മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ചിറ്റുമല ബ്ളോക്കിൽ മൺറോതുരുത്ത് വില്ലേജ് ഉൾപ്പെടുന്ന പ്രദേശമാണ് മൺറോതുരുത്ത്‌ ഗ്രാമപഞ്ചായത്ത്. 1953-ൽ തന്നെ മൺറോതുരുത്ത് പഞ്ചായത്ത് നിലവിൽ വന്നു. ഉമ്മിണിതമ്പിയ്ക്കു ശേഷം തിരുവിതാംകൂർ ദിവാനായി നിയമിതനായ ബ്രിട്ടീഷ് റസിഡന്റ് കേണൽ ജോൺ മൺറോയുടെ നാമധേയത്തിലാണ് പഞ്ചായത്തിന്റെ ആസ്ഥാനമായ സ്ഥലം അറിയപ്പെടുന്നത്.

മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°59′21″N 76°36′37″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾകിടപ്രം വടക്ക്, കൺട്രാംകാണി, കിടപ്രം തെക്ക്, വില്ലിമംഗലം വെസ്റ്റ്, നെന്മേനി കിഴക്ക്, വില്ലിമംഗലം, തൂമ്പുംമുഖം, നെന്മേനി, നെന്മേനി തെക്ക്, പട്ടംതുരുത്ത് കിഴക്ക്, പേഴുംതുരുത്ത്, പെരുങ്ങാലം, പട്ടംതുരുത്ത് പടിഞ്ഞാറ്
ജനസംഖ്യ
ജനസംഖ്യ10,380 (2001) Edit this on Wikidata
പുരുഷന്മാർ• 5,128 (2001) Edit this on Wikidata
സ്ത്രീകൾ• 5,252 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91.91 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221319
LSG• G020705
SEC• G02047
Map

അതിരുകൾ

തിരുത്തുക

മൺറോതുരുത്ത്‌ പഞ്ചായത്തിന്റെ അതിരുകൾ വടക്കുകിഴക്കു ഭാഗത്ത് കിഴക്കേക്കല്ലട പഞ്ചായത്തും കിഴക്കുഭാഗത്ത് പേരയം പഞ്ചായത്തും, തെക്കുഭാഗത്ത് പെരിനാട് പഞ്ചായത്തും, തെക്കുപടിഞ്ഞാറു ഭാഗത്ത് തെക്കുംഭാഗം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തേവലക്കര പഞ്ചായത്തും, വടക്കുഭാഗത്ത് പടിഞ്ഞാറേ കല്ലട പഞ്ചായത്തുമാണ്.

വാർഡുകൾ

തിരുത്തുക
  1. കിടപ്രം വടക്ക്
  2. കിടപ്രം തെക്ക്
  3. കണ്ട്രാംകാണി
  4. വില്ലിമംഗലം പടിഞ്ഞാറ്
  5. വില്ലിമംഗലം
  6. നെന്മേനി കിഴക്ക്
  7. തുന്പുംമുഖം
  8. നെന്മേനി
  9. നെന്മേനി തെക്ക്
  10. പട്ടംതുരുത്ത് കിഴക്ക്
  11. പേഴുംതുരുത്ത്
  12. പട്ടംതുരുത്ത് പടിഞ്ഞാറ്
  13. പെരുങ്ങാലം

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കൊല്ലം
ബ്ലോക്ക് ചിറ്റുമല
വിസ്തീര്ണ്ണം 13.37 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 10380
പുരുഷന്മാർ 5128
സ്ത്രീകൾ 5252
ജനസാന്ദ്രത 776
സ്ത്രീ : പുരുഷ അനുപാതം 1024
സാക്ഷരത 91.91%

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/munroethuruthpanchayat Archived 2019-08-25 at the Wayback Machine.
Census data 2001