കെയ്‌ല ഇവെൽ

അമേരിക്കൻ ചലചിത്ര നടി

കെയ്‌ല നോയൽ ഇവെൽ (ജനനം: ഓഗസ്റ്റ് 27, 1985) ഒരു അമേരിക്കൻ നടിയാണ്. ടെലിവിഷനിൽ സിബിഎസിന്റെ ദീർഘകാല സോപ്പ് ഓപ്പറയായ ദി ബോൾഡ് ആൻഡ് ബ്യൂട്ടിഫുളിലെ കെയ്റ്റ്‌ലിൻ റാമിറെസ്, എൻ‌ബി‌സിയുടെ ഫ്രീക്ക്സ് ആന്റ് ഗീക്ക്സ് എന്ന പരമ്പരയിലെ മൗറീൻ സാംപ്‌സൺ, സിഡബ്ല്യുവിന്റെ ദി വാമ്പയർ ഡയറീസ് പരമ്പരയിലെ വിക്കി ഡോനോവൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന്റെ പേരിലാണ് കെയ്‍ല ഇവെൽ കൂടുതലായി അറിയപ്പെടുന്നത്.

കെയ്‌ല ഇവെൽ
ഇവെൽ 2012ൽ ലോസ് ആഞ്ചലസിൽ
ജനനം
കെയ്‍ല നോയൽ ഇവെൽ

(1985-08-27) ഓഗസ്റ്റ് 27, 1985  (39 വയസ്സ്)
തൊഴിൽനടി
സജീവ കാലം1999–ഇതുവരെ
ഉയരം1.63 മീ (5 അടി 4 ഇഞ്ച്)
ജീവിതപങ്കാളി(കൾ)
കുട്ടികൾ1

ആദ്യകാലം

തിരുത്തുക

കാലിഫോർണിയയിലെ ലോംഗ് ബീച്ചിൽ ജനിച്ച ഇവെൽ വളർന്നത് സീൽ ബീച്ചിലാണ്.[1] കാലിഫോർണിയയിലെ വെസ്റ്റ്മിൻസ്റ്ററിലുള്ള ഓറഞ്ച് കൗണ്ടി സോംഗ് & ഡാൻസ് കമ്പനിയിൽ നൃത്തം, ആലാപനം, അഭിനയം എന്നിവ അഭ്യസിച്ചു.[2] 1999 ൽ ഒരു അഭിനയ ക്ലാസ് എടുക്കുന്നതിനിടയിൽ ഒരു ടാലന്റ് ഏജന്റ് ഇവെലിനെ കണ്ടെത്തുകയും ഒരു ഓഡിഷനിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.[3]

ഔദ്യോഗികജീവിതം

തിരുത്തുക

2000 ൽ ജഡ് അപ്പറ്റോവ് സംവിധാനം ചെയ്ത ഫ്രീക്സ് ആൻഡ് ഗീക്സ് എന്ന ടെലിവിഷൻ പരമ്പരയുടെ "കാർഡഡ് ആൻഡ് ഡിസ്കാർഡഡ്" എന്ന എപ്പിസോഡിൽ മൗറീൻ സാംപ്‌സൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് കെയ്‍ല ഇവെൽ ടെലിവിഷനിൽ അരങ്ങേറ്റം നടത്തി.[4] 2004-2005 കാലഘട്ടത്തിൽ സംപ്രേഷണം‍ ചെയ്യപ്പെട്ട ദി ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന സോപ്പ് ഓപ്പറയിൽ അഭിനയിച്ച കെയ്‍ല ഇവെൽ ടിവി പരമ്പരകളായ ദി ഒ.സി., ബോസ്റ്റൺ പബ്ലിക്, വെറോണിക്ക മാർസ്, ക്ലോസ് ടു ഹോം, എൻടൂറേജ് എന്നിവയിൽ അതിഥി വേഷങ്ങൾ അവതരിപ്പിച്ചു. 2006 ൽ ലിൻഡ്‌സെ ലോഹൻ അഭിനയിച്ച ജസ്റ്റ് മൈ ലക്ക് എന്ന ചിത്രത്തിൽ വേഷം ലഭിച്ച കെയ്‍ല ഇവെൽ ഹിലാരി ഡഫ്, ഹെയ്‍ലീ ഡഫ് എന്നിവരോടൊപ്പം മെറ്റീരിയൽ ഗേൾസ് എന്ന സിനിമയിലും അഭിനയിച്ചു. സീനിയർ സ്കിപ്പ് ഡേ എന്ന സിനിമയിൽ അവർ താരവേഷത്തിൽ അഭിനയിച്ചു. 2009 ലെ സിഡബ്ല്യു ടെലിവിഷൻ പരമ്പരയായ ദി വാമ്പയർ ഡയറീസിൽ ആദ്യത്തെ ഏഴ് എപ്പിസോഡുകളിൽ ഇവെൽ അഭിനയിച്ചു. ഇവെൽ തന്റെ കഥാപാത്രമായ വിക്കി ഡൊനോവനെ സ്റ്റാർ മാഗസിനോട് "ശരിക്കും മോശം സ്വഭാവങ്ങളുള്ള ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനി" എന്നും "ഒരു പ്രശ്നക്കാരി" എന്നും വിശേഷിപ്പിച്ചു.[5] ഈ പരമ്പരയിൽ ഒരു വാമ്പയറായി മാറിയ ആദ്യത്തെ മനുഷ്യനായിരുന്നു വിക്കി ഡൊനോവർ എന്ന കഥാപാത്രം.

സ്വകാര്യജീവിതം

തിരുത്തുക

2009 ലെ വിവരങ്ങൾ പ്രകാരം, കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലാണ് കെയ്‍ല എവെൽ താമസിക്കുന്നത്.

2015 മെയ് മാസത്തിൽ, നടനും മോഡലുമായ ടാന്നർ നോവ്ലനുമായി അവർ വിവാഹനിശ്ചയം നടത്തി. 2020 മുതൽ ഡോ. ജോൺ ഫിന്നെഗൻ എന്ന കഥാപാത്രത്തിന്റെ കരാർ ഏറ്റെടുത്ത ടാന്നർ നോവ്ലൻ ദി ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന സോപ്പ് ഓപ്പറയിൽ അഭിനയിക്കുന്നു.[6][7] 2015 സെപ്റ്റംബർ 12 ന് ഇരുവരും വിവാഹിതരായി.[8] 2019 ജൂലൈ 16 ന് എവെൽ പോപ്പി മാരി നോവ്ലാൻ എന്ന മകൾക്ക് ജന്മം നൽകി.[9]

സിനിമകൾ

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2006 ജസ്റ്റ് മൈ ലക്ക് ബാങ്ക് ടെല്ലർ ജാനറ്റ്
2006 മറ്റീരിയൽ ഗേൾസ് റിസപ്ഷനിസ്റ്റ് ഫാബിയേല
2008 സീനിയർ സ്കിപ്പ് ഡേ കാര ഡയറക്ട്-ടു-വീഡിയോ ഫിലിം
2008 ഇംപാക്ട് പോയിന്റ് ജെൻ ക്രോവ്
2009 ഫയേർഡ് അപ് മാർഗട്ട് ജെയ്ൻ ലിൻസ്വർത്ത്-കാലിഗൻ
2013 ദ ഡിമെന്റെഡ് ടെയ്‍ലർ
2016 ക്ലാൻഡസ്റ്റൈൻ ഡൈനാസ്റ്റി ഏജന്റ് കരോൾ ഹ്രസ്വ ചിത്രം; സഹനിർമ്മാതാവ്
2017 2 ഇയേർസ് ഓഫ് ലവ് സാമന്ത ഗ്രേ
2017 സ്വീറ്റ് സ്വീറ്റ് സമ്മർടൈം ജെന്ന സതർലാന്റ്
2018 എ ഫ്രണ്സ് ഒബ്സഷൻ കെയ്റ്റ്
2018 ദ ക്രീട്രെസ് ലാസേ
2021 ഏജന്റ് II ബില്ലി പോസ്റ്റ്-പ്രൊഡക്ഷൻ

ടെലിവിഷൻ രംഗം

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2000 പ്രൊഫൈലർ ഫെയ്ത് ക്ലയറി എപ്പിസോഡ്: "ദ ലോംഗ് വേ ഹോം"
2000 ഫ്രീക്സ് ആന്റ് ഗീക്സ് മൌറീൻ സാംപ്സൺ 3 എപ്പിസോഡുകൾ
2004 ബോസ്റ്റൺ പബ്ലിക് ഡയാനെ 2 എപ്പിസോഡുകൾ
2004–2005 ദ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ കെയ്റ്റ്‍ലിൻ റാമിറസ് സ്ഥരിം കഥാപാത്രം, 135 എപ്പിസോഡുകൾ
2005 ദ ഒ.സി. കാസേ 3 എപ്പിസോഡുകൾ
2006 വെറോണിക്ക മാർസ് ആൻഗി ഡാഹ്‍ൽ എപ്പിസോഡ്: "ഐ ആം ഗോഡ്"
2006 ക്ലോസ് ടു ഹോ സിൻഡി റോബിൻസൺ എപ്പിസോഡ്: "ഹോം കമിംഗ്"
2007–2008 എൻടൂറേഡ് ആമി 3 എപ്പിസോഡുകൾ
2009 ബോൺസ് അലിസ ഹോവ്‍ലാന്റ് എപ്പിസോഡ്: "ദ സാൾട്ട് ഇൻ ദ വൂണ്ട്സ്"
2009-2011, 2014, 2017 ദ വാമ്പയർ ഡയറീസ് വിക്കി ഡൊനോവൻ പ്രധാന കഥാപാത്രം (സീസൺ 1); തുടർവേഷം (സീസൺ 3); അതിഥി താരം (സീസണുകൾ 2, 5, 8)
2010 CSI: ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ ബെറ്റിന ക്ലാർക്ക് എപ്പിസോഡ്: "ടെക് മൈ ലൈഫ്, പ്ലീസ്"
2010 സ്കൌൺറൽസ് ഷാൻറെലെ ഹാസൻബി എപ്പിസോഡ്: "ബേർഡ്സ് ഓഫ് എ ഫെദർ ഫ്ലോക് ടുഗദർ"
2010–2011 ഹൌസ് നിക്ക എപ്പിസോഡുകൾ: "സ്മാൾ സാക്രിഫൈസസ്", "കാരറ്റ് ഓർ സ്റ്റിക്ക്"
2011 കീപ്പിംഗ് അപ്‍ വിത് ദ റാൻഡൽസ് അലിസിയ ക്രോസ്ബി ടെലിവിഷൻ സിനിമ
2011 ദ ഗ്ലേഡ്സ് മാഗി ബൌമാൻ എപ്പിസോഡ്: "ബീച്ച്ഡ്"
2012 ഫ്രാങ്ക്ലിൻ & ബാഷ് മോനിക്ക വാർഡ് എപ്പിസോഡ്: "സമ്മർ ഗേൾസ്"
2013 ഷഫെൽട്ടൺസ് ബാർബർഷോപ്പ് നോർമ് കാമെറാൺ ടെലിവിഷൻ സിനിമ
2014 ഡെഡ്‍ലി ഡേകെയർ റാച്ചൽ ടെലിവിഷൻ സിനിമ
2015 ഗ്രാന്റ്ഫാദേർഡ് മായ എപ്പിസോഡ്: "ഡാഡ് ഫേസ്"
2015 ഹൌ നോട്ട് ടു പ്രൊപ്പോസ് ലെന ടെലിവിഷൻ സിനിമ
2015 ലൂസിഫർ അമാൻഡ് ബെല്ലോ എപ്പിസോഡ്: "പൈലറ്റ്"
2016 ദ നൈറ്റ് ഷിഫ്റ്റ് ക്രിസ്റ്റീന എപ്പിസോഡ്: "ട്രസ്റ്റ് ഇഷ്യൂസ്"
2016 10 ഇയർ റീയൂണിയൻ പാറ്റി ഗാർനർ ടെലിവിഷൻ സിനിമ
2017 മീ ആന്റ് മൈ ഗ്രാന്റ്മാ വിക്ടോറിയ പ്രധാന കഥാപാത്രം
2018 ലീതൽ അഡ്മയറർ കെയ്‍റ്റ് ടെലിവിഷൻ സിനിമ
2019-ഇതുവരെ റോസ്‍വെൽ, ന്യൂ മെക്സിക്കോ നോറ ട്രൂമാൻ 5 എപ്പിസോഡുകൾ
2020 ബാറ്റ്‍വുമൺ നോക്റ്റർന / നതാലിയ നൈറ്റ് എപ്പിസോഡ്: "ഡ്രിങ്ക് മീ"

മ്യൂസിക് വിഡിയോ

തിരുത്തുക
Year Title Artist
2008 "വിതൌട്ട് യൂ" ഹൻഡർ
2010 "മേബി" സിക് പപ്പീസ്
2017 "ഹോൾഡ് ഓൺ" ഡെറെക് ഹഫ്
  1. "The New Season - Kayle Ewell". Orange Coast. September 2009. p. 70.
  2. "The New Season - Kayle Ewell". Orange Coast. September 2009. p. 70.
  3. "Kayla Ewell as Maureen". 2000. Daytime TV.
  4. "The New Season - Kayle Ewell". Orange Coast. September 2009. p. 70.
  5. Byrne, Suzy (October 2, 2009). "Kayla Ewell Interview With a Vampire". Star. Retrieved October 30, 2009.
  6. "'Vampire Diaries' Star Kayla Ewell Dishes on Kellan & R-Pattz". OK!.
  7. "Kellan Lutz on the making of Twilight and working with Edi Gathegi". News.com.au. April 25, 2009. Archived from the original on August 13, 2015.
  8. Kramer, Jillian (September 13, 2015). "The Vampire Diaries Kayla Ewell Marries Actor Tanner Novlan". brides.com. Archived from the original on March 4, 2016. Retrieved September 13, 2015.
  9. "Kayla Ewell Welcomes Daughter Poppy Marie with Husband Tanner Novlan: 'Our Whole World Has Changed'". uk.finance.yahoo.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-10-23.
"https://ml.wikipedia.org/w/index.php?title=കെയ്‌ല_ഇവെൽ&oldid=3677541" എന്ന താളിൽനിന്ന് ശേഖരിച്ചത്