ഹിന്ദുസ്ഥാനി സംഗീതത്തിലെ ബനാറസ് ഘരാന ശാഖ പിന്തുടർന്നിരുന്ന തബല വിദ്വാനായിരുന്നു കിഷൻ മഹാരാജ്. (സെപ്റ്റംബർ 3, 1923 – മേയ് 4, 2008) [1][2].

കിഷൻ മഹാരാജ്
കിഷൻ മഹാരാജ് പർവേശ് ഖാനോടൊപ്പം.
കിഷൻ മഹാരാജ് പർവേശ് ഖാനോടൊപ്പം.
പശ്ചാത്തല വിവരങ്ങൾ
ജനനം(1923-09-03)സെപ്റ്റംബർ 3, 1923
Benares, United Provinces, British India
മരണംമേയ് 4, 2008(2008-05-04) (പ്രായം 84)
വിഭാഗങ്ങൾIndian classical music
ഉപകരണ(ങ്ങൾ)tabla
വർഷങ്ങളായി സജീവം1934–2008

ജീവിതരേഖ

തിരുത്തുക

വാരണാസിയിലെ കബീർ ചൗരയിൽ സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് കിഷൻ മഹാരാജ് ജനിച്ചത്.[1] പിതാവായ ഹരിമഹാരാജിന്റെ കീഴിൽ സംഗീതത്തിൽ പ്രാഥമികശിക്ഷണം പൂർത്തിയാക്കി. അദ്ദേഹത്തിന്റെ മരണത്തിനുശേഷം കാന്തിമഹാരാജിനോടൊപ്പമാണ് പഠനം തുടർന്നത്.പതിന്നാം വയസ്സിൽ തന്നെ പരിപാടികൾ അവതരിപ്പിച്ചുതുടങ്ങിയ കിഷൻമഹാരാജ് ഓങ്കാർനാഥ് ഠാക്കൂർ,ഫൈയാസ് ഖാൻ,ഭീംസെൻ ജോഷി,രവിശങ്കർ, ബഡേ ഗുലാം അലിഖാൻ,ഗിരിജാദേവി,സിതാരാദേവി എന്നിങ്ങനെ ഒട്ടേറേ കലാകാരന്മാരോടൊപ്പം സംഗീതകച്ചേരികളിൽ പങ്കെടുക്കുകയുണ്ടായി.[3]

ബഹുമതികൾ

തിരുത്തുക

1973 ൽ രാഷ്ട്രം പദ്മശ്രീ നൽകിയും,2002 ൽ പദ്മവിഭൂഷൺ നൽകിയും ആദരിയ്ക്കുകയുണ്ടായി.[4] 2008,മേയ് 4 ന് വാരണാസിയിലെ ഖജൗരിയിൽ വച്ച് തന്റെ 84 മത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.[5]

  1. 1.0 1.1 Shovana Narayan (May 6, 2008). "Pt Kishan Maharaj: End of an era". The Tribune.
  2. "Perfect Fourths: Pt Kishan Maharaj and his subtle, thinking tabla was our last link to the quartet of greats". Outlook. May 26, 2008.
  3. http://www.varanasi.org.in/pandit-kishan-maharaj
  4. "Padma Awards". Ministry of Communications and Information Technology (India). Retrieved 2009-05-25.
  5. "Tabla maestro Kishan Maharaj dead". Press Trust of India. The Hindu. 2008-05-05. Archived from the original on 2012-11-04. Retrieved 2009-05-25.
"https://ml.wikipedia.org/w/index.php?title=കിഷൻ_മഹാരാജ്&oldid=3796275" എന്ന താളിൽനിന്ന് ശേഖരിച്ചത്