കണ്ണിന്റെ ഒരു ഡീജനറേറ്റീവ് നോൺ- ഇൻഫ്ലമേറ്ററി ഡിസോർഡർ ആണ് കെരാറ്റോഗ്ലോബസ് (ഗ്രീക്കിൽ നിന്ന്: kerato-, ലാറ്റിനിൽ നിന്ന്: globus). ഇതിൽ കോർണിയയ്ക്കുള്ളിലെ ഘടനാപരമായ മാറ്റങ്ങൾ മൂലം അത് വളരെ നേർത്തതായിത്തീരുകയും സാധാരണയേക്കാൾ കൂടുതൽ ഗോളാകൃതിയിലേക്ക് മാറുകയും ചെയ്യുന്നു. ഇത് പ്രധാനമായും അരികുകളിൽ കോർണിയയുടെ നേർപ്പിന് കാരണമാകുന്നു.

കെരാറ്റോഗ്ലോബസ്
സ്പെഷ്യാലിറ്റിനേത്രവിജ്ഞാനം

ഇത് ചിലപ്പോൾ "മെഗലോകോർണിയ"ക്ക് തുല്യമാണ്.[1]

പാത്തോഫിസിയോളജി തിരുത്തുക

കെരാറ്റോഗ്ലോബസ് ഒരു അനിശ്ചിത കാരണത്തോടുകൂടിയ അധികം അറിയാത്ത ഒരു രോഗമാണ്. രോഗനിർണയത്തെ തുടർന്നുള്ള അതിന്റെ പുരോഗതി പ്രവചനാതീതമാണ്. രണ്ട് കണ്ണുകളെയും ബാധിക്കുന്നുണ്ടെങ്കിൽ, കാഴ്ചയിലെ അപചയം രോഗിയുടെ കാഴ്ചയെ ബാധിക്കും. എന്നിരുന്നാലും ഇത് അന്ധതയിലേക്ക് നയിക്കുന്നില്ല.

ചികിത്സ തിരുത്തുക

സംരക്ഷക കണ്ണടകളുടെ ഉപയോഗം ചികിത്സയിൽ ഉൾപ്പെടുന്നു.[2] നിരവധി ശസ്ത്രക്രിയാ ഓപ്ഷനുകളും ലഭ്യമാണ്.[2]

കോർണിയയുടെ കനം കുറഞ്ഞതിനാൽ രോഗത്തിന്റെ കൂടുതൽ പുരോഗതി സാധാരണയായി കോർണിയ ട്രാൻസ്പ്ലാൻ്റേഷന്റെ ആവശ്യകതയിലേക്ക് നയിക്കുന്നു. കെരാറ്റോഗ്ലോബസിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകളുടെ സമീപകാല കൂട്ടിച്ചേർക്കലുകളിൽ "ടക്ക് നടപടിക്രമം" ഉൾപ്പെടുന്നു, അതിൽ ഒരു 12 മില്ലീമീറ്റർ കോർനിയോ-സ്ലീറൽ ഡോണർ ഗ്രാഫ്റ്റ് എടുത്ത് അതിന്റെ പുറം അറ്റങ്ങളിൽ ട്രിം ചെയ്യുന്നു. ലിംബൽ മാർജിനിൽ ഒരു ഹോസ്റ്റ് പോക്കറ്റ് രൂപപ്പെടുകയും ദാതാവിന്റെ ടിഷ്യു ഹോസ്റ്റ് പോക്കറ്റിലേക്ക് "ടക്ക്" ചെയ്യുകയും ചെയ്യുന്നു.

പ്രോഗ്നോസിസ് തിരുത്തുക

കെരാറ്റോഗ്ലോബസ് ഒരു നിഗൂഢമായ രോഗമായി തുടരുന്നു, എന്നാൽ വിവിധ ക്ലിനിക്കൽ, ശസ്ത്രക്രിയാ വിദ്യകൾ ഉപയോഗിച്ച് ഇത് വിജയകരമായി കൈകാര്യം ചെയ്യാൻ കഴിയും. നേർത്ത കോർണിയ വളരെ ദുർബലമായതിനാൽ രോഗിക്ക് ഗ്ലോബ് പെർഫോറേഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

എപ്പിഡെമിയോളജി തിരുത്തുക

കോർണിയയിലെ ഏറ്റവും സാധാരണമായ ഡിസ്ട്രോഫിയായ കെരട്ടോകോണസിനേക്കാൾ വളരെ അപൂർവമായ അവസ്ഥയാണിത്.[3] കെരാട്ടോകോണസിന് സമാനമായി, ഇത് സാധാരണയായി രോഗിയുടെ കൗമാരപ്രായത്തിൽ രോഗനിർണയം നടത്തുകയും ഇരുപതുകളിലും മുപ്പതുകളിലും അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥ കൈവരിക്കുകയും ചെയ്യുന്നു.

അവലംബം തിരുത്തുക

  1. "keratoglobus" at Dorland's Medical Dictionary
  2. 2.0 2.1 Wallang, BS; Das, S (September 2013). "Keratoglobus". Eye. London. 27 (9): 1004–1212. doi:10.1038/eye.2013.130. PMC 3772364. PMID 23807384.
  3. "Archived copy". Archived from the original on 2007-03-10. Retrieved 2006-10-17.{{cite web}}: CS1 maint: archived copy as title (link)

പുറം കണ്ണികൾ തിരുത്തുക

Classification
"https://ml.wikipedia.org/w/index.php?title=കെരാറ്റോഗ്ലോബസ്&oldid=3978224" എന്ന താളിൽനിന്ന് ശേഖരിച്ചത്