ഹിലാരി ഡഫ്

അമേരിക്കന്‍ ചലചിത്ര നടന്‍

ഹിലാരി എർഹാർഡ് ഡഫ് (ജനനം: സെപ്റ്റംബർ 28, 1987) ഒരു അമേരിക്കൻ അഭിനേത്രി, ബിസിനസ്സ് വുമൺ, ഗായിക, ഗാനരചയിതാവ്, നിർമ്മാതാവ്, എഴുത്തുകാരി എന്നീ നിലകളിൽ ശ്രദ്ധേയയാണ്. ചെറുപ്പത്തിൽത്തന്നെ തന്റെ അഭിനയ ജീവിതം ആരംഭിച്ച ഡഫ്, ഒരു ടീൻ ഐഡൽ ആയി വളരെ വേഗത്തിൽ മുദ്രകുത്തപ്പെടുകയും ഹിറ്റ് ടെലിവിഷൻ പരമ്പരയായ ലിസി മക്ഗ്വയറിലെ (2001–2004) ടൈറ്റിൽ കഥാപാത്രമായി പ്രത്യക്ഷപ്പെട്ടതോടൊപ്പം ഈ പരമ്പരയെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രമായ ദി ലിസി മക്ഗ്വയർ മൂവിയിലും (2003) അഭിനയിച്ചു. അതിനുശേഷം, ഏജന്റ് കോഡി ബാങ്ക്സ് (2003), ചീപ്പർ ബൈ ദി ഡസൻ (2003), എ സിൻഡെറല്ല സ്റ്റോറി (2004), ചീപ്പർ ബൈ ദി ഡസൻ 2 (2005) എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഡഫ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. മെറ്റീരിയൽ ഗേൾസ് (2006) എന്ന സിനിമയിൽ വാണിജ്യപരവും വിമർശനാത്മകവുമായ പരാജയം അനുഭവിച്ചതിന് ശേഷം, ഡഫ് സ്വതന്ത്ര ചിത്രങ്ങളായ വാർ, Inc. (2008), അക്കോഡിംഗ് ടു ഗ്രെറ്റ (2009), ദി ഹോണ്ടിംഗ് ഓഫ് ഷാരോൺ ടേറ്റ് (2019) എന്നിവയിൽ പ്രത്യക്ഷപ്പെട്ടു. ഇതിൽ അവസാനത്തെ രണ്ട് ചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായിരുന്നു അവർ. 2015 മുതൽ ടിവി ലാൻഡ് കോമഡി-നാടക പരമ്പരയായ യംഗറിൽ കെൽസി പീറ്റേഴ്‌സ് എന്ന കഥാപാത്രമായി അഭിനയിക്കുകയും ഇതിന് 2016 ലും 2017 ലും പീപ്പിൾസ് ചോയ്‌സ് അവാർഡ് നോമിനേഷനുകൾ ലഭിക്കുകയും ചെയ്തു.

ഹിലാരി ഡഫ്
Hilary Duff Vogue 2019 2.png
Duff in 2019
ജനനം
Hilary Erhard Duff

(1987-09-28) സെപ്റ്റംബർ 28, 1987  (35 വയസ്സ്)
Houston, Texas, U.S.
തൊഴിൽ
  • Actress
  • singer
  • author
സജീവ കാലം1993–present
ജീവിതപങ്കാളി(കൾ)
(m. 2010; div. 2016)
(m. 2019)
കുട്ടികൾ2
ബന്ധുക്കൾHaylie Duff (sister)
Musical career
വിഭാഗങ്ങൾ
ഉപകരണങ്ങൾVocals
ലേബലുകൾ
അനുബന്ധ പ്രവൃത്തികൾ
വെബ്സൈറ്റ്hilaryduff.com

വാൾട്ട് ഡിസ്നി റെക്കോർഡ്സിലൂടെ ക്രിസ്മസ് പ്രമേയമാക്കിയ തന്റെ അരങ്ങേറ്റ സ്റ്റുഡിയോ ആൽബം സാന്താക്ലോസ് ലെയ്ൻ (2002) പുറത്തിറക്കിയതിന് ശേഷമാണ് ഡഫ് ആദ്യമായി സംഗീത രംഗത്ത് പ്രാമുഖ്യം നേടിയത്. മെറ്റാമോർഫോസിസ് (2003), ഹിലാരി ഡഫ് (2004), മോസ്റ്റ് വാണ്ടഡ് (2005), ഡിഗ്നിറ്റി (2007) എന്നിവയുൾപ്പെടെ ഹോളിവുഡ് റെക്കോർഡുകളിലൂടെ പുറത്തിറങ്ങിയ സ്റ്റുഡിയോ ആൽബങ്ങൾ വാണിജ്യപരമായ വിജയത്തോടൊപ്പം ലഭിച്ച പ്ലാറ്റിനം, ഗോൾഡ് സർട്ടിഫിക്കേഷനുകളും അവർ ആസ്വദിച്ചു. സംഗീതത്തിൽ ഒരു ഇടവേളയെത്തുടർന്ന്, ഡഫ് തന്റെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമായ ബ്രീത്ത് ഇൻ. ബ്രീത്ത് ഔട്ട്. (2015) എന്ന സ്റ്റുഡിയോ ആൽബത്തിനായി RCA റെക്കോർഡുമായി കരാർ ഒപ്പിടുകയും ഡഫിന്റെ പ്രധാന വിപണികളായ യുഎസിലും കാനഡയിലും ആദ്യ 5 സ്ഥാനങ്ങളിൽ ഇടംപിടിച്ചു. സംഗീതത്തിനും അഭിനയത്തിനും പുറമേ, ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും മികച്ച വിൽപ്പന നേടിയ നോവൽ ത്രയത്തിലെ ആദ്യത്തേതായ എലിക്സിർ (2010) മുതൽ തുടർന്ന് ഡിവോട്ടഡ് (2011), ട്രൂ (2013) എന്നീ തുടർച്ചകളുടേയും സഹ രചയിതാവായിരുന്നു അവർ.

വിനോദ വ്യവസായത്തിലെ വിജയം, ഫാഷൻ ലൈനുകളായ സ്റ്റഫ് ബൈ ഹിലാരി ഡഫ്, ഫെം ഫോർ DKNY എന്നിവയിലൂടെയും അടുത്തിടെ ഗ്ലാസ്സസ്‍യുഎസ്എയുമായുള്ള (കണ്ണട) സഹകരണ ശ്രമമായ "മ്യൂസ് എക്സ് ഹിലാരി ഡഫ്" ശേഖരം എന്നിവയിലൂടെ ബിസിനസ്സിലേക്ക് കടക്കാൻ അവളെ പ്രേരിപ്പിച്ചു. സൗന്ദര്യവർദ്ധകവസ്തുക്കൾ മുതൽ കുട്ടികളുടെ ഉൽപ്പന്നങ്ങൾ വരെയുള്ള നിരവധി ബിസിനസുകളിലും അവർ നിക്ഷേപം നടത്തിയിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിലുടനീളം ഹിലാരി ഡഫ്, തന്റെ പ്രണയബന്ധങ്ങൾ, സൗഹൃദങ്ങൾ, പൊതു പ്രതിച്ഛായ എന്നിവയിലും പ്രത്യേകിച്ച് കൌമാരപ്രായത്തിൽ ആരോൺ കാർട്ടറുമായും ജോയൽ മാഡനുമായുള്ള ബന്ധങ്ങളുമായി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രണ്ടുതവണ വിവാഹിതയായ ഡഫ്, ആദ്യം മുൻ പ്രൊഫഷണൽ ഐസ് ഹോക്കി കളിക്കാരൻ മൈക്ക് കോമ്രിയുമായി 2010 മുതൽ 2016 വരെയും, പിന്നീട് റെക്കോർഡ് നിർമ്മാതാവും ഗായകനും ഗാനരചയിതാവുമായ മാത്യു കോമയുമായി 2019 മുതലും വിവാഹബന്ധത്തിലേർപ്പെട്ടിരുന്നു. ഡിസ്നിയിലെ പിൽക്കാല കൌമാര താരങ്ങളായ മിലി സൈറസ്, ഡെമി ലൊവാറ്റോ, ബ്രിഡ്ജിറ്റ് മെൻഡ്ലർ, സെലീന ഗോമസ് എന്നിവർ അവരുടെ പ്രചോദനമായി ഡഫിനെ പ്രശംസിക്കുകയും 2002 ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം ഡഫിന്റെ ഏകദേശം 15 ദശലക്ഷം റെക്കോർഡുകൾ വിൽക്കുകയും ചെയ്തു.[1]

ആദ്യകാലംതിരുത്തുക

1987 സെപ്റ്റംബർ 28 ന് ടെക്സസിലെ ഹ്യൂസ്റ്റണിലാണ് ഡഫ് ജനിച്ചത്.[2][3][4] കൺ‌വീനിയൻസ് സ്റ്റോറുകളുടെ ഒരു പങ്കാളിയായ റോബർട്ട് എർ‌ഹാർഡ് ഡഫ്, ചലച്ചിത്ര-സംഗീത നിർമ്മാതാവായി മാറിയ വീട്ടമ്മ സൂസൻ കോളിൻ (മുമ്പ്, കോബ്) എന്നിവരാണ് ഹിലാരി ഡഫിന്റെ മാതാപിതാക്കൾ. ഡഫിന് ഹെയ്‌ലി എന്ന മൂത്ത സഹോദരിയുണ്ട്.[5] പിതാവിന്റെ കൺവീനിയൻസ് സ്റ്റോറുകളുടെ സ്ഥലമായ ഹ്യൂസ്റ്റണിനും സാൻ അന്റോണിയോയ്ക്കുമിടയിലാണ് അവൾ വളർന്നത്. അവരുടെ മാതാവിൽനിന്നുള്ള പ്രോത്സാഹനത്താൽ ഹിലരിയും സഹോദരിയും അഭിനയം, ആലാപനം, ബാലെ ക്ലാസ് എന്നിവയിൽ ചേർന്നു.[6]

അവലംബംതിരുത്തുക

  1. Trakin, Roy (July 23, 2014). "Hilary Duff Signs to RCA Records". Billboard. ശേഖരിച്ചത് October 13, 2014.
  2. Krulik, Nancy (2003). Hilary Duff: A Not-So-Typical Teen. Simon & Schuster. പുറം. 73. ശേഖരിച്ചത് August 8, 2015.
  3. Israel, Elaine (2007). Hilary Duff. Gareth Stevens. പുറം. 10. ശേഖരിച്ചത് August 8, 2015.
  4. "Hilary Duff Biography". People. മൂലതാളിൽ നിന്നും March 3, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 24, 2007.
  5. "Hilary Duff Biography". People. മൂലതാളിൽ നിന്നും March 3, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 24, 2007.
  6. Huff, Richard (December 2, 2002). "Hilary Duff makes the most of TV fame". New York Daily News. മൂലതാളിൽ നിന്നും 2012-10-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 29, 2018.
"https://ml.wikipedia.org/w/index.php?title=ഹിലാരി_ഡഫ്&oldid=3741574" എന്ന താളിൽനിന്ന് ശേഖരിച്ചത്