇ ഗാർബ്, സാഹ്നെ, ഖ്വസർ-ഇ ഷിറിൻ, സർപോൾ-ഇ സഹാബ് എന്നിവയാണ്.

ചരിത്രം തിരുത്തുക

പ്രവിശ്യയ്ക്ക് സമ്പന്നമായ ഒരു പാലിയോലിത്തിക്ക് പൈതൃകമുണ്ട്. പാലിയോലിത്തിക്ക് അവശിഷ്ടങ്ങളുള്ള നിരവധി ഗുഹകൾ അവിടെ സർവേ നടത്തുകയോ കുഴിച്ചെടുക്കുകയോ ചെയ്തിട്ടുണ്ട്. ഈ ഗുഹകളിൽ ചിലത് ബിസെറ്റൂണിലും കെർമാൻഷായുടെ വടക്കുഭാഗത്തുമാണ് സ്ഥിതി ചെയ്യുന്നത്. ഇറാനിലെ നിയാണ്ടർത്തൽ മനുഷ്യന്റെ ഭൗതികാവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത് ബിസിറ്റൂൺ ഗുഹയിൽ നിന്നാണ്. ദോ-അഷ്‌കാഫ്റ്റ് ഗുഹ, കോബെഹ്, വാർവാസി, മാർ താരിക് എന്നിവ ഈ പ്രദേശത്തെ മധ്യ പാലിയോലിത്തിക്ക് സൈറ്റുകളിൽ ചിലതാണ്. കെർമാൻഷായിൽ നിരവധി നിയോലിത്തിക്ക് സൈറ്റുകളും ഉണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായത് ഗഞ്ച് ദാരെ, സരാബ്, ഏഷ്യാബ് എന്നിവയാണ്. ഗഞ്ച് ദാരെയിൽ, ആടിനെ വളർത്തിയതിൻറെ ആദ്കാല തെളിവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2009 മെയ് മാസത്തിൽ, ഹമേദാൻ സർവകലാശാലയും UCL-ഉം ചേർന്ന് നടത്തിയ ഗവേഷണത്തെ അടിസ്ഥാനമാക്കി, ഇറാന്റെ സാംസ്കാരിക പൈതൃക, ടൂറിസം ഓർഗനൈസേഷന്റെ പുരാവസ്തു ഗവേഷണ വിഭാഗത്തിൻറെ തലവൻ, 9800 B.C. മുതലുള്ള പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏറ്റവും പഴക്കമുള്ള ചരിത്രാതീത ഗ്രാമം കെർമാൻഷായുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സാഹ്നെയിൽ കണ്ടെത്തിയതായി പ്രഖ്യാപിച്ചു.[13][14]

കെർമാൻഷായിൽ കണ്ടെത്തിയ പുരാതന സ്മാരകങ്ങൾ അക്കീമെനിഡ്, സസാനിഡ് എന്നീ രണ്ട് മഹത്തായ കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നു. പുരാണേതിഹാസത്തിലെ പിഷ്ദാദിയൻ രാജാക്കന്മാർ നഗരം സ്ഥാപിച്ചതായി വിവരിക്കപ്പെടുമ്പോൾത്തന്നെ തഹ്മോറസ് ദിവ്ബാന്ദ് ഇത് നിർമ്മിച്ചതായും വിവരിക്കപ്പെടുന്നു. CE നാലാം നൂറ്റാണ്ടിൽ സസ്സാനിഡ് രാജവംശത്തിലെ ബഹ്‌റാം നാലാമനാണ് ഈ നിർമ്മാണം നടത്തിയതെന്നാണ് മറ്റൊരു വിവരണം. മുമ്പ് ഒരു ദ്വിതീയ രാജകീയ വസതിയിയുടെ സ്ഥലമായി തരംതാഴ്ത്തപ്പെട്ടിരുന്ന കെർമൻഷാ സസ്സാനിഡുകളിലെ ഹോർമിസ്ദ് IV, ഖോസ്രു I എന്നിവരുടെ ഭരണകാലത്ത് അഭിവൃദ്ധിയുടെ ഉന്നതിയിലെത്തി.

അറബികളുടെ അധിനിവേശങ്ങളിൽ നഗരത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും പിന്നീട് സഫാവിദ് കാലഘട്ടത്തിൽ വലിയ പുരോഗതി കൈവരിക്കാനായി. അഫ്ഗാൻ ആക്രമണത്തിനും ഇസ്ഫഹാന്റെ പതനത്തിനുമൊപ്പം ഓട്ടോമൻ അധിനിവേശത്തോടെ കെർമാൻഷാ ഏതാണ്ട് പൂർണ്ണമായും നശിപ്പിക്കപ്പെട്ടു.

ഇറാൻ-ഇറാഖ് യുദ്ധസമയത്ത് പ്രവിശ്യയിൽ കനത്ത പോരാട്ടം നടന്നു. മിക്ക പട്ടണങ്ങൾക്കും നഗരങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുകയും സാർ-ഇ പോൾ-ഇ-സാഹബ്, ഖ്വസർ-ഇ-ഷിറിൻ എന്നിവ പോലെ ചില പട്ടണങ്ങൾ പൂർണ്ണമായും നശിക്കുകയും ചെയ്തു.

അവലംബം തിരുത്തുക

  1. Selected Findings of National Population and Housing Census 2017
  2. "Welcome to Encyclopaedia Iranica".
  3. Borjian, Habib (2017). "KERMANSHAH vii. Languages and Dialects". 16: 327–331. doi:10.7916/D8DJ6T5Q. {{cite journal}}: Cite journal requires |journal= (help)
  4. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
  5. "Li Kirmaşan erdhej" (in കുർദ്ദിഷ്). 1 October 2018. Archived from the original on 13 June 2020. Retrieved 18 March 2020.
  6. "بەرپرسانی ڕێژیم بەڵێنی درۆ و بێ بنەما بە خەڵکی لێقەوماوی پارێزگای کرماشان دەدەن" (in കുർദ്ദിഷ്). Retrieved 18 March 2020.
  7. Provinces of Iran
  8. "همشهری آنلاین-استان‌های کشور به ۵ منطقه تقسیم شدند (Provinces were divided into 5 regions)". Hamshahri Online (in പേർഷ്യൻ). 22 June 2014. Archived from the original on 23 June 2014.
  9. www.justice.gov/sites/default/files
  10. "www.artkermanshah.ir". Archived from the original on 29 September 2018. Retrieved 16 July 2017.
  11. https://www.iraniantours.com/province/kermanshah-province/
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-11-20. Retrieved 2022-11-28.
  13. "Most ancient Mid East village discovered in western Iran". 2009. Archived from the original on 1 ഫെബ്രുവരി 2010. Retrieved 23 മേയ് 2009.
  14. "با 11800 سال قدمت، قديمي‌ترين روستاي خاورميانه در كرمانشاه كشف شد". 2009. Retrieved 2009-05-23.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെർമാൻഷാ_പ്രവിശ്യ&oldid=3897927" എന്ന താളിൽനിന്ന് ശേഖരിച്ചത്