ജലപ്പരപ്പിൽ വളരുന്ന പുഷ്പിക്കുന്ന സസ്യമാണ്‌ കുളവാഴ. ഇംഗ്ലീഷ്: Water Hyacinth. ശാസ്ത്രീയനാമം:എയ്ക്കോർണിയ ക്രാസ്സിപെസ് (Eichhornia crassipes). കാക്കപ്പോള, കരിംകൂള, പായൽ‌പ്പൂ എന്നിങ്ങനേയും പേരുകളുണ്ട്. എയ്ക്കോർണിയ എന്ന ജനുസ്സിൽ പെട്ട സസ്യങ്ങളിൽ പെടുന്നു. തെക്കേ അമേരിക്കയിലെ ഭൂമദ്ധ്യരേഖക്കടുത്ത് ആമസോൺ പ്രദേശമാണ് കുളവാഴയുടെ സ്വദേശം. കേരളത്തിലെ അധിനിവേശസസ്യ ഇനങ്ങളിൽ ഒന്നായി കുളവാഴയെ പരിഗണിക്കുന്നു.

Common Water Hyacinth
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. crassipes
Binomial name
Eichhornia crassipes

ദൂഷ്യങ്ങൾ

തിരുത്തുക

കേരളത്തിലെ കായലുകളിലും തോടുകളിലും കുളവാഴകളുടെ വ്യാപനം മൂലം സാരമായ പാരിസ്ഥിതിക-ജൈവവ്യവസ്ഥാപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കൃഷിക്കാർ ഇതിനെ കളയുടെ ഗണത്തിൽ പെടുത്തിക്കാണുന്നു. വളരെ വേഗം വളർന്ന് വ്യാപിക്കുന്ന ഈ കള, മനോഹരമായി പുഷ്പിക്കുന്ന സസ്യമാണ്. 12 ദിനംകൊണ്ട് ഇരട്ടി പ്രദേശത്ത് വ്യാപിക്കാൻ ശേഷിയുണ്ട് കുളവാഴക്ക്. സ്വാഭാവിക ജലാശയത്തിന്റെ നീരൊഴുക്ക് തടഞ്ഞ് ബോട്ട് സർവീസ്, മത്സ്യബന്ധനം തുടങ്ങിയവ തടസ്സപ്പെടുന്നു. ഈ സസ്യം വളരുന്നിടത്തെ വെള്ളത്തിലേക്ക് സൂര്യപ്രകാശം കടത്തിവിടാത്തതിനാൽ, വെള്ളത്തിനടിയിലുള്ള ജീവജാലങ്ങൾക്ക് കുളവാഴ ഭീഷണിയാകുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിൽ ഈ കള ഇന്ന് പ്രശ്‌നം സൃഷ്ടിക്കുന്നു.[1] ബംഗാളിൽ ഇപ്രകാരം വ്യാപകമായ മത്സ്യകൃഷിനാശം സംഭവിച്ചതിനാൽ ഇത് ബംഗാളിന്റെ ഭീഷണി (Terror of Bengal) എന്നറിയപ്പെടുന്നു.

ഹബിറ്ററ്റ് ആൻഡ് ഇക്കോളജി

തിരുത്തുക

ഉഷ്ണമേഖലാ മരുഭൂമി അല്ലെങ്കിൽ ശീതമരുഭുമി മുതൽ മഴക്കാടുമേഖലകളിലും വരെ അതിന്റെ വാസസ്ഥലമാണ്.

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-31. Retrieved 2011-11-09.


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുളവാഴ&oldid=3628743" എന്ന താളിൽനിന്ന് ശേഖരിച്ചത്