കുരമ്പാല പുത്തൻകാവ് ദേവി ക്ഷേത്രം
പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് കുരമ്പാലയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ദേവീ ക്ഷേത്രമാണ് കുരമ്പാല പുത്തൻകാവ് ദേവി ക്ഷേത്രം[1][2][3].
കുരമ്പാല പുത്തൻകാവ് ദേവി ക്ഷേത്രം | |
---|---|
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
സ്ഥാനം: | പത്തനംതിട്ട ജില്ല |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ഭദ്രകാളി |
ഐതിഹ്യം
തിരുത്തുകഏകദേശം അഞ്ഞൂറ് വർഷങ്ങൾക്കുമുൻപ്, കൊടുങ്ങല്ലൂരമ്മയുടെ ഉപാസകനായിരുന്ന കുരമ്പാലയിലെ വേലൻ സമുദായത്തിൽ പെട്ട പാലപ്പള്ളിൽ എന്ന കുടുംബത്തിലെ ഒരംഗത്തിൻറെ തീവ്രമായ ഭക്തിയിൽ സന്തുഷ്ടയായ കൊടുങ്ങല്ലൂരമ്മ, അദ്ദേഹത്തോടൊപ്പം കുരമ്പാലയിൽ എത്തുകയും അവിടെ കുടിയിരിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. തന്നോടൊപ്പം ദേവിയുടെ സാന്നിദ്ധ്യവും എത്തിയെന്നു മനസിലാക്കിയ ദേവിയുടെ ആ ഉപാസകൻ കുരമ്പാലയിൽ കിഴക്കോട്ട് ദർശനമായി ക്ഷേത്രത്തിനു സ്ഥാനം കണ്ടെത്തുകയും ക്ഷേത്രം പണിയാൻ ആരംഭിക്കുകയും ചെയ്തു. ആ സമയം, അവിടെ നിന്നിരുന്ന വരിക്കപ്ലാവിൻറെ കനമുള്ളൊരു കൊമ്പ് ഒടിഞ്ഞു വീഴുകയും ആ കൊമ്പിൽ അദ്ദേഹം എട്ടുകൈകളോടുകൂടിയ ഭദ്രകാളിയുടെ വിഗ്രഹം പണിയിപ്പിക്കുകയും അദ്ദേഹംതന്നെ ഭക്തർക്ക് ദേവിയുടെ വെളിപാടുകൾ നല്കാൻ ആരംഭിക്കുകയും ചെയ്തു. പില്ക്കാലത്ത്, 'വല്യച്ഛൻ' എന്ന സ്ഥാനപേരിൽ അറിയപ്പെട്ട അദ്ദേഹത്തിൻറെ പിന്മുറക്കാർക്കുതന്നെയാണ് ഇപ്പോഴും ക്ഷേത്രത്തിലെ വെളിച്ചപ്പാട് സ്ഥാനമുള്ളത്[1][2].
ഉത്സവങ്ങൾ
തിരുത്തുകഇവിടത്തെ പ്രധാന ഉത്സവം, അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന അടവി എന്ന ചടങ്ങിനോടനുബന്ധിച്ചുള്ള ചൂരൽ ഉരിളിച്ച ആണ്[4][5][1][2].
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "പടയണിച്ചുവടുകളുടെ താളത്തിൽ കുരമ്പാല പുത്തൻകാവിലെ അടവി മഹോത്സവം". vanitha.
- ↑ 2.0 2.1 2.2 "കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രം: ചിറപ്പുത്സവം ഭക്തിനിർഭരം". ManoramaOnline. 2023-12-16.
- ↑ "Kurampala Padayani". keralatourism (in ഇംഗ്ലീഷ്).
- ↑ "കുരമ്പാല പുത്തൻകാവിൽ ഇന്ന് കോലങ്ങളിറങ്ങും". keralakaumudi. 2023-02-23.
- ↑ "കുരമ്പാല ഭഗവതി ക്ഷേത്രത്തിൽ അടവി മഹോത്സവം; ചൂരൽ ഉരുളിച്ച 26ന്". kairaly. 2016-02-24.