ആർ. ഗോവിന്ദൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ ഒരു രാഷ്ട്രീയനേതാവായിരുന്നു ആർ. ഗോവിന്ദൻ (1928 – 10 നവംബർ 2005). കുന്നത്തൂർ നിയോജക മണ്ഡലത്തേയാണ് ആർ. ഗോവിന്ദൻ ഒന്നാം കേരളനിയമസഭയിൽ പ്രതിനിധീകരിച്ചത്[1]. പിതാവിന്റെ പേര് രാമൻ എന്നായിരുന്നു, ചക്കി എന്നായിരുന്നു മാതാവിന്റെ പേര്. പൊടിച്ചിയായിരുന്നു ഭാര്യ; ഇവർക്ക് രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ട്.
ആർ. ഗോവിന്ദൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | പി.സി. ആദിച്ചൻ |
മണ്ഡലം | കുന്നത്തൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1928 |
മരണം | 10 നവംബർ 2005 | (പ്രായം 76–77)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | പൊടിച്ചി |
കുട്ടികൾ | രണ്ട് മകൻ, രണ്ട് മകൾ |
മാതാപിതാക്കൾ |
|
As of നവംബർ 3, 2020 ഉറവിടം: നിയമസഭ |
ഖാദിബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്, കൊല്ലം ജില്ലാഭരണ കൗൺസിൽ എന്നിവിടങ്ങളിൽ അംഗം; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, രണ്ട് വർഷത്തോളം അധ്യാപനവൃത്തി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1949ലാണ് ഇദ്ദേഹം സി.പി.ഐ.യിൽ അംഗമായത്.