കുംഭല്ഗഡ്
രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിൽ ആരവല്ലി കുന്നുകളുടെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കോട്ടയാണ് കുംഭല്ഗഡ് ഫോർട്ട്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 15ആം നൂറ്റാണ്ടിൽ രാജസ്ഥാനിലെ മേവാർ(മേവാഡ്) പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന കുംഭകർണ സിങ് ആണ് പണികഴിപ്പിച്ചത്. മേവാർ ചക്രവർത്തിയായിരുന്ന മഹാറാണ പ്രതാപിന്റെ ജന്മ സ്ഥലം കൂടിയാണ് കുംഭൽ ഗഡ്. 19ആം നൂറ്റാണ്ടുവരെ കോട്ട അതിന്റെ എല്ലാ പ്രതാപത്തോടെയും നിലനിന്നു. [1] 38 കിലോ മീറ്റർ നീളത്തിൽ വ്യാപിച്ച് കിടക്കുന്ന കുംഭൽ ഗഡ് കോട്ട മതിൽ ചൈനയിലെ വൻമതിലിന് ശേഷം ഏറ്റവും നീളമുള്ള രണ്ടാമത്തെ മതിലായാണ് പരിഗണിക്കപ്പെടുന്നത്. കോട്ട ഇപ്പോൾ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഏതാനും സമയം പൊതുജനങ്ങൾക്ക് സന്ദർശനാർത്ഥം തുറന്നു കൊടുക്കുന്നുണ്ട്. ചിത്തോർഗഢ് കോട്ടക്ക് ശേഷം മേവാറിലെ പ്രധാനപ്പെട്ട ഒരു കോട്ടയാണിത്. ഉദയ്പൂരിന്റെ വടക്കുപടിഞ്ഞാറായി റോഡുമാർഗ്ഗം 82 കിലോമീറ്റർ സഞ്ചരിച്ചാൽ കുംഭൽഗഡിൽ എത്തിച്ചേരാം. 2013ൽ കമ്പോഡിയയുടെ തലസ്ഥാനമായ നോം പെന്നിൽ നടന്ന യുനെസ്‌കോയുടെ ലോക പൈതൃക കമ്മിറ്റിയുടെ 37ആം സമ്മേളനത്തിൽ രാജസ്ഥാനിലെ മറ്റു അഞ്ചു മല കോട്ടകൾക്കൊപ്പമാണ് കുംഭൽഗഡ് കോട്ടയും ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടത്.
കുംഭല്ഗഡ് കോട്ട കുംഭല്‌മെർ, കുംഭല്ഗഡ് | |
---|---|
38 കിലോ മീറ്റർ വ്യാപിച്ച് കിടക്കുന്ന കുംഭൽ ഗഡ് കോട്ട മതിൽ,ചൈനയിലെ വൻമതിലിന് ശേഷം ഏറ്റവും നീളമുള്ള രണ്ടാമത്തെ മതിലാണിത്. | |
Country | India |
State | Rajasthan |
District | Rajsamand |
ഉയരം | 1,100 മീ(3,600 അടി) |
• Official | Hindi |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | RJ 30 |
വെബ്സൈറ്റ് | www |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ |
Area | 268, 1,339 ഹെ (28,800,000, 144,100,000 sq ft) |
മാനദണ്ഡം | ii, iii |
അവലംബം | 247 |
നിർദ്ദേശാങ്കം | 25°08′57″N 73°34′52″E / 25.14916667°N 73.58111111°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
ചരിത്രം
തിരുത്തുകസിസോഡിയ രജപുത്ര ഭരണാധികാരിയായിരുന്ന കുംഭയുടെ ഭരണകാലത്താണ് ഈ കോട്ട പണികഴിപ്പിച്ചത്. അക്കാലത്തെ പ്രശസ്ത വാസ്തുശിൽപയായിരുന്ന മദൻ ആണ് ഇന്ന് കാണുന്ന രൂപത്തിൽ കോട്ട വികസിപ്പിച്ചത്. രാജസ്ഥാനിലെ രന്താംബോർ മുതൽ മധ്യപ്രദേശിലെ ഗോളിയോർ വരെ പരന്നു കിടക്കുന്ന പ്രദേശമായിരുന്നു റാണ കുംഭയുടെ മേവാർ സാമ്രാജ്യം. റാണ കുംഭന്റെ ഭരണാധിപത്യത്തിൽ 84 കോട്ടകൾ ഉണ്ടായിരുന്നു. അവയിൽ 32 എണ്ണത്തിന്റെ രൂപകൽപ്പനയും നിർവഹിച്ച്ത് കുംഭൻ തന്നെയായിരുന്നു. ഇവയിൽ ഏറ്റവും വലിയത് കുംഭൽഗഡ് കോട്ടതന്നെയാണ്. [2] പുരാതന ഇന്ത്യയിലെ രാജഭരണ പ്രദേശങ്ങളായിരുന്ന മേവാർ (മേവാഡ്), മാർവാർ (മാർവാഡ്) എന്നിവയെ വേർത്തിരിച്ചിരുന്നത് കുംഭൽഗഡ് കോട്ടയായിരുന്നു. യുദ്ധം പോലേയുള്ള അപകട സമയങ്ങളിൽ മേവാർ ഭരണാധികാരികൾ ഒളിത്താവളമായി ഈ കോട്ട ഉപയോഗിച്ചിരുന്നു. മുഗൾ ചക്രവർത്തി അക്‌ബർ, ആംബെർ രാജാവായിരുന്ന രാജാ മാൻ സിങ്, മാർവാർ രാജാവായിരുന്ന രാജാ ഉദയ് സിങ്, ഗുജറാത്തിലെ മിർസാ എന്നിവർ സംയുക്തമായി നടത്തിയ ആക്രമണം വരെ കോട്ട അപരാജിതമായി തുടർന്നു. ആക്രമണത്തോടെ കുടിവെള്ള കുറവ് മൂലമായിരുന്നു പരാജയം നേരിട്ടത്. ഗുജറാത്ത് ഭരണാധികാരിയായിരുന്ന അഹമ്മദ് ഷാ 1457ൽ കോട്ടയ്ക്ക് നേരെ ആക്രമണം നടത്തിയെങ്കിലും കോട്ട പിടിച്ചെടുക്കാനായില്ല. കോട്ടയെ സംരക്ഷിച്ച് നിർത്തുന്ന ഒരു ദൈവ പ്രതിഷ്ഠ കോട്ടക്ക് അകത്തു ഉണ്ടായിരുന്നു വെന്നും ഷായുടെ ആക്രമണത്തിൽ ആ ക്ഷേത്രം തകർന്നുവെന്നുമാണ് വിശ്വാസം. 1458-59ലും 1467ലും ഖിൽജി രാജാവായിരുന്ന മഹ്മൂദ് ഖിൽജിയുടെ സൈന്യവും കോട്ടക്ക് നേരെ ആക്രമണം നടത്തിയെങ്കിലും അതും വിഫലമാവുകയായിരുന്നു.
നിർമ്മാണം
തിരുത്തുകആരവല്ലി മലം പ്രദേശത്ത് സമുദ്ര നിരപ്പിൽ നിന്നും 1,100 മീറ്റർ(3600 അടി) ഉയരത്തിൽ മലമുകളിൽ ആണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. 36 കിലോമീറ്റർ (22 മൈൽ) നീണ്ടു കിടക്കുന്ന ഒരു കൂറ്റൻ മതിലിനാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് കോട്ട. ചൈനയിലെ വൻ മതിലിന് ശേഷം ലോകത്തെ ഏറ്റവും നീളം കൂടിയ മതിലാണ് ഇത്..[3][4] കോട്ടയുടെ മുൻവശത്തുള്ള മതിലിന് 15 അടി കനമുണ്ട്. ശക്തമായ ഏഴു കവാടങ്ങളുണ്ട്. കോട്ടക്കുള്ളിൽ 300പുരാതന ജൈന ക്ഷേത്രങ്ങൾ അടക്കം 360ൽ അധികം ക്ഷേത്രങ്ങളുണ്ട്.
അവലംബങ്ങൾ
തിരുത്തുക- ↑ "The Fantastic 5 Forts: Rajasthan Is Home to Some Beautiful Forts, Here Are Some Must-See Heritage Structures". DNA : Daily News & Analysis. 28 January 2014. Archived from the original on 2015-09-24. Retrieved 5 July 2015 – via High Beam.
{{cite news}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - ↑ "The Fantastic 5 Forts: Rajasthan Is Home to Some Beautiful Forts, Here Are Some Must-See Heritage Structures". DNA : Daily News & Analysis. 28 January 2014. Archived from the original on 2015-09-24. Retrieved 5 July 2015 – via High Beam.
{{cite news}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - ↑ "View from the clouds". The Hindu. 7 May 2006. Retrieved 4 June 2015.
- ↑ Verma, Amrit. Forts of India. New Delhi: The Director, Publication Division, Ministry of Information and Broadcasting, Government of India. pp. 30–31. ISBN 81-230-1002-8.