ഹമദാൻ പ്രവിശ്യ ( പേർഷ്യൻ: استان همدان Ostān-e Hamadān) സാഗ്രോസ് മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ഇറാനിയൻ പ്രവിശ്യയാണ്. ഹമദാൻ നഗരമാണ് ഈ പ്രവിശ്യയുടെ തലസ്ഥാനം. പ്രവിശ്യയുടെ വിസ്തീർണ്ണം ആകെ 19,546 ചതുരശ്ര കിലോമീറ്റർ ആണ്. 1996-ൽ ഹമദാൻ പ്രവിശ്യയിൽ ഏകദേശം 1.7 ദശലക്ഷം ആളുകൾ ഉണ്ടായിരുന്നപ്പോൾ 2011-ൽ നടന്ന ദേശീയ സെൻസസ് പ്രകാരം പ്രവിശ്യയിലെ ജനസംഖ്യ 1,758,268 ആളുകളാണെന്ന് കണ്ടെത്തിയിരുന്നു. 2014 ൽ ഇത് റീജിയൻ 4 ൽ ഉൾപ്പെടുത്തി. ഹമദാൻ പ്രവിശ്യയിലെ പ്രധാന നഗരങ്ങൾ ഹമദാൻ, ടോയ്സെർകാൻ, നഹാവന്ദ്, മലയെർ, അസാദാബാദ്, ബഹാർ, ഫാമെനിൻ, റസാൻ, കബുദ്രാഹാംഗ് എന്നിവയാണ്.

ഹമദാൻ പ്രവിശ്യ

استان همدان
Skyline of ഹമദാൻ പ്രവിശ്യ
Location of Hamadan Province in Iran
Location of Hamadan Province in Iran
Coordinates: 34°47′54″N 48°30′53″E / 34.7982°N 48.5146°E / 34.7982; 48.5146
CountryIran
മേഖലമേഖല # 4
CapitalHamadan
Counties8
ഭരണസമ്പ്രദായം
 • Governor-generalAlireza Ghasemi Farzad[1]
വിസ്തീർണ്ണം
 • ആകെ19,493 ച.കി.മീ.(7,526 ച മൈ)
ജനസംഖ്യ
 (2011)[2]
 • ആകെ17,58,268
 • ജനസാന്ദ്രത90/ച.കി.മീ.(230/ച മൈ)
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRST)
Main language(s)Persian, Azerbaijani, Luri, Kurdish
HDI (2017)0.775[3]
high · 22nd
വെബ്സൈറ്റ്www.instagram.com/iran_hamedan/

ഭൂമിശാസ്ത്രം

തിരുത്തുക

പടിഞ്ഞാറൻ ഇറാനിൽ സാഗ്രോസ് മലനിരകളുടെ കിഴക്കൻ ഭാഗത്താണ് ഹമദാൻ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്.[4] ഇറാന്റെ മൊത്തം ഭൂവിസ്തൃതിയുടെ ഏകദേശം 1.2 ശതമാനം പ്രദേശങ്ങളെ ഉൾക്കൊള്ളുന്ന ഈ പ്രവിശ്യ മറ്റ് ആറ് ഇറാൻ പ്രവിശ്യകളുമായി അതിർത്തി പങ്കിടുന്നു.[5] വടക്ക് ഭാഗത്ത് ഖാസ്വിൻ, സഞ്ജാൻ പ്രവിശ്യകൾ അതിർത്തികളായി വരുന്ന ഈ പ്രവിശ്യയുടെ പ്രകൃതിദത്തമായ ഒരു അതിർത്തിയാണ് ഖരാഖാൻ പർവതങ്ങൾ.[6] ഇതിൻറെ കിഴക്കൻ അതിർത്തി മർകാസി പ്രവിശ്യയാണ്.[7] തെക്ക്, ഗരു പർവ്വതം ലോറെസ്താൻ പ്രവിശ്യയുമായിചേർന്ന് പ്രവിശ്യയുമായി ഒരു സ്വാഭാവിക അതിർത്തി സൃഷ്ടിക്കുന്നു.[8] അവസാനമായി, ഹമദാൻ പ്രവിശ്യയുടെ പടിഞ്ഞാറൻ അതിരുകൾ കെർമാൻഷാ, കൊർദെസ്താൻ പ്രവിശ്യകളാണ്.[9]

പൊതുവേ, ഹമദാൻ പ്രവിശ്യ ഒരു പർവതപ്രദേശമാണ്.[10] ഹമദാൻ നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള അൽവാന്ദ് പർവതനിരയാണ് ഈ പ്രവിശ്യയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം.[11] അതിന്റെ കൊടുമുടി സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,580 മീറ്റർ ഉയരത്തിൽവരെ എത്തുന്നു.[12] പ്രവിശ്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 1,420 മീറ്റർ ഉയരത്തിൽ നഹാവന്ദിനടുത്തുള്ള ഗമാസിയാബ് നദിയുടെ താഴ്‌വരയിലാണ്.[13] പ്രവിശ്യയിലെ ഭൂരിഭാഗം നദികളും അൽവാന്ദ് പർവതത്തിലെ മഞ്ഞുമലയിൽ നിന്ന് ഉത്ഭവിക്കുകയും പിന്നീട് വടക്കോട്ടോ തെക്കോട്ടോ ഒഴുകുകയും ചെയ്യുന്നു.[14] വേനൽക്കാലത്ത്, പ്രായോഗികമായി മഴയില്ലാത്തപ്പോൾ, ഏറ്റവും വലിയ നദികൾ ഒഴികെയുള്ളവ ഒന്നുകിൽ വറ്റിവരണ്ട അരുവികളായി ചുരുങ്ങുകയോ അല്ലെങ്കിൽ പൂർണ്ണമായും വറ്റി വരണ്ടുപോകുകയോ ചെയ്യുന്നു.[15] പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന രണ്ട് പ്രധാന സമതലങ്ങളിൽ ഒന്ന് വടക്കുകിഴക്കും കിഴക്കുമായി, ഹമദാൻ പ്രവിശ്യയുടെ വടക്ക് മുതൽ ഖാസ്വിൻ പ്രവിശ്യയിലെ അവാജ് വരെ നീളുന്നതും മറ്റൊന്ന് തെക്ക്, തുയ്സെർകാൻ മുതൽ മലയർ വരെ നീളുന്നതുമാണ്.[16]

മുൻകാലങ്ങളിൽ, നിലവിലെ പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഓക്ക് വനങ്ങളാൽ മൂടപ്പെട്ടിരുന്നുവെങ്കിലും ചരിത്രപരമായ കാലഘട്ടങ്ങളിലെ വനനശീകരണം വനവിസതൃതി 4,100 ഹെക്ടറായി കുറയ്ക്കുകയും ഇതിൽ കൂടുതലും അൽവന്ദിന്റെ താഴ്‌വരകളിൽ കാണപ്പെടുകയും ചെയ്യുന്നു. പ്രവിശ്യയുടെ ഭൂരിഭാഗവും നിലവിൽ ഒന്നുകിൽ കൃഷിഭൂമി (950,000 ഹെക്ടർ, അല്ലെങ്കിൽ അതിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 48 ശതമാനം) അല്ലെങ്കിൽ മേച്ചിൽപ്പുറങ്ങൾ (905,000 ഹെക്ടർ, അല്ലെങ്കിൽ ഏതാണ്ട് 46 ശതമാനം) ആണ്.

ആകർഷണങ്ങൾ

ഇറാന്റെ കൾച്ചറൽ ഹെറിറ്റേജ് ഹമദാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള 442 സൈറ്റുകളെ പട്ടികപ്പെടുത്തിയിട്ടുണ്ട്, അങ്ങനെ ചരിത്രപരമായ ആകർഷണങ്ങളുടെ കാര്യത്തിലും പ്രവിശ്യ സമ്പന്നമാണ്.

ഏറ്റവും ജനപ്രിയമായ ചില സൈറ്റുകൾ ഇവയാണ്:

  • കവി ബാബ താഹിറിന്റെ ശവകുടീരം
  • മഹാനായ ഡാരിയസിന്റെ ഗഞ്ച് നാമെഹ് ലിഖിതങ്ങൾ
  • എസ്തറിന്റെയും മൊർദെഖായിയുടെയും ശവകുടീരങ്ങൾ.
  • അലി സദ്ർ (അർഡെലെസ്) ഗുഹ
  • അവിസെന്നയുടെ ശവകുടീരം
  • ഗഞ്ജനാമേഹ് വെള്ളച്ചാട്ടം
  • ഹമദാനിലെ ശിലാ സിംഹം
  • അബാസ് അബാദ് ജംഗിൾ (ബാഗ്)
  • ഖൊർബാൻ കെട്ടിടം
  • അലവിയൻ ശവകുടീരം
  • ഇറാം ഉദ്യാനം
  • 5000 വർഷങ്ങൾക്ക് മുമ്പുള്ള ഹെഗ്മാറ്റേൻ (എക്ബതാൻ) നഗരം
  • ഇമാം (പഹ്‌ലവി) സ്ക്വയർ
  • അൽവാന്ദ് പർവ്വതം
  • മൊസാഫാരിയിലെ ഗ്രാൻഡ് ബസാർ
  1. "معرفی استان همدان". Ministry of Culture Website. Archived from the original on 2021-09-27.
  2. Selected Findings of National Population and Housing Census 2011 Archived May 31, 2013, at the Wayback Machine.
  3. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
  4. Adka'i, Parviz. "HAMADĀN i. GEOGRAPHY". Encyclopaedia Iranica. Retrieved 12 October 2022.
  5. Adka'i, Parviz. "HAMADĀN i. GEOGRAPHY". Encyclopaedia Iranica. Retrieved 12 October 2022.
  6. Adka'i, Parviz. "HAMADĀN i. GEOGRAPHY". Encyclopaedia Iranica. Retrieved 12 October 2022.
  7. Adka'i, Parviz. "HAMADĀN i. GEOGRAPHY". Encyclopaedia Iranica. Retrieved 12 October 2022.
  8. Adka'i, Parviz. "HAMADĀN i. GEOGRAPHY". Encyclopaedia Iranica. Retrieved 12 October 2022.
  9. Adka'i, Parviz. "HAMADĀN i. GEOGRAPHY". Encyclopaedia Iranica. Retrieved 12 October 2022.
  10. Adka'i, Parviz. "HAMADĀN i. GEOGRAPHY". Encyclopaedia Iranica. Retrieved 12 October 2022.
  11. Adka'i, Parviz. "HAMADĀN i. GEOGRAPHY". Encyclopaedia Iranica. Retrieved 12 October 2022.
  12. Adka'i, Parviz. "HAMADĀN i. GEOGRAPHY". Encyclopaedia Iranica. Retrieved 12 October 2022.
  13. Adka'i, Parviz. "HAMADĀN i. GEOGRAPHY". Encyclopaedia Iranica. Retrieved 12 October 2022.
  14. Adka'i, Parviz. "HAMADĀN i. GEOGRAPHY". Encyclopaedia Iranica. Retrieved 12 October 2022.
  15. Adka'i, Parviz. "HAMADĀN i. GEOGRAPHY". Encyclopaedia Iranica. Retrieved 12 October 2022.
  16. Adka'i, Parviz. "HAMADĀN i. GEOGRAPHY". Encyclopaedia Iranica. Retrieved 12 October 2022.
"https://ml.wikipedia.org/w/index.php?title=ഹമദാൻ_പ്രവിശ്യ&oldid=3828347" എന്ന താളിൽനിന്ന് ശേഖരിച്ചത്