പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഇലപൊഴിക്കുന്ന വംശനാശഭീഷണിയുള്ള ഒരു വന്മരമാണ് കുടമാൻപാരിമരം (ശാസ്ത്രീയനാമം: Cryptocarya wightiana). 25 മീറ്ററോളം ഉയരം വയ്ക്കും.ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ കാണുന്നു. [1] 900-1200 മീറ്റർ വരെയുള്ളയിടങ്ങളിൽ കാണുന്നു. [2] മന്തിനും വാതത്തിനും ഉള്ള മരുന്നുകൾ ഈ മരത്തിൽ നിന്നും ഉണ്ടാക്കുന്നുണ്ട്. [3] കായയ്ക്ക് ജീവനക്ഷമത കുറവാണ്, അതിനാൽ നല്ല രീതിയിൽ സ്വാഭാവിക പുനരുദ്ഭവം നടക്കുന്നില്ല. തടിയ്ക്ക് വെള്ളയും കാതലുമുണ്ട്. പൊട്ടിപ്പോവാൻ സാധ്യതയുള്ള തടിയായതുകൊണ്ട് ഫർണിച്ചറിന് കൊള്ളില്ല.

കുടമാൻപാരിമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
C. wightiana
Binomial name
Cryptocarya wightiana
Thwaites
Synonyms
  • Cryptocarya bourdillonii Gamble

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2012-10-28.
  2. http://thewesternghats.in/biodiv/species/show/9845[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=838

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുടമാൻപാരിമരം&oldid=4069139" എന്ന താളിൽനിന്ന് ശേഖരിച്ചത്