കുവിയറുടെ ചുണ്ടൻ തിമിംഗിലം
നീണ്ട ചുണ്ടുള്ള കുവിയറുടെ ചുണ്ടൻതിമിംഗിലത്തിന്[1][2] ഡോൾഫിനോട് ഏറെ സാദൃശ്യമുണ്ട്. ആഴക്കടലുകളിലാണ് ഇവയെ സാധാരണ കാണുക. ഡോൾഫിന്റേതുപോലുള്ള മുഖവും കീഴ്‌ത്താടിയിൽ പുറത്തേയ്ക്ക് ഉന്തിയ ഒരു ജോഡി പല്ലുകളും ഇവയെ തിരിച്ചറിയാൻ സാധിയ്ക്കുന്നു. കടുത്ത ചാരനിറത്തിലുള്ള ശരീരത്തിന്റെ മുൻഭാഗത്തിന് ഇളം മഞ്ഞ നിറമാണ്. ഏഴ് മീറ്ററോളം നീളത്തിൽ വളരുന്ന ഇവയ്ക്ക് 2500 കിലോഗ്രാമിലധികം തൂക്കം ഉണ്ടാവും. ചെറു കൂട്ടങ്ങളായാണ് സഞ്ചരിയ്ക്കുന്നത്. ആഴക്കടലിലെ മത്സ്യങ്ങളും കൂന്തലുകളുമാണ് പ്രധാന ആഹാരം.
കുവിയറുടെ ചുണ്ടൻ തിമിംഗിലം | |
---|---|
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Artiodactyla |
Infraorder: | Cetacea |
Family: | Ziphiidae |
Subfamily: | Ziphiinae |
Genus: | Ziphius G. Cuvier, 1823 |
Binomial name | |
Ziphius cavirostris | |
കുവിയറുടെ ചുണ്ടൻതിമിംഗിലത്തെ കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ) |
ഇതുകൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Ziphius cavirostris.
വിക്കിസ്പീഷിസിൽ Ziphius cavirostris എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.