പാമ്പാടുംചോല ദേശിയോദ്യാനം

കേരളത്തിലെ 6 ദേശീയ ഉദ്യാനങ്ങളിൽ ഒന്നായ പാമ്പാടുംചോല ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതിചെയ്യുന്നു.[1]പാരിസ്ഥിതിക, ജന്തു, പുഷ്പ, ഭൂമിശാസ്ത്ര, ജന്തുശാസ്ത്രപരമായ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് കേരള സർക്കാർ 2003 ഡിസംബറിൽ ഈ വനമേഖലയെ ഒരു ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. (വിജ്ഞാപനം നമ്പർ: 12875/F2/2003/ F&WLD തീയതി 14/12/2003) കേരളത്തിലെ തെക്കൻ പശ്ചിമഘട്ടത്തിന്റെ കിഴക്ക് ഭാഗത്ത് വട്ടവടയിലേക്കുള്ള വഴിയിൽ മൂന്നാർ പട്ടണത്തിൽ നിന്ന് 35 കിലോമീറ്റർ അകലെ തമിഴ്‌നാട്ടിലെ ടോപ്പ് സ്റ്റേഷന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.11.753 ചതുരശ്രകിലോമീറ്ററാണ് പശ്ചിമഘട്ടത്തിൽ ഉൾപ്പെട്ട ഈ ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം.[2], [3]

{{{name}}}
Map showing the location of
Map showing the location of
Pampadum Shola NP
Locationദേവികുളം താലൂക്ക്, ഇടുക്കി ജില്ല, കേരള
Nearest cityമറയൂർ
Area1.32 കി.m2 (0.51 ച മൈ)
Elevation:
1,886 meters (6,188 ft) to 2,531 meters (8,304 ft)
Established2003
Governing bodyKerala Forest Department

കാലാവസ്ഥ

തിരുത്തുക

പൊതുവെ തണുത്ത, മൂടൽമഞ്ഞുള്ള കാലാവസ്ഥയോടൊപ്പംതന്നെ തെളിഞ്ഞ അന്തരീക്ഷവും പാമ്പാടുംചോല ദേശീയപാർക്കിൽ കാണപ്പെടുന്നു.ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങൾ സുഖകരമായ കാലാവസ്ഥയാണ് ഇവിടെ ലഭിക്കുന്നത്. വിനോദസഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ സമയവും ഇതുതന്നെ.ഏറ്റവും തണുപ്പുള്ള മാസങ്ങൾ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളാണ്. വനത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് സംസ്ഥാനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ, വടക്കുകിഴക്കൻ മൺസൂണിലും പാമ്പാടുംചോല വനങ്ങളിൽ കനത്ത മഴ ലഭിക്കാറുണ്ട്.

സസ്യജാലങ്ങൾ

തിരുത്തുക

പാമ്പാടുംചോല ദേശീയോദ്യാനം സസ്യജന്തുജാലങ്ങൾക്ക് വിശാലമായ ആവാസ വ്യവസ്ഥകൾ പ്രദാനം ചെയ്യുന്നു. 22 ഇനം മരങ്ങൾ, 74 ഇനം ചെറുസസ്യങ്ങളും(Herbs) കുറ്റിച്ചെടികളും, പടർന്നുകയറുന്ന 16 ഇനം സസ്യങ്ങളും ഇവിടെയുണ്ട്.

ജന്തുജാലങ്ങൾ

തിരുത്തുക

വംശനാശഭീഷണി നേരിടുന്ന നിരവധി ജീവ,ജന്തുജാലങ്ങൾ പാമ്പാടുംചോല ദേശീയ ഉദ്യാനത്തിൽ ഉൾപ്പെടുന്നു.ചോല വനത്തിന്റെ വിസ്തൃതി കണക്കിലെടുക്കുമ്പോൾ അപൂർവവും തദ്ദേശീയവുമായ ജീവജാലങ്ങളുടെ എണ്ണം കൂടുതലാണ്. പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിൽമാത്രം കാണപ്പെടുന്ന,IUCN ഭീഷണിയുള്ളതായി ചുവപ്പ്പട്ടികയിൽപ്പെടുത്തിയിരിക്കുന്നതുമായ Parantica_nilgiriensis എന്ന ചിത്രശലഭം ഇവിടെ ധാരാളമായി കാണപ്പെടുന്നുണ്ട്‌. [4] ഇതുകൂടാതെ, Libythea lepita,[5] Pantoporia ranga, Rohana pariasatis, Zipoetis saintis Jamides dalecto എന്നീ അപൂർവ്വയിന ശലഭങ്ങളും ഉൾപ്പെടുന്നു. 14 ഇനം പക്ഷികൾ,9 ഇനം സസ്തനികൾ,100 ഇനം ചിത്രശലഭങ്ങൾ, 93 ഇനം നിശാശലഭങ്ങൾ എന്നിവ പാമ്പാടുംചോലയിൽ കാണപ്പെടുന്നുണ്ട്.ഏകദേശം ആയിരത്തോളമെണ്ണംമാത്രമുള്ളതായി കണക്കാക്കിയിട്ടുള്ളതിനാൽ IUCN[6]_ചുവപ്പ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക മരനായ-Nilgiri marten (Martes gwatkinsii)ഈ സംരക്ഷിത വനമേഖലയിലുണ്ട്.[7] ആന, ഗൗർ, പുള്ളിപ്പുലി, കാട്ടുപന്നി, മ്ലാവ്[8] ,സാധാരണ കുരങ്ങ്‌,(Common monkey)കരിങ്കുരങ്ങ്‌,മലയണ്ണാൻ എന്നിവയാണ് ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന പ്രധാന മൃഗങ്ങൾ.

 
പാമ്പാടുംചോലയിലെ  ഗൗർ (Gaur)

പ്രകൃതിഭംഗിയും പച്ചപ്പും നിറഞ്ഞ പുൽമേടുകൾ, സസ്യജന്തുജാലങ്ങൾ നിറഞ്ഞ സ്വാഭാവിക വനമേഖലകൾ എന്നിവ ചോല ദേശീയോദ്യാനത്തെ വിനോദസഞ്ചാരികളുടെ സ്വപ്നകേന്ദ്രമാക്കിമാറ്റുന്നു. എല്ലാ ഇക്കോ ടൂറിസം പ്രവർത്തനങ്ങളും വനം വകുപ്പും പ്രാദേശിക ആദിവാസികളുടെ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളും (ഇഡിസി) സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. പ്രാദേശിക ജനവിഭാഗങ്ങൾക്ക് സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ പ്രദാനം ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബന്ധപ്പെടാനുള്ള വിലാസം. വൈൽഡ് ലൈഫ് വാർഡൻ മൂന്നാർ പി.ഒ. ഇടുക്കി ജില്ല. പിൻ:685 612. ഫോൺ: 91-4865-231587,Mob.Phone  : 9447979093, ഇ-മെയിൽ: ww-munnar@forest.kerala .gov.in

ടൂറിസത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് ബന്ധപ്പെടുക:

അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ഷോല നാഷണൽ പാർക്ക് റേഞ്ച്, ടോപ്പ് സ്റ്റേഷൻ, എല്ലപ്പട്ടി. പി.ഒ. വട്ടവട കേരളം, പിൻ:685615. ഇൻഫർമേഷൻ അസിസ്റ്റന്റ് Phone -8301024187

ഇതും കാണുക

തിരുത്തുക
കേരള വനം വന്യജീവി വകുപ്പ്  

ചിത്രശാല

തിരുത്തുക
 
പാമ്പാടുംചോല യിലെ കരിംകുറിഞ്ഞി.
 
പാമ്പാടുംചോല ദേശീയോദ്യാനം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക