ഇന്ത്യയിലെ രാജസ്ഥാനിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ചിറ്റൂർഗഢ് കോട്ട (ഹിന്ദി/രാജസ്ഥാനി: ചിത്തൗഡ് ദുർഗ്). യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഇത് ഇന്ത്യയിലെ വലിയ കോട്ടകളിൽ ഒന്നാണ്. ചിറ്റൂർ എന്ന പേരിലാണ് ഈ കോട്ട അറിയപ്പെടുന്നത്. രജ്പുത് ഭരണകാലത്തെ രാജസ്ഥാന്റെ ദക്ഷിണ മധ്യ പ്രദേഷത്തുണ്ടായിരുന്ന മേവാഡ് പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു. തുടക്കത്തിൽ ചിത്താരി രജ്പുത്തിലെ പ്രധാന രാജവംശമായ സൂര്യവംശ ഗോത്രങ്ങളായ ഗുഹിലോത്ത് ഗോത്രവും പിന്നീട് സിസോദിയകളുമാണ് ഇവിടെ ഭരണം നിർവ്വഹിച്ചിരുന്നത്. ഏഴാം നൂറ്റാണ്ട് മുതൽ1567ൽ അക്ബർ ചക്രവർത്തി ഈ പ്രദേശം കീഴടക്കുന്നത് വരെ ഈ ഗോത്രങ്ങളാണ് ഇവിടെ ഭരണം നടത്തിയിരുന്നത്. 1568ലാണ് പൂർണമായും രജ്പുത്തുകൾക്ക് ഇതിന്റെ നിയന്ത്രണം നഷ്ടമായത്. രാജസ്ഥാനിലെ ബിറാക് നദിയുടെ ഓരത്തായി 180 മീറ്റർ (590.6 അടി) ഉയരത്തിൽ 691.9 ഏക്കർ പരന്നുകിടക്കുന്ന മലയിലാണ് ഈ ചരിത്ര സ്മാരകം. കവാടങ്ങൾ, ക്ഷേത്രങ്ങൾ, രണ്ടു പ്രധാന സ്മാരക ഗോപുരങ്ങൾ എന്നിവ അടങ്ങിയതാണ് കോട്ട. [1][2][3]

ചിത്തോർഗഢ് കോട്ട
Part of ചിറ്റൂർഗഢ്
രാജസ്ഥാൻ, ഇന്ത്യ
ചിറ്റൂർഗഢ് കോട്ട
{{{name}}} is located in Rajasthan
{{{name}}}
{{{name}}}
Site information
Site history
Battles/wars Mewar Kings against Allauddin Khilji in 1303 AD, Bahadur Shah, Sultan of Gujarat in 1535 AD and Emperor Akbar in 1568 AD
Garrison information
Occupants Maurya dynasty, Bappa Rawal, Hammir Singh, Rana Sanga, Rana Kumbha and Udai Singh II
TypeCultural
Criteriaii, iii
Designated2013 (36th session)
Part ofHill Forts of Rajasthan
Reference no.247
State PartyIndia
RegionSouth Asia

15, 16 നൂറ്റാണ്ടുകൾക്കിടയിൽ ഈ കോട്ട മൂന്നു തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. 1303ൽ അലാവുദ്ദീൻ ഖിൽജി, റാണ രത്തൻ സിങ്ങിനെ പരാജയപ്പെടുത്തിയ സമയത്താണ് ആദ്യ ആക്രമണം. 1533ൽ ഗുജറാത്ത് സുൽത്താൻ ആയിരുന്ന ബഹദുർ ഷാ, ബിക്രംജിത്ത് സിങ്ങിനെ പരാജയപ്പെടുത്തിയ സമയത്തും കോട്ടക്ക് കേടുപാടുകൾ പറ്റി. പിന്നീട് 1567ൽ മഹാറാണാ ഉദയ് സിങ് രണ്ടാമനെ അക്ബർ ചക്രവർത്തി പരാജയപ്പെടുത്തിയ സമയത്തും കോട്ടക്ക് നേരെ ആക്രമണം നടന്നു. 1303ൽ അലാവുദ്ദീൻ ഖിൽജി നടത്തിയ പടയോട്ടത്തിൽ റാണാ രത്തൻ സിങ്ങിന്റെ ഭാര്യ റാണി പത്മിനി കൊല്ലപ്പെട്ടിരുന്നു. പിന്നീട് 1537ൽ സിസോദിയ ഭരണാധികാരിയായിരുന്ന റാണാ സങ്കയുടെ ഭാര്യ രാജ്ഞി റാണി കർണാവതിയും കൊല്ലപ്പെട്ടു. [1][2][4]

ചിത്രസഞ്ചയം

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 Joe Bindloss; James Bainbridge; Lindsay Brown; Mark Elliott; Stuart Butler (2007). India. Lonely Planet. pp. 124–126. ISBN 978-1-74104-308-2. Retrieved 2009-06-24. {{cite book}}: |work= ignored (help)
  2. 2.0 2.1 "Indian States and Union Territories". Places of Interest in Rajasthan: Chtiiorgarh. Retrieved 2009-06-24.
  3. "Chittorgarh Fort". Retrieved 2009-06-24.
  4. Ministry of Information and Broadcasting, India (1985). Indian and foreign review. New Delhi : Government of India. Ministry of Information and Broadcasting. Publications Division, 1963-1988. pp. 25–26. ISBN 0-00-019437-9. Retrieved 2009-06-24.
"https://ml.wikipedia.org/w/index.php?title=ചിത്തോർഗഢ്_കോട്ട&oldid=3714196" എന്ന താളിൽനിന്ന് ശേഖരിച്ചത്