കുഴലപ്പം

കേരളത്തിലെ ഒരു പലഹാരം
അപ്പം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അപ്പം (വിവക്ഷകൾ) എന്ന താൾ കാണുക. അപ്പം (വിവക്ഷകൾ)

മലയാളികളുടെ ഒരു പലഹാരമാണ് കുഴലപ്പം. വറുത്ത അരിപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ വിഭവത്തിന് കുഴലാകൃതി ഉള്ളതിനാലാണ് കുഴലപ്പം എന്നറിയപ്പെടുന്നത്. ചീപ്പപ്പമെന്നും അറിയ്പ്പെടുന്ന്നുണ്ടെങ്കിലും എന്തുകൊണ്ടണെന്ന് വ്യക്ത്മല്ല. ചീപ്പുപയൊഗിച്ചാൺ കുഴലാകൃതി വരുത്തുന്നത് എന്ന് ചിലർ വിശ്വസിച്ചിരുന്ന്. സായാഹ്നങ്ങളിൽ ചായക്കൊപ്പം കൊറിക്കുവാനാണ് സാധാരണയായി കുഴലപ്പം തയ്യാറാക്കുന്നത്. മധുരത്തോടെയും മധുരമില്ലാതെയും കുഴലപ്പം തയ്യാറാക്കാറുണ്ട്.

കുഴലപ്പം
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ദക്ഷിണേന്ത്യ
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: പലഹാരം
പ്രധാന ഘടകങ്ങൾ: അരിപ്പൊടി

ചേരുവകൾ

തിരുത്തുക

പാചകരീതി

തിരുത്തുക

തേങ്ങാപ്പീര, ഉള്ളി, വെളുത്തുള്ളി, ഏലക്ക, എന്നിവ അരച്ച് മിശ്രിതം തയ്യാറാക്കുന്നു. ഈ മിശ്രിതം വറുത്ത അരിപ്പൊടിയുമായി പാകത്തിന് ഉപ്പും ചേർത്ത് കുഴച്ചെടുക്കുന്നു. ഈ മാവിൽ മേമ്പൊടിയായി ജീരകവും എള്ളും ചേർക്കും. മാവ് ചെറിയ ഭാഗങ്ങളാക്കി ചപ്പാത്തിപോലെ പരത്തി എടുക്കുന്നു. ശേഷം ഇതിന്റെ രണ്ടറ്റവും യോജിപ്പിച്ച് കുഴൽ രൂപത്തിലാക്കും. തിളക്കുന്ന എണ്ണയിൽ വറുത്തെടുത്തെടുത്താണ് കുഴലപ്പം തയ്യാറാക്കുന്നത്. മധുരം നൽകുന്നതിന്‌ വറുത്തെടുത്ത ശേഷം പഞ്ചസാര ലായനിയിൽ മുക്കിയെടുക്കും.

ചില സ്ഥലങ്ങളിൽ അരിപ്പൊടിക്കു പകരം മൈദ ഉപയോഗിച്ചും കുഴലപ്പം ഉണ്ടാക്കാറുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുഴലപ്പം&oldid=3090234" എന്ന താളിൽനിന്ന് ശേഖരിച്ചത്